'അർജുൻ കപൂർ ഒരു കട്ട സാമന്ത ഫാൻ'; നടിയോടുള്ള താരത്തിന്റെ ആരാധന വ്യക്തമാക്കുന്ന തെളിവുകൾ ഇതാ!

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലൂടെയാണ് സാമന്ത പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായത്. യേമായു ചേസാവെയിൽ തുടങ്ങി പുഷ്പ2 വരെ എത്തി നിൽക്കുകയാണ് സാമന്തയുടെ സിനിമാ ജീവിതം. മോഡലിങിൽ നിന്നും സിനിമയിലെത്തിയ താരം കൂടയാണ് സാമന്ത റൂത്ത് പ്രഭു. 2021 സാമന്തയുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന വർഷമായിരുന്നു. നാ​ഗചൈതന്യയ്ക്കൊപ്പമുള്ള വിവാഹ ജീവിതം സാമന്ത അവസാനിപ്പിച്ചത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. ഒത്തുപോകാൻ സാധിക്കാത്തതിനാൽ വഴി പിരിയുന്നുവെന്നാണ് വിവാഹമോചനം പ്രഖ്യാപിച്ച് സാമന്തയും നാ​ഗചൈതന്യയും കുറിച്ചത്.

വിവാഹമോചനം പ്രഖ്യാപിക്കും മുമ്പ് തന്നെ സാമന്ത നാ​ഗചൈതന്യയുടെ വീട്ടുപേര് തന്റെ പേരിൽ നിന്നും നീക്കം ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് അടുത്ത നിമിഷം തന്നെ പേരിനൊപ്പം അക്കിനേനി എന്ന് ചേർത്ത സാമന്ത അത് പെട്ടന്ന് മുന്നറിയിപ്പില്ലാതെ നീക്കം ചെയ്തപ്പോൾ ആരാധകരിലും സംശയം ജനിച്ചിരുന്നു. അത് പിന്നീട് സത്യമാവുകയും ചെയ്തു. ഏഴ് വർഷത്തിലധികം നീണ്ട പ്രണയത്തിന് ശേഷമാണ് സാമന്തയും നാ​ഗചൈതന്യയും വിവാ​‌ഹിതരായത്. വിവാഹവേദിയിൽ നാഗചൈതന്യയോടുള്ള ആഴത്തിലുള്ള പ്രണയം സാമന്തയുടെ മുഖത്തും ചിരിയിലും ഓരോ ഭാവങ്ങളിലും വേറിട്ട് കാണാമായിരുന്നു. വിവാഹശേഷം ഇരുവരുടെയും ചിത്രങ്ങൾ കണ്ട പ്രേക്ഷകർക്കും ഇതുതന്നെ തോന്നി. താര വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകർ ഇരുവരുടേയും വിവാഹമോചനത്തിന് ശേഷവും ഷെയർ ചെയ്യുന്നുണ്ട്.

2021 ചർച്ചയാക്കപ്പെട്ട സാമന്തയുടെ ജീവിതം

ക്രിസ്ത്യൻ രീതിയിൽ നടന്ന വിവാഹദിനത്തിൽ സാമന്ത നാഗചൈത്യയ്ക്ക് നൽകിയ വാക്ക് ‌ഇങ്ങനെയായിരുന്നു. 'എങ്ങനെയാണോ എല്ലാ പ്രശ്നങ്ങളും ശബ്ദത്തിൽ ഒരു മാറ്റവുമില്ലാതെ പരിഹരിക്കപ്പെടുന്നത്. എങ്ങനെയാണോ കരയിക്കാതെ എന്നെ ഒന്നിനും അനുവദിക്കാതിരുന്നത്. ഞാൻ എങ്ങനെയായിരിക്കണം എന്ന് സ്വപ്നം കണ്ടതുപോലെ എന്നെ മാറ്റിയത് നീയാണ്. ഞാൻ കണ്ടതിൽ വെച്ച് എറ്റവും പെർഫെക്ട് ആയ വ്യക്തി അത് നീയാണ്. നമുക്ക് ജനിക്കാനിരിക്കുന്ന കുട്ടികൾക്കും നീ നല്ലൊരു അച്ഛനായിരിക്കും. ഇനി 100 ജന്മമെടുത്താലും 100 ലോകത്തിലും ഞാൻ എപ്പോഴും തിരഞ്ഞെടുക്കുക നിന്നെയായിരിക്കും' എന്നാണ് സാമന്ത പറഞ്ഞത്. വാചകം മുഴുമിപ്പിക്കുമ്പോൾ സാമന്തയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. വിവാഹ മോതിരം അണിയിക്കുന്നതിന് തൊട്ടുമുമ്പാണ് സാമന്ത ഇങ്ങനെ പറഞ്ഞത്. പ്രിയസഖിയുടെ വാക്കുകൾ കേട്ട് നാഗചൈതന്യ ചിരിക്കുന്നുണ്ടായിരുന്നു.

അർജുൻ കപൂർ സാമന്ത ഫാൻ

ഇത്രത്തോളം പരസ്പര പ്രണയത്തോടെ ജീവിച്ചവർ എന്തിനാണ് പിരി‍ഞ്ഞത് എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. സാമന്തയ്ക്ക് സെലിബ്രിറ്റികൾക്കിടയിൽ പോലും ആരാധകരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് യുവനടൻ അർജുൻ കപൂർ. സാമന്ത എന്ന നടിയോടുള്ള അർജുൻ കപൂറിന്റെ ആരാധനയും അത് വെളിവാക്കുന്ന ട്വീറ്റും സാമന്ത നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. 2017ൽ മൈക്രോ-ബ്ലോഗിങ് സൈറ്റിലെ ഒരു ചോദ്യോത്തര സെഷനിൽ 35 കാരനായ അർജുനോട് പ്രിയപ്പെട്ട ദക്ഷിണേന്ത്യൻ നടിയുടെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോൾ ഉടൻ തന്നെ അവൻ സാമന്തയുടേയും നയൻതാരയുടേയും പേരുകളാണ് പറഞ്ഞത്. പിന്നീട് സാം അർജുന് മറുപടി നൽകുകയും ചെയ്തിരുന്നു. അർജുനെ 'കൂളസ്റ്റ്' എന്ന് വിളിക്കുകയാണ് സാമന്ത ചെയ്തത്. തന്റെ പേര് പറഞ്ഞതിലുള്ള നന്ദിയും സാമന്ത അറിയിച്ചിരുന്നു.

Recommended Video

Kapp movie pooja ceremony | Alwyn Antony | Mathew Thomas | FilmiBeat Malayalam
സാമന്ത തിരക്കിലാണ്

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കുല രണ്ടു കാതൽ എന്ന സിനിമയാണ് ഇനി റിലീസിനെത്താനുള്ള സാമന്ത ചിത്രം. സാമന്ത, നയൻതാര, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രികോണ പ്രണയകഥയാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ആദ്യ ടീസർ ഈ വരുന്ന പതിനൊന്നിന് റിലീസ് ചെയ്യും. സിനിമ ഏപ്രിലിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

Read more about: arjun kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X