അവസാനം ബോളിവുഡിലെ ഉത്തമ പുത്രൻ മനസ് തുറന്നു!! അച്ഛനുമായി അകലാനുള്ള കാരണം ഇതാണ്...

അച്ഛൻ ബോണി കപൂറിനോട് മാനസികമായ അകല്‍ച്ചയിലായിരുന്നു.

ബോളിവുഡിലെ ഉത്തമ പുത്രൻ എന്നാണ് അർജുൻ കപൂറിനെ അറിയപ്പെടുന്നത്. അച്ഛൻ തളർന്ന് വീണു പോകുന്ന ഘട്ടത്തിൽ പിണക്കം മറന്ന് ഓടിയെത്തി അദ്ദേഹത്തിന്റെ വലം കൈയായി നിന്നിരുന്നു. കൂടാതെ വർഷങ്ങളായി പിണക്കം സൂക്ഷിച്ചിരുന്ന സഹോദരിമാരായ ജാൻവിയേയും ഖുഷിയേയും തന്റെ സ്വന്തം സഹോദരിക്കൊപ്പം തന്റെ കരവലയത്തിൽ ചേർത്തിരുന്നു. ഇത് ബോളിവുഡിൽ ചർച്ച വിഷയമായിരുന്നു.

നടി ശ്രീദേവിയുടെ മരണ ശേഷമാണ് ഇത്തരത്തിലുള്ള ഒരു മാറ്റം അർജുൻ കപൂറിനുണ്ടായത് താരം ജീവനോടെ ഇരുന്നപ്പോൾ അച്ഛനുമായോ സഹോദരിമാരുമായോ യാതൊരു തരത്തിലുള്ള ബന്ധവും ഇദ്ദേഹം വെച്ചു പുലർത്തിയിരുന്നില്ല. അച്ഛനോട് വരെ മാനസികമായി അകൽച്ചയിലായിരുന്നു താരം. ഇത് പല അഭിമുഖത്തിലും താരം തുറന്നു സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ തന്നിൽ വന്ന മാറ്റത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 എന്റെ മാത്രം തീരുമാനമല്ല

എന്റെ മാത്രം തീരുമാനമല്ല

ശ്രീദേവിയുടെ മരണശേഷം അച്ഛനും സഹോദരങ്ങളുമായി അടുക്കാനുള്ള കാരണം എന്താണെന്ന് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിന്റെ ഉത്തരം തനിയ്ക്ക് ഒരിക്കലും വ്യക്തമായി പറയാൻ കഴിയില്ല , അത് അത്ര എളുപ്പം ഉത്തരം പറയാൻ പറ്റുന്ന കാര്യവുമല്ല. കൂടാതെ അവരുമായി അടുക്കുക എന്നത് തന്റെ മാത്രം തീരുമാനമല്ല. എനിയ്ക്കും സഹോദരി അൻഷുലയ്ക്കും അങ്ങനെ തോന്നുകയായിരുന്നു. അതായിരുന്നു അതിന്റെ ശരിയായ സമയമെന്നും അർജുൻ പറഞ്ഞു.

 ബന്ധങ്ങൾ തകർത്തത് ആ വിവാഹം

ബന്ധങ്ങൾ തകർത്തത് ആ വിവാഹം

അച്ഛൻ ബോണി കപൂറുമായി അർജുൻ അകലാനുള്ള കാരണം ശ്രീദേവിയായിരുന്നു. അമ്മ മോണയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം കഴിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. അർജുന് 11 വയസുള്ളപ്പോഴായിരുന്നു ബോണി കപൂർ മോണയെ വിട്ട് ശ്രീദേവിയെ വിവാഹം കഴിക്കുന്നത്. ശ്രീദേവിയെ ഒരിക്കൽ പോലും രണ്ടാനമ്മയായി കാണാൻ അർജുന് സാധിച്ചിരുന്നില്ല. ക്യാൻസർ ബാധിച്ച് അമ്മ മോണ മരിച്ചിട്ടും അച്ഛനെ ആശ്രിയിക്കാൻ അർജുനും സഹോദരിയും തയ്യാറായിരുന്നില്ല. ശ്രീദേവിയുമായി തനിയ്ക്ക് ഒരു ബന്ധമില്ലെന്നും ജാൻവിയും ഖുഷിയും തന്റെ സഹോദരിമാരല്ലെന്നും അർജുൻ പല അഭിമുഖത്തിലും പറഞ്ഞിരുന്നു.

മകന്റെ കടമ

മകന്റെ കടമ

ജീവിച്ചിരുന്നപ്പോൾ ശ്രീദേവിയേയും കുടുംബത്തേയും അകറ്റി നിർത്തിയെങ്കിലും മരിച്ചപ്പോൾ മകന്റെ സ്ഥാനത്ത് നിന്നായിരുന്നു ചടങ്ങുകൾ നിർവഹിച്ചത്. കൂടാതെ അമ്മയുടെ വിയോഗത്തിൽ തളർന്നു വീണു പോയ സഹോദരിമാരേയും അച്ചനേയും അദ്ദേഹം തങ്ങി നിർത്തുകയും ചെയ്തിരുന്നു. കൂടാതെ താരത്തിനോടൊപ്പം പിന്തുണയുമായി സഹോദരി അൻഷുലയും കൂടെ തന്നെയുണ്ടായിരുന്നു. ര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കൂടെയുണ്ട്

കൂടെയുണ്ട്

സഹോദരിമാർക്ക് പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ എപ്പോഴും അർജുൻ പ്രത്യക്ഷപ്പെടാറുണ്ട്. സഹോദരിമാരെ സോഷയ്ൽ മീഡിയയിലൂടെ ആരെങ്കിലും ആക്ഷേപിക്കുകയോ മറ്റോ ചെയ്താൽ അർജുൻ പാപ്പരാസികൾക്ക് കൃത്യമായ മറുപടി നൽകും. കൂടാതെ സഹോദരിമാരെ പിന്തുണക്കുന്ന മികച്ച സഹോദരൻ കൂടിയാണ് അർജുൻ. അത് ജാൻവി പല അഭിമുഖത്തിലും തുറന്നു പറഞ്ഞിട്ടുമുണ്ട്. തകർന്നിരുന്ന സമയത്ത് തങ്ങൾക്ക് താങ്ങായി നിന്നിരുന്നത് അർജുനും അൻഷുലയുമായിരുന്നെന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X