ശ്രീദേവിക്കായി അച്ഛൻ അമ്മയെ ഉപേക്ഷിച്ചു; അമ്മയുടെ സ്നേഹത്താൽ വളർന്ന മകൻ; മറക്കാനാവാതെ അർജുൻ

ബോളിവുഡിലെ യുവ നടനാണ് അർജുൻ കപൂർ. സിനിമാ ലോകത്തെ പ്രമുഖ സാന്നിധ്യമായ കപൂർ കുടുംബത്തിലെ അം​ഗമായ അർജുൻ സിനിമയിലേക്കുള്ള കടന്ന് വരവ് താരതമ്യേന എളുപ്പമായിരുന്നു. എന്നാൽ സിനിമാ ലോകത്ത് തുടരാൻ വേണ്ടി അർജുൻ ഏറെ പണിപ്പെട്ടു. ഉയർച്ച താഴ്ചകൾ ഒരുപോലെ വന്ന ​കരിയർ ​ഗ്രാഫാണ് അർജുൻ കപൂറിന്.

കുത്തെയാണ് അർജുന്റെ പുതിയ സിനിമ. തബു സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. സിനിമകൾക്കപ്പുറം അർജുന്റെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ‌ നിറയാറുണ്ട്. സിനിമാ രം​ഗത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പേ അർജുനും കുടുംബവും പാപ്പരാസി മാധ്യമങ്ങൾക്ക് വിഷയമാവുമായിരുന്നു.

അർജുന്റെ അച്ഛൻ നിർമാതാവ് ബോണി കപൂറും അമ്മ മോണ ശൗരി കപൂറും വേർപിരിഞ്ഞത് മുതലാണ് ഈ മാധ്യമശ്രദ്ധ ലഭിക്കാൻ തുടങ്ങിയത്. നടി ശ്രദേവിയുമായി ബോണി കപൂർ അടുത്തതോടെയാണ് മോണയുടെ കുടുംബ ജീവിതം തകർന്നത്. താൻ ശ്രീദേവിയുമായി പ്രണയത്തിലാണെന്ന് ബോണി കപൂർ തുറന്ന് പറയുകയായിരുന്നു.

Arjun Kapoor

ശ്രീദേവി ​ഗർഭിണിയാണെന്ന് മനസ്സിലാക്കിയതോടെ ഇനിയും ഈ ബന്ധത്തിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലാക്കി അർജുന്റെ അമ്മ ബോണിയുമായുള്ള ബന്ധം പിരിഞ്ഞു. അർജുന്റെയും സഹോദരി അൻഷുളയുടെയും കുട്ടിക്കാലത്തെ ഇതേറെ ബാധിച്ചിരുന്നു. ബോണി കപൂറുമായും ശ്രീദേവിയുമായും അകൽച്ചയും അർജുനുണ്ടായിരുന്നു. ശ്രീദേവിയുടെ മരണ ശേഷമാണ് ഇതിന് അയവ് വന്നത്.

അർജുന്റെ ജീവിതത്തെ പിടിച്ചുലച്ച സംഭവമായിരുന്നു അമ്മയുടെ മരണം. 2012 ലാണ് മോണ ശൗരി കപൂർ മരിക്കുന്നത്. അർബുദം ബാധിച്ച് ഏറെ നാൾ ചികിത്സയിലായിരുന്നു. ഹൈപർ ടെൻഷനും മോണയ്ക്കുണ്ടായിരുന്നു. അമ്മയുടെ മരണ ശേഷം മറ്റ് കുടുംബാം​ഗങ്ങളുടെ പിന്തുണയാണ് അർജുനെയും സഹോദരി അൻഷുളയെയും തുണച്ചത്. അർജുന്റെ സിനിമാ പ്രവേശനം കാണാനും അമ്മയുണ്ടായില്ല.

ഇപ്പോഴിതാ അമ്മയുടെ ചരമ വാർഷിക ദിനത്തിൽ അർജുൻ കപൂർ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അമ്മയെ നഷ്ടപ്പെട്ട വേദനയാണ് അർജുൻ കപൂർ കുറിപ്പിൽ പങ്കുവെച്ചത്. 'ആളുകൾ പറയുന്നത് ഞാനൊരിക്കലും കാര്യമാക്കിയിട്ടില്ല. കാരണം ഞാനെന്താണെന്ന് മനസിലാക്കിത്തരാൻ നിങ്ങൾ എനിക്ക് മുന്നിലുണ്ടായിരുന്നു. 11 വർഷങ്ങൾ കടന്ന് പോയിരിക്കുന്നു. അദൃശ്യതയിൽ നിന്ന് കൊണ്ട് നിങ്ങളെന്നെ സംരക്ഷിക്കുന്നു. പക്ഷെ എന്നിട്ടും നിങ്ങളിവിടെ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു'

Arjun Kapoor Family

'കാരണം ഈ ക്രൂരമായ ലോകത്തിൽ എല്ലാ വിദ്വേഷവും ഞാൻ കൈകാര്യം ചെയ്യുന്നു. എനിക്ക് നിങ്ങളുടെ സ്നേഹം മിസ് ചെയ്യുന്നു. എല്ലാത്തിനെയും ചിരിച്ച് കൊണ്ട് നേരിടാനും എന്നെ മെച്ചപ്പെട്ട വ്യക്തിയാക്കാനും അതിന് കഴിഞ്ഞിരുന്നു,' അർജുൻ കപൂറിന്റെ കുറിപ്പിൽ പറയുന്നതിങ്ങനെ. ഞാനിപ്പോഴും അമ്മയില്ലാത്ത കുട്ടിയാണ്. ഞാൻ നിങ്ങളെ എല്ലായിടത്തും തിരയുന്നു. നമ്മൾ ഒരു ദിവസം കണ്ടുമുട്ടുമെന്നും പറഞ്ഞാണ് അർജുൻ കപൂർ കുറിപ്പ് അവസാനിപ്പിക്കുന്നത്. അർജുൻ ആശ്വാസ വാക്കുകളുമായി നിരവധി പേർ കമന്റ് ചെയ്തു.

ശ്രീദേവിയോട് ആദ്യം അർജുന് അകൽച്ച ഉണ്ടായിരുന്നെങ്കിലും മരണ ശേഷം ഇതെല്ലാം അർജുൻ മറന്നു, അർധ സഹോദരിമാരായ ജാൻവി കപൂറിനെയും ഖുശി കപൂറിനെയും വിഷമ ഘട്ടത്തിൽ ചേർത്ത് നിർത്തി. ഇന്ന് സിനിമാ രം​ഗത്തെ മുൻ നിര നായിക നടിയാണ് ജാൻവി കപൂർ. ഖുശി കപൂറും സിനിമാ രം​ഗത്തേക്ക് പ്രവേശിക്കാനിരിക്കുന്നു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ബാത് ടബിൽ അബോധാവസ്ഥയിൽ വീണായിരുന്നു മരണം. ഇന്നും ശ്രീദേവി ആരാധകരാൽ ഓർമ്മിക്കപ്പെടുന്നു.

Read more about: arjun kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X