For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാൻവിയ്ക്ക് ഉപദേശവുമായി അർജുൻ!! മനസ് പറയുന്നത് മാത്രം കേൾക്കൂ! ഞാനെന്നും കൂടെയുണ്ട്

  |

  ബോളിവുഡിലെ ഉത്തമ പുത്രൻ എന്ന് വിശേഷണം ലഭിച്ച താരമാണ് അർജുൻ കപൂർ. അച്ഛൻ ബോണി കപൂറിന്റെ സങ്കടത്തിൽ അദ്ദേഹത്തിനോടൊപ്പം താങ്ങായി നിന്ന അർജുനെ ബോളിവുഡ് വനോളം പുകഴ്ത്തിയിരുന്നു. താരം ഉത്തമ പുത്രൻ മാത്രമല്ല ഉത്തരവാദിത്വമുള്ള ഒരു സഹോദരൻ കൂടിയാണ്. അർധ സഹോദരിമാരായിട്ടും പോലും ജാൻവിയേയും ഖുഷിയേയും തന്റെ സ്വന്തം സഹോദരിയായി ആൻഷുലിയ്ക്കൊപ്പം ചേർത്തു നിർത്തുകയാണ് ഈ സഹോദരൻ.

  ഒരു മണിക്കൂറോളം കാർ തലകീഴായി കിടന്നു!! ആരും വന്നില്ല, പിന്നീട് ഉണ്ടായത്,ആ നിമിഷത്തിനെക്കുറിച്ച് നടി

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അർജുൻ കപൂർ അനിയത്തി ജാൻവിയെ കുറിച്ചെഴുതിയ ട്വിറ്റാണ്. ജാൻവിയുടെ കന്നി ചിത്രമായ ധടകിന്റെ ട്രെയിലർ ലോഞ്ചിനു മുന്നോടിയായി സഹോദരിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ട്വിറ്റായിരുന്നു അത്. വീണ്ടും അർജു‌നിന്റെ പേര് ബോളിവുഡിൽ ഉയർന്നിട്ടുണ്ട്.

  എനിക്ക് പ്രസവിക്കാൻ കഴിയില്ല, പക്ഷെ....!! മരണ മാസ് ഡയലോഗുമായി മേരിക്കുട്ടി, വീഡിയോ കാണാം

   സഹോദരിയ്ക്ക് ആദ്യ ഉപദേശം

  സഹോദരിയ്ക്ക് ആദ്യ ഉപദേശം

  ജാൻവിയുടെ കന്നി ചിത്രമാണ് ധടക്. ബോളിവുഡിൽ പ്രവേശിക്കുന്നതിനും മുൻപ് സഹോദരിയ്ക്ക് മികച്ച ഉപദേശവും അർജുൻ കപൂർ നൽകുന്നുണ്ട്. നീ നന്നായി ജോലി ചെയ്താൽ ഈ മേഖലയിൽ ഫീൽഡിൽ മികച്ച വിജയം നേടാൻ കഴിയും. കൂടാതെ സത്യസന്ധയായിരിക്കുക. അംഗീകാരങ്ങളേയും വിമർശനങ്ങളേയും സ്വീകരിക്കുവാൻ പഠിക്കുക. കൂടാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിച്ചു കൊണ്ട് തന്റേതായ വഴിയിലൂടെ നടക്കാനും മനസ് പറയുന്ന കാര്യങ്ങൾ ചെയ്യാനും ശീലമാക്കുക. ഇതെല്ലാം നേരിടാൻ നീ തയ്യാറാണെന്ന് തനിയ്ക്ക് അറിയാമെന്നും അർജുൻ ട്വിറ്ററിൽ കുറിച്ചു.

