വാശിയും വൈരാഗ്യവും മറന്നു! ജാന്‍വിക്കും ഖുഷിക്കും താങ്ങായി നിന്നതിനെക്കുറിച്ച് അര്‍ജുന്‍ കപൂര്‍!

ശ്രീദേവി മരിച്ചുവെന്നറിഞ്ഞപ്പോള്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ച് മുംബൈയിലേക്ക് ഓടിയെത്തിയിരുന്നു അര്‍ജുന്‍ കപൂര്‍. ബോണി കപൂറിനും മക്കള്‍ക്കും താങ്ങായെത്തിയ താരപുത്രന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ബോണി കപൂറിന്റെ ആദ്യഭാര്യയിലെ മക്കളായ അര്‍ജുനും അന്‍ഷുലയും ശ്രീദേവിയുമായി അത്ര നല്ല ബന്ധത്തിലല്ലായിരുന്നു. അമ്മയുടെ മരണശേഷം ഇരുവരും അച്ഛനോടൊപ്പം പോവാന്‍ വിസമ്മതിച്ച കാര്യത്തെക്കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അതേ മക്കള്‍ തന്നെയാണ് ആ വിയോഗത്തില്‍ താരകുടുംബത്തിന് താങ്ങായി നിന്നതും. അച്ഛനൊപ്പം നിന്ന് കാര്യങ്ങളെല്ലാം ചെയ്യാന്‍ അര്‍ജുനെത്തിയപ്പോള്‍ സഹോദരിമാര്‍ക്കൊപ്പമായിരുന്നു അന്‍ഷുല. ആ സമയത്ത് തനിക്ക് തോന്നിയത് അങ്ങനെ ചെയ്യാനായിരുന്നുവെന്നും കൂടുതലൊന്നും ആലോചിച്ച് നിന്നിരുന്നില്ലെന്നും താരപുത്രന്‍ പറയുന്നു.

പഞ്ചാബിലായിരുന്നു ആ സമയത്ത്. സഹോദരിയെ വിളിച്ച് ജാന്‍വിക്കും ഖുഷിക്കുമൊപ്പം നില്‍ക്കാനായി ആവശ്യപ്പെട്ടിരുന്നു. വിവരമറിഞ്ഞയുടന്‍ താനും മുംബൈയിലേക്ക് തിരിക്കുകയായിരുന്നു. അച്ഛനും സഹോദരിമാര്‍ക്കും താങ്ങായി നില്‍ക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു അത്. തങ്ങള്‍ കൂടിയെത്തിയാല്‍ അവര്‍ക്ക് അല്‍പ്പം ആശ്വാസമായേക്കുമെന്നും തോന്നിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് അച്ഛനും മക്കളും ഒരുമിച്ചത്. ഖുഷിയും ജാന്‍വിയും അര്‍ജുനെ സഹോദരനായി അംഗീകരിച്ചിരുന്നു.

Arjun Kapoor

ശ്രീദേവി ആഗ്രഹിച്ച പോലെ തന്നെ ധടക്കിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബോളിവുഡിലെ മുന്‍നിര അഭിനേത്രികളിലൊരാളായി ജാന്‍വി മാറുമെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. സിനിമാപ്രവര്‍ത്തകരും ആരാധകരുമടക്കം എല്ലാവരും താരപുത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. താരപുത്രിയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അര്‍ജുനൊപ്പം അഭിനയിക്കുമോ ജാന്‍വിയെന്ന തരത്തിലുള്ള സംശയങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X