For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ സ്ത്രീ ആയിരുന്നു, അടുത്ത സുഹൃത്തും, വെളിപ്പെടുത്തി അർജുൻ കപൂർ

  |

  ബോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയാണ് അർജുൻ കപൂർ. നിർമ്മാതാവ് ബോണി കപൂറിന്റേയും മോനയുടേയും മകനാണ് അർജുൻ കപൂർ . 2012ൽ ആണ് അർജുൻ വെള്ളിത്തിരയിൽ എത്തിയത്. വളരെ പെട്ടെന്ന് തന്നെ നടൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സിനിമയിൽ മാത്രമല്ല അല്ലാതേയും അർജുൻ കപൂർ ബോളിവുഡിൽ ചർച്ചയാവാറുണ്ട്. ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറിന്റെ ആദ്യ ഭാര്യയായ മോനയിലെ മകനാണ് അർജുൻ. നടി ശ്രീദേവിയുമായുള്ള ബോണി കപൂറിന്റെ വിവാഹശേഷം അച്ഛനുമായി അകന്ന് ജീവിക്കുകയായിരുന്നു നടനും സഹോദരിയും. ശ്രീദേവിയുടെ വിയോഗത്തിന് ശേഷമാണ് ഇവർ അടുക്കുന്നത്.

  സാരിയിൽ വ്യത്യസ്ത ലുക്കിൽ പ്രയാഗ മാർട്ടിൻ, ചിത്രങ്ങൾ കാണാം

  കുടുംബവിളക്ക് സെറ്റിൽ എത്തിയപ്പോൾ അതായിരുന്നു പേടി, തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി, പ്രേക്ഷകരുടെ പ്രതികരണം...

  നടിയുടെ വിയോഗത്തെ തുടർന്ന് സിനിമ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരായിരുന്നു അർജുൻ കപൂറിന്റേത്. പിണക്കം മറന്ന് അച്ഛനും സഹോദരിമാർക്കും ആശ്വസമായി താരം ഓടി എത്തുകയായിരുന്നു. നടിയുടെ മരണാന്തര ചടങ്ങുകളിൽ എല്ലാം അർജുനും പങ്കാളിയായിരുന്നു. മകന്റെ സ്ഥാനത്ത് നിന്നായിരുന്നു അന്ന് കാര്യങ്ങൾ നോക്കിയിരുന്നത്. ഇത് വലിയ ചർച്ചയായിരുന്നു. ബോളിവുഡിലെ ഉത്തമപുത്രൻ എന്നാണ് നടനെ അറിയപ്പെടുന്നത്.

  കുടുംബവിളക്ക്; സിദ്ധാർത്ഥിന് നെഞ്ച് വേദന, സഹായവുമായി സുമിത്ര, ഇവരെ ഒന്നിപ്പിക്കരുതെന്ന് ആരാധകർ

  ബോണി കപൂറും ശ്രീദേവിയുമായുള്ള വിവാഹം നടനെ വല്ലാത തളർത്തിയിരുന്നു. അമ്മയ്ക്കും അച്ഛനും ഒപ്പം സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് ഇവരുടെ ജീവിതത്തിലേയ്ക്ക് ശ്രീദേവി കടന്നു വരുന്നത്. മോനയുടെ അടുത്ത സുഹൃത്തായിരുന്നു ശ്രീദേവി. തുടക്കത്തിൽ ഇവർക്കൊപ്പമായിരുന്ന താമസിച്ചിരുന്നത്. അമ്മയുടെ ജീവിതം നശിപ്പിച്ച നടിയോട് അർജുൻ കപൂറിന് ദേഷ്യമായിരുന്നു. മരിക്കുന്നത് വരെ ശ്രീദേവിയുമായി മിണ്ടിയിരുന്നില്ല. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ എത്താറുമില്ലായിരുന്നു.

