അമ്മയെ മിസ് ചെയ്യുന്നു, വൈകാതെ നമ്മൾ ഒന്നിച്ച് സന്തോഷത്തോടെയിരിക്കും, അർജുൻ കപൂറിന്റെ വാക്കുകൾ
ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരാണ് നടൻ അർജുൻ കപൂറിന്റേത്. നടന്‌റെ സിനിമകളേക്കാളും സ്വകാര്യ ജീവിതമാണ് ചർച്ചയാവുന്നത്. ബോളിവുഡിലെ ഉത്തമ താരപുത്രൻ എന്നാണ് നടനെ അറിയപ്പെടുന്നത്. നടി ശ്രീദേവിയുടെ വിയോഗത്തോടെയാണ് അർജുൻ കപൂർ ബോളിവുഡിലും മറ്റ് സിനിമ കോളങ്ങളിലും ചർച്ചയാവുന്നത്. ബോണി കപൂറുമായി അകന്ന് താമസിച്ചിരുന്ന അർജുൻ ശ്രീദേവിയുടെ വിയോഗത്തോടെ തകർന്ന് നിന്ന് അച്ഛനും സഹോദരിമാർക്കും കൈതാങ്ങായി മാറുകയായിരുന്നു. ഇപ്പോൾ അച്ഛനും സഹോദരിമാരുമായി വളരെ അടുത്ത ബന്ധമാണ് അർജുൻ കപൂറിനും സഹോദരി അൻഷുലയ്ക്കും ഉള്ളത്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അർജുൻ കപൂറിന്ഡറെ കുറിപ്പാണ്. അമ്മ മോന ഷൂരിയുടെ പിറന്നാൾദിനത്തിലായിരുന്നു ഹൃദയസ്പർശിയായ കുറിപ്പ് താരം പങ്കുവെച്ചത്. അധികം വൈകാതെ ഒരിക്കൽ നമ്മൾ ഒന്നിച്ച് പുഞ്ചിരിക്കും, ഞാൻ അമ്മയുടെ കുഞ്ഞായി മാറും എന്നായിരുന്നു നടൻ കുറിച്ചത്. അമ്മയുടെ ചിത്രത്തോടൊപ്പമായിരുന്നു ഹൃദയ സ്പർശിയായ വരികൾ അർജുൻ കപൂർ കുറിച്ചത്.

നടന്റെ വാക്കുകൾ ഇങ്ങനെ. ''ജന്മദിനാശംസകൾ അമ്മ. എന്റെ ഫോണിൽ അമ്മയുടെ പേര് കാണുന്നത് ഞാൻ മിസ് ചെയ്യുന്നു. വീട്ടിൽ അമ്മയുടെ അടുത്തേക്ക് തിരിച്ചെത്തുന്നത് ഞാൻ മിസ് ചെയ്യുന്നു. അമ്മയും അൻഷുലയും നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്നത് മിസ് ചെയ്യുന്നു. ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു അമ്മാ.. അമ്മയെ വിളിക്കുന്നത്, അമ്മയുടെ ഗന്ധം എല്ലാം മിസ് ചെയ്യുന്നു.. ഞാൻ പക്വതയില്ലാതെ പെരുമാറുമ്പോൾ എന്നെ പറഞ്ഞ് തിരുത്തുന്നത് മിസ് ചെയ്യുന്നു, ഒരു കുഞ്ഞായിരിക്കുന്നത് ഞാൻ മിസ് ചെയ്യുന്നു, അമ്മക്കൊപ്പം ചിരിക്കുന്നത് മിസ് ചെയ്യുന്നു, അമ്മ എന്റെയൊപ്പം ഉണ്ടായിരുന്നപ്പോൾ ഞാൻ പൂർണനായിരുന്നത് ഞാൻ മിസ് ചെയ്യുന്നു''.