   എപ്പോഴും നിന്റെ കൂടെ

  എപ്പോഴും നിന്റെ കൂടെ

  ധടക്കിന്റെ ട്രെയിലർ റിലീസിന് അർജുൻ കപൂറിന് എത്തുവാൻ കഴിഞ്ഞിരുന്നില്ല. അതിന് സഹോദരിയോട് ക്ഷമയും ചോദിച്ചിട്ടുണ്ട്. കൂടാതെ താൻ മുംബൈയിൽ ഇല്ലെങ്കിൽ പോലും നിന്നോടൊപ്പം എപ്പോഴും ഉണ്ടാകുമെന്നും അർജുൻ ട്വിറ്റ് ചെയ്തു. അർജുന്റെ ട്വിറ്റുകൾ ബോളിവുഡിൽ ചർച്ചയായിരിക്കുകയാണ്. ഉത്തമ സഹോദരൻ എന്നാണ് അർജുനെ ബോളിവുഡും ആരാധക വൃത്തങ്ങളും വിശേഷിപ്പിക്കുന്നത്. അമ്മ യുടെ സ്ഥാനത്താണ് ഇപ്പോൾ അർജുൻ. ശ്രീദേവി ചെയ്യേണ്ട കടമകൾ ൺല്ലാം മനോഹരമായി അർജുൻ ചെയ്യുന്നുമുണ്ട്.

  ശ്രീദേവിയുടെ വിയോഗം

  ശ്രീദേവിയുടെ വിയോഗം

  ശ്രീദേവിയുടെ വിയോഗത്തിനു ശേഷമാണ് അർജുൻ സഹോദരിമാരുമായി അടുക്കുന്നത്. ശ്രീദേവിയുമായി കടുത്ത വൈരാഗ്യം വെച്ചു പുലർത്തിയ താരമായിരുന്നു അർജുൻ. തമ്മിൽ കാണുന്ന സന്ദർഭങ്ങൾ വരെ ഇരുവരും പരമാവധി ഒഴിവാക്കിയിരുന്നു. തന്റെ അമ്മയുടേയും തങ്ങളുടേയും ജീവിതം നശിപ്പിച്ചത് ശ്രീദേവിയാണെന്നായിരുന്നു അർജുൻ വിശ്വസിച്ചിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. വളരുതോറും ശ്രീദേവിയോടുള്ള ശത്രുതയും കൂടി വന്നിരുന്നു. എന്നാൽ താരത്തിന്റെ വിയോഗത്തോടെ കാര്യങ്ങൾ കലങ്ങി മറിയുകയായിരുന്നു. മൂത്ത മകന്റെ സ്ഥാനത്ത് നിന്നായിരുന്നു അന്ത്യകർമ്മങ്ങൾ ചെയ്തിരുന്നത്.

   ഏട്ടൻ ഒരു ആശ്വാസം

  ഏട്ടൻ ഒരു ആശ്വാസം

  സഹോദരിമാരുടെ പ്രിയപ്പെട്ട സഹോദരനാണ് അർജുൻ. ജാൻവി കപൂർ പല അഭിമുഖത്തിലും സഹോദരന്റെ കെയറിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. അർജുന്റേയും സഹോദരി അൻഷുലിയുടേയും സാന്നിധ്യം അച്ഛനേയും തന്നേയും അനിയത്തിയേയും കൂടുതൽ സുരക്ഷിതരാക്കുന്നുവെന്ന് ജാൻവി പറഞ്ഞിരുന്നു. സഹോദരങ്ങളുടെ സാന്നിധ്യം തനിയ്ക്ക് നൽകുന്ന ധൈര്യം വലുതാണ്.കൂടാതെ ഇവരുടെ ഒത്തു ചേരലിൽ അച്ഛനും വളരെയധികം സന്തോഷിക്കുണ്ടെന്നും താര പുത്രി വെളിപ്പെടുത്തിയിരുന്നു.

  ധടക് ട്രെയിലർ

  English summary
  Arjun Kapoor pens emotional note for Janhvi Kapoor ahead of Dhadak trailer launch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X