  ഇപ്പോഴിത അമ്മ മോന കപൂറിനെ കുറിച്ച് അർജുൻ കൂപൂർ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ് തന്നെ പൂർണ്ണമായി മനസ്സിലാക്കിയ ഒരാളാണ് അമ്മ എന്നാണ് നടൻ പറയുന്നത്. ഒര ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വൃക്തിത്വം രൂപപ്പെടുത്തി എടുത്തിയ സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോഴാണ് അമ്മയെ കുറിച്ചും സഹോദരിമാരെ കുറിച്ചും വാചാലനായത്. '' അമ്മ എന്നതിൽ ഉപരി ജീവിതത്തിൽ വിശ്വസിക്കാൻ കഴിയുന്ന ഒരോയൊരു സുഹൃത്തായിരുന്നു. എന്നെ എപ്പോഴും പൂർണ്ണമായി മനസ്സിലാക്കുന്ന ഒരാൾ. ഇപ്പോൾ എനിക്ക് എന്റെ സഹോദരിയുണ്ട്. തന്റെ മറ്റ് രണ്ട് സഹോദരിമാരും പിന്തുണയ്ക്കുന്നുണ്ടെന്നും താരം പറയുന്നു.

  ഇത് കൂടാതെ ജീവിതത്തിൽ സ്വാധീനിച്ച മറ്റുള്ളവരെ കുറിച്ചും നടൻ പറയുന്നു. സഹതാരങ്ങളായ "പരിണീതി ചോപ്ര, ആലിയ ഭട്ട് , ഷാനും ശർമ്മയും തന്റെ ജീവിത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും നടൻ അഭിമുഖത്തിൽ പറയുന്നു. മറ്റൊരു അഭമുഖത്തിൽ അച്ഛനുമായ അടുക്കാനുള്ള കാരണവും അർജുൻ കപൂർ പറഞ്ഞിരുന്നു. ശ്രീദേവിയുടെ മരണശേഷം അച്ഛനും സഹോദരങ്ങളുമായി അടുക്കാനുള്ള കാരണം എന്താണെന്ന് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിന്റെ ഉത്തരം തനിയ്ക്ക് ഒരിക്കലും വ്യക്തമായി പറയാൻ കഴിയില്ലെന്നായിരുന്നു നടൻ പറഞ്ഞത്. ''അത് അത്ര എളുപ്പം ഉത്തരം പറയാൻ പറ്റുന്ന കാര്യവുമല്ല. കൂടാതെ അവരുമായി അടുക്കുക എന്നത് തന്റെ മാത്രം തീരുമാനമല്ല. എനിയ്ക്കും സഹോദരി അൻഷുലയ്ക്കും അങ്ങനെ തോന്നുകയായിരുന്നു. അതായിരുന്നു അതിന്റെ ശരിയായ സമയമെന്നും അർജുൻ പറഞ്ഞിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അർധ സഹോദരിമാരായ ഖുഷിയേയും ജാൻവിയേയും പിന്തുണച്ച് അർജുനും സഹോദരി അൻഷുലിയും രംഗത്ത് എത്താറുണ്ട്. ശ്രീദേവിയെ വിയോഗത്തിന് ശേഷം ജാൻവിയേയും ഖുഷിയേയും വിമർശിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. അൻഷുലയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ചുവടെയായിരുന്നു കമന്റ് എത്തിയത്. അന്ന് സഹോദരിമാരെ പിന്തുണച്ച് അൻഷുല രംഗത്ത് എത്തിയിരുന്നു.' അനിയത്തിമാര്‍ക്ക് നേരെയുള്ള അശ്ലീല പദപ്രയോഗങ്ങള്‍ ദയവായി അവസാനിപ്പിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. അതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കില്ല, അതുകൊണ്ടുതന്നെ നിങ്ങളുടെ കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയാണ്. എനിക്കും എന്റെ സഹോദരനും നല്‍കിയ സ്നേഹത്തിന് നന്ദി. ഒരു തിരുത്ത് കൂടി. ഞാന്‍ ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്തിട്ടില്ല. നല്ല കാര്യങ്ങളും സന്തോഷവും മാത്രം പ്രചരിപ്പിക്കൂ. നിങ്ങളുടെ സ്‌നേഹത്തിനു നന്ദി, ‘ അന്‍ഷുല അന്ന കുറിച്ചിരുന്നു. ഇപ്പോൾ അച്ഛനോടൊപ്പം സന്തോഷത്തോടെ കഴിയുകയാണിവർ.

  Read more about: arjun kapoor
  English summary
  Arjun Kapoor Opens Up His Mom Is The One Who Understand Him Completely And About Terrific Womens In Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X