അച്ഛന്‍റെ രണ്ടാം ഭാര്യയെ ഇഷ്ടമല്ലാത്ത മകനും അത് പിന്തുടരുന്നോ?അര്‍ജുന്‍ കപൂറിനെതിരെ വിമര്‍ശനം!

ബോണി കപൂറിന്റെ ജീവിതത്തിലേക്ക് ശ്രീദേവി എത്തിയതോടെ അനാഥമായിപ്പോയതാണ് ആദ്യ ഭാര്യയായ മോണയുടെയും മക്കളുടെയും ജീവിതം. മോണയുടെ മക്കളായ അര്‍ജുനും അന്‍ഷുലയും ശ്രീദേവിയെ അംഗീകരിച്ചിരുന്നില്ല. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മോണ അന്തരിച്ചപ്പോള്‍ പോലും ബോണി കപൂറിനൊപ്പം പോരാന്‍ അര്‍ജുനും അന്‍ഷുലയും തയ്യാറായിരുന്നില്ല. അര്‍ധ സഹോദരിമാരായ ജാന്‍വിയോടും ഖുഷിയോടും അര്‍ജുനും അന്‍ഷുലയും അധികം സംസാരിക്കാറുമുണ്ടായിരുന്നില്ല. ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായത്. മരണവിവരം അറിഞ്ഞപ്പോള്‍ ചിത്രീകരണം നിര്‍ത്തി മുംബൈയിലേക്ക് മടങ്ങിയെത്തിയിരുന്നു അര്‍ജുന്‍ കപൂര്‍.

ശ്രീദേവിയുടെ വിയോഗത്തെ തുടര്‍ന്ന് ആകെ തകര്‍ന്നുപോയ കുടുംബത്തിന് ആശ്വാസം പകര്‍ന്ന് അര്‍ജുന്‍ കപൂറും അന്‍ഷുലയും ഒപ്പമുണ്ടായിരുന്നു. വൈരാഗ്യം മറന്ന് ഓടിയെത്തിയ അര്‍ജുനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മാതൃകപരമായ പ്രവര്‍ത്തനമാണ് താരപുത്രന്‍ നടത്തിയതെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. അച്ഛന്റെ രണ്ടാം ഭാര്യയെന്നായിരുന്നു അര്‍ജുന്‍ ശ്രീദേവിയെ സംബോധന ചെയ്തിരുന്നത്. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ പിണക്കവും പരിഭവവുമൊക്കെ മറന്ന് താരം ഓടിയെത്തുകയായിരുന്നു.. അര്‍ജുന്‍ കപൂര്‍ മാത്രമല്ല സോഹദരി അന്‍ഷുലയും സഹോദരിമരെ ആശ്വസിപ്പിച്ച് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്നും അധികം വൈകാതെ തന്നെ ഇരുവരും ഒരുമിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളൊക്കെ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. മലൈകയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചെത്തിയ വിമര്‍ശകന് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് താരപുത്രന്‍. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

വിമര്‍ശകന്റെ ചോദ്യം

വിമര്‍ശകന്റെ ചോദ്യം

അച്ഛന്റെ രണ്ടാം ഭാര്യയെന്ന നിലയില്‍ ശ്രീദേവിയെ താങ്കള്‍ വെറുത്തിരുന്നുവല്ലോ, ഇപ്പോള്‍ അത്തരത്തിലുള്ള കാര്യം തന്നെയല്ലേ താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്. 11 വയസ്സുകാരന്റെ അമ്മയല്ലേ മലൈക, അവരുമായല്ലേ താങ്കള്‍ ഇപ്പോള്‍ പ്രണയത്തിലായതെന്നും വിമര്‍ശകന്‍ ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട്. സ്വന്തം കാര്യം വന്നപ്പോള്‍ നയം മാറിയോയെന്നും വിമര്‍ശകന്‍ ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് മറുപടിയുമായി താരമെത്തിയത്.

ആരേയും വെറുത്തിരുന്നില്ല

ആരേയും വെറുത്തിരുന്നില്ല

താനാരെയും വെറുത്തിരുന്നില്ലെന്നും ചെറിയൊരു അകല്‍ച്ച സൂക്ഷിച്ചിരുന്നുവെന്നുമായിരുന്നു അര്‍ജുന്റെ മറുപടിയ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശകന് മറുപടി നല്‍കിയത്. ശ്രീദേവിയുടെ വിയോഗത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ആദ്യം ഓടിയെത്തിയത് അര്‍ജുനും സഹോദരിയായ അന്‍ഷുലയുമായിരുന്നു. അവരുടെ ജീവിതത്തില്‍ ഏറ്റവും വിഷമഘട്ടം വന്നപ്പോള്‍ താന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നില്ലെങ്കില്‍ ഇങ്ങനെ പറയാമായിരുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ജാന്‍വിക്കും ഖുഷിക്കുമൊപ്പമായിരുന്നു താരപുതത്രനും സഹോദരിയും.

ക്ഷമ ചോദിച്ചു

ക്ഷമ ചോദിച്ചു

വിമര്‍ശകന് മറുപടിയുമായി ആരാധകരുമെത്തിയിരുന്നു. താരത്തിന്റെ മറുപടിയും കൂടി വന്നതിന് പിന്നാലെയായാണ് വിമര്‍ശകന്‍ ഖേദം പ്രകടിപ്പിച്ച് എത്തിയത്. ആരേയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അര്‍ജുന്‍ കപൂറിന്റെ ആ്‌രാധകരോടും സോറി പറയുന്നുവെന്നുമായിരുന്നു ട്വീറ്റ്. തന്റെ ്ഭിപ്രായമാണ് പറഞ്ഞതെന്നും അര്‍ജുന്‍ കപൂറിനേയും മലൈകയും ബാധിക്കുന്നതല്ല ഇതെന്നും പറഞ്ഞാണ് വിമര്‍ശകന്‍ തടിയൂരിയത്.

വരുണ്‍ ധവാന്റെ ആരാധകരും

വരുണ്‍ ധവാന്റെ ആരാധകരും

അര്‍ജുന്‍ കപൂര്‍ വിഷയത്തില്‍ വരുണ്‍ ധവാനും പ്രതികരണവുമായും എത്തിയിരുന്നു, വരുണ്‍ ധവാന്റെ ആരാധകനാണ് താരത്തിനെതിരെ വിമര്‍ശനവുമായെത്തിയതെന്ന തരത്തിലായിരുന്നു തുടക്കത്തിലെ റിപ്പോര്‍ട്ടുകള്‍. ക്ഷമ ചോദിച്ചത് നല്ല കാര്യമാണെന്നും ഇങ്ങനെയുള്ള വിഷയങ്ങളില്‍ തളരുന്നയാളല്ല തന്റെ സുഹൃത്തെന്നുമായിരുന്നു വരുണിന്റെ പ്രതികരണം. താരങ്ങളെ വിമര്‍ശിക്കുന്നതില്‍ പ്രശ്‌നമില്ല, പക്ഷേ അവരെ വേദനിപ്പിക്കാതിരുന്നൂടേയെന്നായിരുന്നു ആ്‌രാധകര്‍ ചോദിച്ചത്.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X