»   »  അർജുൻ കപൂറിന് ഇങ്ങനെയൊരു കാലമുണ്ടായിരുന്നു! പിന്നിൽ ശ്രീദേവി? ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു

അർജുൻ കപൂറിന് ഇങ്ങനെയൊരു കാലമുണ്ടായിരുന്നു! പിന്നിൽ ശ്രീദേവി? ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു

Written By:
Subscribe to Filmibeat Malayalam

വിധി ജീവിതത്തെ എത്ര ചവിട്ടി താഴ്ത്തിയാലും അതിനെ മറികടന്ന് ശക്തമായി തിരിച്ചു വരാനാകുമെന്നുള്ള തെളിവാണ് ബോളിവുഡ് സൂപ്പർസ്റ്റാർ അർജുൻ കപൂർ. ചെറു പ്രായത്തിൽ തന്നെ കഠിനമായ പരീക്ഷണങ്ങളാണ് അർജുൻ നേരിട്ടത്. അതിൽ തകർന്നു പോകാതെ ഒരു പോരാളിയെ പോലെ യുദ്ധം ചെയ്തു.

sridevi

എന്റെ മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ! ശ്രീദേവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു...

ഇപ്പോൾ ബോളിവുഡിലെ ചർച്ച വിഷയം അർജുൻ കപൂറാണ്. അച്ഛൻ തങ്ങളെ വിട്ടകന്നു പോയെങ്കിലും അപകട ഘട്ടത്തിൽ പിതാവിന് കൈ താങ്ങായി നിന്ന ഉത്തമ പുത്രനാണ് അർജുൻ.  ഇപ്പോൾ ബോളിവുഡിലെ ചർച്ച വിഷയം അർജുന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ശ്രീദേവിയുടെ മരണശേഷം താരം പങ്കുവയ്ക്കുന്ന ആദ്യ പോസ്റ്റാണിത്.

മരണത്തിനു ശേഷം സുഹൃത്തുക്കൾ തിരിഞ്ഞു നോക്കിയിട്ടില്ല! അന്നും ഇന്നും കൂടെ നിന്നത് ആ മനുഷ്യൻ മാത്രം!

സോഷ്യൽ മീഡിയയിലെ കുറിപ്പ്

നിങ്ങൾ ധീരനോ ധീരയോ ആയിരിക്കാം, കാരണം തോറ്റ് കൊടുക്കാനുള്ള എല്ലാ കാരണവും ജീവിതം നൽകിയിട്ടുണ്ട്. എന്നിട്ടും നിങ്ങൾ മുന്നോട്ട് കുതിച്ചു. ശ്രീദേവിയുടെ മരണ ശേഷം ആദ്യമായി അർജുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ്. ഇതിപ്പോൾ ബോളിവുഡിലെ ചൂട് പിടിക്കുന്ന ഒരു ചർച്ച വിഷയമാണ്.

ശ്രീദേവിയുമായുള്ള പിണക്കം

അർജുൻ- ശ്രീദേവി പിണക്കം ബോളിവുഡിൽ പരസ്യമാണ്. ശ്രീദേവിയുടെ മരണം വരെ ഇവർ തമ്മിൽ മിണ്ടിയിട്ടില്ല. തങ്ങളുടേയും അമ്മയുടേയും ജീവിതം തകർത്ത ആളായിട്ടാണ് ശ്രീദേവിയെ അർജുൻ കണ്ടിരുന്നത്. അതു അവസാനം വരെ അങ്ങനെ തന്നെയായിരുന്നു.

വിഷാദ രോഗം

ഏറ്റവും പ്രിയപ്പെട്ട അച്ഛൻ തങ്ങളെ ഉപേക്ഷിച്ച് മറ്റൊരാളെ തേടിപ്പോയപ്പോൾ ചെറുപ്രായത്തിൽ തന്നെ അർജുൻ മാനസികമായി തകർന്നിരുന്നു. വളരെ പെട്ടെന്ന് തന്നെ വിഷാദ രോഗത്തിന് അടിമയാകുകയും ചെയ്തു. പിന്നീട് ആറാം ക്ലാസിൽ പഠനം ഉപേക്ഷിച്ചു. സമൂഹത്തിൽ തികച്ചു ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു അവൻ. വിഷാദ രോഗം പിടിപ്പെട്ടതോടെ ഭക്ഷണത്തിൽ മാത്രമായി ശ്രദ്ധ. നൂറ് കിലോവരെ ശരീരം ഭാരം ഉയർന്നിരുന്നു.

അമ്മയുടെ കണ്ണീർ

ബോണി കപൂറിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് അർജുൻ കപൂർ. അമ്മ മോണ ജീവിച്ചരുന്നപ്പോൾ തന്നെ ഇവരെ ഉപേക്ഷിച്ച് ബോണി ശ്രീദേവിയെ വിവാഹം കഴിക്കുകയായിരുന്നു. അന്ന് മോണ അനുഭവിച്ച വേദനയും കുത്തു വാക്കുകളുമാണ് അർജുനെ പോരാടൻ പ്രേരിപ്പിച്ചത്. അമ്മയുടെ കണ്ണീരായിരുന്നു ആ ചെറുപ്പക്കാരന്റെ ശക്തിയും ബലവും.

ഫിനിക്സ് പക്ഷി

ബാല്യത്തിൽ തന്നെ ജീവിതം കൈവിട്ടു പോയ അർജുൻ കപൂറിനെ ഇന്നു കാണുന്ന നിലയിലാക്കിയത് അമ്മയും സഹോദരി അൻഷുലിയും അച്ഛന്റെ സഹോദരനും ബോളിവുഡ് താരവുമായ അനിൽ കപൂറുമായിരുന്നു. ഇവരുടെ കൈ താങ്ങാണ് അർജുനെ ഫിനിക്സ് പക്ഷിയെ പോലെ പറന്നുയരാൻ സഹായിച്ചത്. പിന്നീടുള്ള ആ ചെറുപ്പക്കാരന്റെ ജീവിതം വിജയങ്ങളുടേതായിരുന്നു. അച്ഛനെ കാണാനോ സഹായങ്ങൾ തേടാനെ താരം നിന്നില്ല. ശ്രീദേവിയെ അവസാനം വരെ അച്ഛന്റെ രണ്ടാം ഭാര്യ എന്ന രീതിയിലാണ് കണ്ടിരുന്നത്.

അച്ഛന്റെ കൂടെ

അച്ഛൻ തങ്ങൾക്ക് വലിയ വേദനകൾ സമ്മാനിച്ചുവെങ്കിലും ആപത്ത് ഘട്ടത്തിൽ അദ്ദേഹത്തിന് കൈ താങ്ങായി അർജുൻ ഓടി എത്തിയിരുന്നു. അച്ഛന് മാത്രമല്ല തന്റെ അർധ സഹോദരിമാരേയും അവൻ ചേർത്തു പിടിച്ചു. ശ്രീദേവിയുടെ മരണാന്തര കർമ്മങ്ങളിൽ മൂത്ത മകനെ പോലെ മുന്നിൽ തന്നെ താരം നിന്നിരുന്നു.

English summary
Arjun Kapoor opens up on Sridevi's death in a heartfelt post

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam