മലൈക സ്പെഷ്യലാണ്!! ഇപ്പോൾ വിവാഹം കഴിക്കാൻ താൽപര്യമില്ല, വെളിപ്പെടുത്തി അർജുൻ

ദീപിക- രൺവീർ, പ്രിയങ്ക-നിക് വിവാഹത്തിനു ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന താര വിവാഹമാണ് നടൻ അർജുൻ കപൂറിന്റേതയും നടി മല്ലെക ആറോയുടേയും വിവാഹം. ഇവരുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും നിരവധി റിപ്പോര്‌ട്ടുകൾ പുറത്തു വരാറുണ്ട്. മലൈകയുടേയും അർജുനിന്റേയും പ്രണയവാർത്ത പ്രേക്ഷകരുടെ ഇടയിൽ അൽപം ഞെട്ടൽ സൃഷ്ടിച്ചതായിരുന്നു. അർജുൻ കപൂർ ഫാൻസിന് ഇത് അംഗീകരിക്കാൻ കഴിഞ്ഞിരുന്നുമില്ല. എന്നാൽ താരങ്ങൾ തങ്ങളുടെ പ്രണയം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

സൽമാൻഖാന്റെ സഹോദരൻ അർബാസ് ഖാനുമായുളള ബന്ധം വേർ വപിരിഞ്ഞ ശേഷമാണ് മലൈക അർജുൻ കപൂറുമായുളള വിവാഹത്തിനായി താരം തയ്യാറെടുക്കുന്നത്. 2019 ഏപ്രിലോട് കൂടി വിവാഹമുണ്ടാകുമെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത വിവാഹത്തിനെ കുറിച്ചും മലൈക അറോറയുമായുളള ബന്ധത്തെ കുറിച്ചും തുറന്നു പറയുകയാണ് അർജുൻ കപൂർ. ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അർജുൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

വിവാഹം എപ്പോൾ

വിവാഹം എപ്പോൾ

ഉടനെ വിവാഹം ഉണ്ടാകില്ലെന്നാണ് അർജുൻ കപൂർ പറയുന്നത്. ജൂണിൽ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു തനിയ്ക്ക് ധൃതിയില്ലെന്നുള്ള താരത്തിന്റെ മറുപടി. എനിയ്ക്ക് 33 വയസ്സ് മാത്രമാണ് ആയിരിക്കുന്നത്. ഞാൻ പറയുന്നത് നിങ്ങൾ മനസ്സിലാക്കണം. എനിയ്ക്ക് വിവാഹം കഴിക്കാൻ ധൃതിയില്ലെന്നും താരം അഭിമുഖത്തിൽ പ‌റഞ്ഞു. 2019 ഏപ്രിലിൽ താരവിവാഹം നടക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ തെറ്റാണെന്നുളള തരത്തിലുള്ള പ്രതികരണമാണ് അർജുന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

  വിവാഹത്തിന് താൽപര്യമില്ല

വിവാഹത്തിന് താൽപര്യമില്ല

വിവാഹം കഴിക്കാൻ തനിയ്ക്ക് ഇപ്പോൾ താൽപര്യമില്ലെന്നാണ് അർജുൻ പറയുന്നത്. അതേസമയം കല്യാണം കഴിക്കുന്നുണ്ടെങ്കിൽ എല്ലാവരേയും അത് അറിയിക്കുമെന്നും താരം പറഞ്ഞു. ഒരു കാര്യവും ഒരു പരിധിയിൽ കൂടുതൽ ഒളിച്ചു വയ്ക്കാൻ കഴിയില്ല. ഊഹാപോഹങ്ങൾ അപകടകാരികളല്ല. എന്നാൽ അതിനെ കുറിച്ച് പ്രതികരിച്ചുകൊണ്ടിരിക്കാൻ തനിയ്ക്ക് കഴിയില്ലെന്നും അർജുൻ പറഞ്ഞു.

മലൈക  ആരാണ്

മലൈക ആരാണ്

അഭിമുഖത്തിൽ മലൈക അറോറയെ കുറിച്ച് പറയാനും താരം മറന്നില്ല. അവർ തനിയ്ക്ക് സ്പെഷ്യലാണെന്നായിരുന്നു അർജുൻ പറഞ്ഞത്. ഇതിനെ കുറിച്ച് ചർച്ച ചെയ്യാനോ ഒളിക്കാനോ ഒന്നുമില്ല. എന്നാൽ എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഒരുപരിധിയിൽ കൂടുതൽ വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അർജുൻ കപൂർ പറഞ്ഞു.

ബാച്ചിലർ പാർട്ടി ആഘോഷം

ബാച്ചിലർ പാർട്ടി ആഘോഷം

ഇരു വീട്ടുകാരുടേയും ഇഷ്ടത്തോടെയാണ് മലൈക- അർജുൻ വിവാഹം നടക്കുന്നുത്. ബോളിവുഡ് നിർമ്മാതാവും അർജുൻ കപൂറിന്റെ പിതാവുമായ ബോണി കപൂർ മലൈക അറോറയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. കൂടാതെ കൂട്ടുകാരുമൊത്തുളള മലൈകയുടെ ബാച്ചിലർ പാർട്ടി ആഘോഷം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇതിനു പിന്നാലെയാണ് ഏപ്രിലിൽ ഇരുവരുടേയും വിവാഹമുണ്ടയേക്കുമെന്നുളള റിപ്പോർട്ടുകൾ പ്രചരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X