അമ്മയില്ലാതെ ഞാൻ പൂർണനല്ല, ദൂരെയിരുന്ന് ഞങ്ങളെ വീക്ഷിക്കുമ്പോൾ ഇപ്പോഴത്തെ ഈ ഞാൻ അമ്മയെ അഭിമാനം കൊള്ളിക്കുന്നുണ്ടെന്ന് തന്നെ ഞാൻ കരുതുന്നു..ഞാൻ നിങ്ങളെ സ്നേഹിക്കുന്നു..എന്ന് അമ്മയുടെ കുറവുകളുള്ള, സത്യസന്ധനായ, തടിച്ച കവിളുകളുള്ള മകൻ..ഒരിക്കൽ അധികം വൈകാതെ നമ്മൾ ഒന്നിച്ച് പുഞ്ചിരിക്കും, നമ്മൾ സന്തോഷത്തോടെയിരിക്കും, ഞാൻ അമ്മയുടെ കുഞ്ഞായി മാറും ..മറ്റൊന്നുമില്ല.."അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അർജുൻ കുറിച്ചു... നടന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്. മികച്ച കമന്റുമായി ആരാധകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.

അമ്മയെ ഉപേക്ഷിച്ചിട്ട് ശ്രീദേവിയെ വിവാഹം കഴിച്ചതോടെയാണ് അച്ഛനുമായി അർജുൻ അകലുന്നത്. തന്റെ അമ്മയുടെ ജീവിതം തകർത്ത ശ്രീദേവിയെ ഇഷ്ടമായിരുന്നില്ല. നടിയുടെ മരണം വരെ അത് തുടർന്നിരുന്നു. ശ്രീദേവിയോടൊപ്പം പൊതുപരിപാടിയിൽ പോലും അർജുൻ കപൂർ എത്തിയിരുന്നില്ല. അർജുന് വെറും 11 വയസ്സുള്ളപ്പോഴാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം കഴിക്കുന്നത്.

ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കാണാൻ അർജുന് ഇഷ്ടമല്ലായിരുന്നു. ക്യാൻസർ ബാധിച്ച് 2012 ൽ മോന മരിച്ചിട്ടും അച്ഛനെ ആശ്രയിക്കാൻ അർജുനും സഹോദരി അൻഷുലയും തയ്യാറായിരുന്നുല്ല. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാൻവിയും ഖുശിയും തന്റെ സഹോദരങ്ങൾ അല്ലെന്നും അർജുൻ അന്ന് പലഅഭിമുഖങ്ങളിലും പറഞ്ഞിരുന്നു. എന്നാൽ ശ്രീദേവിയുടെ മരണത്തോടെ കാര്യങ്ങൾ മാറുകയായിരുന്നു, . ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിൽ മകന്റെ സ്ഥാനത്ത് നിന്ന് കർമ്മങ്ങൾ ചെയ്തത് അർജുൻ ആയിരുന്നു.

മുൻപ് ഒരിക്കൽ നൽകിയ അഭിമുഖത്തിൽ പിണക്കം മറന്ന് അച്ഛനേയും സഹോദരിമാരേയും സ്വീകരിട്ചതിനെ കുറിച്ച് അർജുൻ പറഞ്ഞിരുന്നു. ഇതായിരിക്കും അമ്മ ആഗ്രഹിച്ചതെന്നായിരുന്നു കാലത്തിന്റെ മാറ്റത്തെ കുറിച്ച് പറഞ്ഞത്. ''എന്റെ അമ്മ ഒരുപക്ഷേ ആഗ്രഹിച്ചിരുന്നതും ഇതു തന്നെയായിരിക്കും. കാരണം അമ്മ അച്ഛനെ വല്ലാതെ സ്‌നേഹിച്ചിരുന്നു. അദ്ദേഹം ദു:ഖിക്കുന്നത് കാണാൻ അവർ ആഗ്രഹിച്ചിരുന്നില്ല. കഷ്ടപ്പെടുന്ന അവസ്ഥയിൽ അദ്ദേഹത്തോടൊപ്പം ഞാൻ ഉണ്ടാകണമെന്ന് അമ്മ ആഗ്രഹിക്കുന്നുണ്ടാകാം. അമ്മ വിട്ടുപോയപ്പോൾ ഞാൻ വല്ലാതെ തളർന്നു പോയി. അൻഷുലയുടെ സാന്നിധ്യമായിരുന്നു എനിക്കുണ്ടായിരുന്ന ഒരേയൊരു ആശ്വാസമെന്ന് നടൻ പറഞ്ഞു.


Click it and Unblock the Notifications