അമ്മയെ കണ്ടിട്ട് 10 വര്‍ഷം, വൈകാതെ നേരില്‍ കാണാം... താരപുത്രന്റെ വാക്കുകള്‍ വൈറല്‍ ആവുന്നു
ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന പേരാണ് അര്‍ജുന്‍ കപൂറിന്റേത്. നടന്റെ സിനിമകളേക്കാളും സ്വകാര്യ ജീവിതമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ശ്രീദേവിയുടെ വിയോഗത്തോടെയാണ് അര്‍ജുന്‍ കപൂര്‍ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. നടിയുടെ മരണത്തോടെ അച്ഛന്‍ ബോണി കപൂറുമായി അകന്ന് താമസിച്ചിരുന്ന അര്‍ജുനും സഹോദരിയും അടുക്കുകയായിരുന്നു. ഇപ്പോള്‍ അച്ഛനും സഹോദരിമാരായ ജാന്‍വി കപൂറും ഖുഷിയുമായി വളരെ അടുത്ത ബന്ധമാണ് അര്‍ജുനും അന്‍ഷുലയ്ക്കുമുള്ളത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍. തന്റെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ വൈറല്‍ ആകാറുമുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത് അര്‍ജുന്‍ കപൂര്‍ അമ്മയെ കുറിച്ച് എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പാണ്. മാര്‍ച്ച് 25ന് മോനാ ഷൂരിയുടെ ഓര്‍മ ദിവസമായിരുന്നു. മനോഹരമായ ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരം അമ്മയെ കുറിച്ച് വാചാലനായിരിക്കുന്നത്.

മുകളിലേയ്ക്ക് കൈ ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്ന പഴയ ചിത്രത്തിനോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നടന്റെ വാക്കുകള്‍ ഇങ്ങനെ...'' അമ്മ.. അവിടെ വച്ചാകും നമ്മള്‍ വീണ്ടും കാണുക. മുകളില്‍ നിന്ന് എന്നേയും അന്‍ഷുലയേയും കാണുന്നുവോ. ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അമ്മ കെട്ടിപ്പിടിക്കുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ. ഒരിക്കല്‍ കൂടി ആ ചരിയും ശബ്ദവും കേള്‍ക്കണം. തമ്മില്‍
കണ്ടിട്ട് പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. നമ്മള്‍ ഉടനെ കാണും''; അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

''തന്റെ ജീവിതത്തിലെ വിജയ പരാജയങ്ങള്‍ അമ്മയുടെ അഭാവം ഓര്‍മിപ്പിക്കുന്നുണ്ട്. ജീവിതം നീതിയുക്തവും ദയ ഇല്ലാത്തതുമാണ്. നിങ്ങള്‍ ചെയ്ത ത്യാഗങ്ങളുടേയും നല്ല കാര്യങ്ങളുടേയും ഫലമാണ് നേരത്തെ പോയത്''.

''എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി പറയുന്നു, എനിക്ക് വേണ്ടത്ര ചിരിയില്ലെന്ന്. പക്ഷേ 10 വര്‍ഷം മുമ്പ് എന്റെ പുഞ്ചിരി എന്നെ വിട്ടുപോയി എന്ന് അവരോട് എങ്ങനെ പറയും. അമ്മ ഇല്ലാത്ത ലോകത്ത് ഞാന്‍ എന്താണെന്ന് എനിക്കറിയില്ല. ഒരു സാധാരണ കുട്ടിയെ പോലെയാകാന്‍ എനിക്ക് കഴിയുന്നില്ല. എന്തായാലും എല്ലാം ശരിയാവും. ഇന്നൊരു മോശം ദിനം, നാളെ നല്ലതോ മോശമോ ആയേക്കാം... പക്ഷേ ഇതൊക്കെ തരണം ചെയ്യാന്‍ അമ്മ എന്നോടൊപ്പം ഉണ്ടാകില്ലെന്ന് എനിക്ക് അറിയാം. എനിക്ക് സ്വന്തമായി പോരാടേണ്ടി വരും, മുകളില്‍ നിന്ന് അമ്മ ഇതെല്ലാം കാണുമെന്ന് പ്രതീക്ഷിക്കുന്നു''...നടന്‍ കൂട്ടിച്ചേര്‍ത്തു

അമ്മയുടെ പിറന്നാള്‍ ദിവസവും ഒരു ഹൃദയ സ്പര്‍ശിയായ കുറിപ്പ് താരം പങ്കുവെച്ചിരുന്നു. അധികം വൈകാതെ ഒരിക്കല്‍ നമ്മള്‍ ഒന്നിച്ച് പുഞ്ചിരിക്കും, ഞാന്‍ അമ്മയുടെ കുഞ്ഞായി മാറും എന്നായിരുന്നു നടന്‍ കുറിച്ചത്. മോണയ്‌ക്കൊപ്പമുളള ചിത്രത്തോടൊപ്പമായിരുന്നു ഹൃദയ സ്പര്‍ശിയായ വരികള്‍ അര്‍ജുന്‍ കപൂര്‍ കുറിച്ചത്.
Recommended Video

അര്‍ജുന്‍ കപൂറിന് 11 വയസ്സുള്ളപ്പോഴാണ് ബോണി കപൂറും മോണ ഷൂരിയും വേര്‍പിരിഞ്ഞത്. ശ്രീദേവിയെ വിവാഹം കഴിച്ചതോടെ അച്ഛനുമായി നടന്‍ അകലുകയായിരുന്നു. പിന്നീട് ക്യാന്‍സര്‍ ബാധിച്ച് മോന മരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായില്ല. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാന്‍വിയും ഖുശിയും തന്റെ സഹോദരങ്ങള്‍ അല്ലെന്നും അര്‍ജുന്‍ അന്ന് പലഅഭിമുഖങ്ങളിലും പറഞ്ഞിരുന്നു. എന്നാല്‍ ശ്രീദേവിയുടെ മരണത്തോടെ കാര്യങ്ങള്‍ മാറുകയായിരുന്നു, . ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളില്‍ മകന്റെ സ്ഥാനത്ത് നിന്ന് കര്‍മ്മങ്ങള്‍ ചെയ്തത് അര്‍ജുന്‍ കപൂര്‍ ആയിരുന്നു.


Click it and Unblock the Notifications