»   » ഗോസിപ്പുകൾ സത്യമാകുന്നു!!അർജുൻ കപൂറും മലൈക അരോറയും വിവാഹിതരാകുന്നു, വിവാഹം 2019 ൽ

ഗോസിപ്പുകൾ സത്യമാകുന്നു!!അർജുൻ കപൂറും മലൈക അരോറയും വിവാഹിതരാകുന്നു, വിവാഹം 2019 ൽ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  അർജുൻ കപൂറും മലൈക അരോറയും വിവാഹിതരാകുന്നു? | FilmiBeat Malayalam

  ബോളിവുഡ് സൂപ്പർ താരങ്ങളായ  ദീപിക- രൺവീർ സിങ് വിവാഹത്തിന്റെ ഒരുക്കങ്ങൾ തകൃതിയിൽ നടക്കുമ്പോഴാണ് മറ്റൊരു താര വിവാഹത്തിനു കൂടി ബോളിവുഡ് വേദിയാകുകയാണ്. യുവനടൻ അർജുൻ കപൂറും നടി മലൈക അറോറയുമാണ് വിവാഹത്തിനായി തയ്യാറെടുക്കുന്നത്. ഫിലിം ഫെയർ മാസികയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  പെൺകുട്ടികൾക്ക് ഇനി ഇതേ രക്ഷയുള്ളൂ!! സ്വകാര്യ ഭാഗങ്ങളില്‍ താഴിട്ട് പൂട്ടി രാഖിയുടെ പ്രതിഷേധം

  അർജുൻ കപൂറും മലൈക അറോറയും ബോളിവുഡ് ഗോസിപ്പ് കേളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഇവരുടെ പ്രണയത്തെ കുറിച്ചും ലീവ്ടൂഗദർ റിലേഷനെ കുറിച്ചും പല തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് പ്രതികരിക്കാൻ  ഇരു താരങ്ങളും തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് ഇവരുടെ വിവാഹത്തിനെ കുറിച്ചാണ്.

  അർജുനുമായി ഒത്തുതീർപ്പിന് തയ്യാറല്ല!! കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും, നിലപാട് കടുപ്പിച്ച് ശ്രുതി

  2019 ൽ വിവാഹം

  അർജുൻ കപൂറിന്റേയും നടി മല്ലിക അറോറയുടേയും വിവാഹം അടുത്ത വർഷം( 2019 ൽ) നടക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. എന്നാൽ വിവാഹത്തെ കുറിച്ച് താരങ്ങളോട് തങ്ങളോട് ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങളെ പ്രതികരിച്ചിട്ടില്ല. 33 കാരനായ അർജുൻ കപൂറും 45 കാരിയായ മല്ലികയും കഴിഞ്ഞ കുറച്ചു നാളുകളായി പ്രണയത്തിലായിരുന്നു. മല്ലികയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്.

  ഗോസിപ്പുകൾ സത്യമാകുന്നു

  കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഇവരുടെ പേരും ഉയർന്ന് കേട്ടിരുന്നു. ഗോസിപ്പികൾ ശരി വയ്ക്കുന്ന രീതിയിൽ ഇവരെ പല സ്ഥങ്ങളിൽവെച്ചും ഒരുമിച്ചും കണ്ടിട്ടുമുണ്ടായിരുന്നു. ഈയടയ്ക്ക് അർജുൻ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ നമസ്ത ഇംഗ്ലണ്ടിന്റെ പ്രമോഷന്റെ ഭാഗമായി ഒരു റിയാലിറ്റി ഷോയിൽ അതിഥികളായി അർജുനും നായിക പരിനീതി ചോപ്രേയും എത്തിയിരുന്നു. കരൺ ജോഹറും മലൈക അറോറയും കിരോണ്‍ ഖേഹറുമായിരുന്നു റിയാലിറ്റി ഷോയുടെ വിധി കർത്താക്കൾ. ഷോയ്ക്കിടെ അർജുന്റെ കൈകൾ പിടിച്ച് മലൈക അറോറ നൃത്തം ചെയ്തിരുന്നു. ഇതിനെ തുടർന്ന് വീണ്ടും ഇവർക്കെതിരെയുള്ള ഗോസിപ്പുകൾ ശക്തമാകുകയായിരുന്നു.

  ലീവിങ് ടുഗദർ

  വിവാഹ മോചിതയായ മലൈകയും അർജുൻ കപൂറും ലീവിങ് ടുദർ റിലേഷനാണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന ലാകേമോ ഫാഷൻ വീക്കിൽ ഇവർ രണ്ടും ഒന്നിച്ചെത്തിയിരുന്നു. അന്നത്തെ ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ ഇവർ കാറിൽ സഞ്ചരിക്കുന്ന ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയ ആഘോഷമാക്കി മാറ്റിയിരുന്നു.

  വിവാഹ മോചനത്തിനു കാരണം

  ബോളിവുഡ് സൂപ്പർ താരം സൽമാൻഖാന്റെ സഹോദരൻ അർബാസുമായി 2016 ൽ വിവാഹ മോചനം നേടിയിരുന്നു. ഇതിനു കാരണം അർജുൻ കപൂറുമായിട്ടുള്ള നടിയുടെ ബന്ധമാണെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ അന്ന് ഈ വിഷയത്തിൽ ആരും തന്നെ പ്രതികരിച്ചിരുന്നില്ല. വിവാഹമോചന ശേഷവും മലൈകയും അർജുനും തമ്മിൽ കണ്ടുമിട്ടലുകൾ ഉണ്ടായിരുന്നു. പലസ്ഥലങ്ങളിൽവെച്ചും ഇവരെ ഒരുമിച്ച് കാണുകയും ചെയ്തിരുന്നു.

  ബോണി കപൂർ അർജുൻ പ്രശ്നം

  മലൈകയുമായുള്ള അർജുൻ കപൂറിന്റെ ബന്ധത്തിൽ അച്ഛൻ ബോണി കപൂറിനു താൽപര്യമില്ലായിരുന്നു. തന്റെ എതിർപ്പ് മകനോട് പറയുകയും ചെയ്തിരുന്നു. ഇത് അച്ഛനും മകനും തമ്മിലുളള ബന്ധത്തിന് വിളളൽ ഏൽപ്പിച്ചിരുന്നു. ബോണി കപൂറിന്റെ എതിപ്പ് ബോളിവുഡിൽ വൻ വാർത്തയായിരുന്നു. കൂടാതെ സുഹൃത്തുക്കളായിരുന്ന സൽമാനും അർജുൻ കപൂറും തമ്മിൽ ഇതിന്റെ പേരിൽ നേരിയ പൊട്ടിത്തെറികൾ ഉണ്ടായിരുന്നു.

  നല്ല സുഹൃത്തുക്കൾ

  അർജുൻ കപൂറുമായിട്ടുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി മലൈക തന്നെ രംഗത്തെത്തിയിരുന്നു. ഗോസിപ്പുകൾ പ്രചരിച്ചിരുന്ന സമയത്തായിരുന്നു ഇവരുടെ തുറന്നു പറച്ചിൽ. താനും അർജുനും അടുത്ത സുഹൃത്തുക്കളാണെന്നും എന്നാൽ ആളുകൾ തങ്ങളുടെ സൗഹൃത്തെ മറ്റൊരു രീതിയിൽ വ്യഖ്യാനിക്കുകയാണെന്നും ഇവർ അന്ന് പ്രതികരിച്ചത്.

  English summary
  Arjun Kapoor And Malaika Arora Khan Are All Set To Tie The Knot In 2019, Will Make It Official Soon

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more