മലൈകയുമായുളള ബന്ധം പിരിഞ്ഞോ, മറുപടിയുമായി അർജുൻ കപൂർ, ആരാധകരുടെ സംശയം തീർന്നു

താരങ്ങളുടെ വേർപിരിയൽ ഏറെ ഞെട്ടലോടെയാണ് ആരാധകർ ശ്രവിക്കുന്നത്. പോയ വർഷം പ്രേക്ഷകരെ ഞെട്ടിച്ച വിവാഹമോചനങ്ങളായിരുന്നു താരങ്ങളായ സാമന്ത- നാഗചൈതന്യ, ആമീർ ഖാൻ- കിരൺ റാവു എന്നിവരുടേത്. ഇന്നും അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും അവസാനിച്ചിട്ടില്ല. പ്രേക്ഷകരെ വീണ്ടും നിരാശയിലാഴ്ത്തി കൊണ്ട് മറ്റൊരു ബ്രേക്കപ്പ് കഥ സിനിമ കോളങ്ങിൽ പ്രചരിച്ചിരുന്നു. താരങ്ങളായ മല്ലൈക അറോറയും അർജുൻ കപൂറും ബന്ധം വേർപിരിയുന്നു എന്നതായിരുന്ന വാർത്ത. ഏറെ ഞെട്ടലോടെയായിരുന്നു പ്രേക്ഷകർ ഇത് കേട്ടത്. ബോളിവുഡ് ലൈഫ് ഡോട്കോമായിരുന്നു വാർത്ത പുറത്ത് വിട്ടത്.

ബോളിവുഡിൽ ഏറെ ചർച്ചയായതും വിവിദങ്ങൾ സൃഷ്ടിച്ചതുമായ ബന്ധമായിരുന്നു ഇവരുടേത്. നടിയേക്കാൾ പ്രായം കുറഞ്ഞ നടനുമായുളള മലൈകയുടെ ബന്ധം പ്രേക്ഷകർക്ക് തുടക്കത്തിൽ അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. മലൈകയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം ശക്തമായി നടിയെ സംരക്ഷിച്ചിരുന്നത് അർജുൻ കപൂർ ആയിരുന്നു. വിമർശിച്ചവർക്ക് നല്ല മറുപടിയും നടൻ കൊടുക്കാറുണ്ട്

 പ്രണയത്തെ കുറിച്ച്

'തന്റെ പ്രണയം തന്റെ വ്യക്തി സ്വാതന്ത്രമാണെന്നും തങ്ങളുടെ ബന്ധത്തെ പരിഹസിക്കുന്ന കമന്റുകൾ ബാധിക്കുന്നില്ലെന്നും നടൻ വെളിപ്പെടുത്തിയിരുന്നു. അതിനെ എല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാറേ ഉള്ളൂ. അതെല്ലാം തന്നെ വ്യാജമാണ്. എന്തെന്നാൽ സോഷ്യൽ മീഡിയയിൽ എന്നെ ട്രോൾ ചെയ്യുന്നവർ നാളെ എന്നെ നേരിൽ കണ്ടാൽ കൂടെ നിന്ന് ഒരു സെൽഫി എടുക്കാനായി മരിക്കും. എന്റെ സ്വകാര്യ ജീവിതത്തിൽ ഞാൻ ചെയ്യുന്നത് എന്റെ വ്യക്തി സ്വാതന്ത്രമാണ്. എന്റെ ജോലി അംഗീകരിക്കപ്പെടുന്നിടത്തോളം കാലം എന്നെ ചുറ്റി വരുന്ന ഗോസിപ്പുകൾ എല്ലാം വെറും ഒച്ചപ്പാടുകൾ മാത്രമാണ്. ആരുടെ വയസ് എത്രയാണ് എന്നതിനെ കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. പ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഡിത്തമായ ചിന്തായാണെന്നും താരം പറഞ്ഞിരുന്നു. അർജുൻ കപൂറിന്റെ വാക്കുകൾ വലിയ ചർച്ചയായിരുന്നു.‌

നടന്‌റെ മറുപടി

പ്രണയിനിയുടെ ഭൂതകാലത്തിന് ബഹുമാനം കൊടുക്കുന്ന ആളാണ് താൻ എന്നും മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു. വിമർശനങ്ങൾക്കൊടുവിൽ പ്രേക്ഷകർ ഈ താരജോഡികളെ അംഗീകരിച്ചു വരുമ്പോഴാണ് വേർപിരിയൽ കഥ പ്രചരിക്കുന്നത്. ആറു ദിവസത്തിലേറെയായി മലൈകവീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നുമൊക്കെയായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. ഇപ്പോഴിത ബ്രേക്കപ്പ് വാർത്തയെ തള്ളി അർജുൻ കപൂർ രംഗത്ത് എത്തിയിരിക്കുകയാണ്. മലൈകയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.'' കിംവദന്തികൾക്ക് സ്ഥാനമില്ലെന്നും സുരക്ഷിതമായി ഇരിക്കാനുമാണ് താരം പറയുന്നത്. എല്ലാവർക്കും നല്ലത് ആശംസിക്കുന്നതായും നടൻ പറയുന്നുണ്ട്. അർജുന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട് നടന് പിന്തുണച്ച് താരങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്.

പ്രചരിച്ച വാർത്ത

'ആറു ദിവസത്തിലേറെയായി മലൈക അവരുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. സമ്പൂർണമായ ഒറ്റപ്പെടലാണ്. കുറച്ചുകാലത്തേക്ക് പുറംലോകത്തു നിന്ന് മാറിനിൽക്കാനാണ് ആലോചിക്കുന്നത്. അർജുൻ കപൂർ ഈ ദിവസങ്ങളിൽ അവരുടെ വീട് സന്ദർശിച്ചിട്ടുമില്ല. സഹോദരി റിയ കപൂർ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ മൂന്നു ദിവസം മുമ്പ് അർജുൻ എത്തിയിരുന്നു. മലൈകയുടെ വീടിന് അടുത്താണ് റിയയുട വീട്. കുടുംബ വിരുന്നുകളിൽ മലൈകയും പങ്കെടുക്കാറുള്ളതാണ്. അവരെ റിയയുടെ വീട്ടിൽ കണ്ടില്ല' എന്നിങ്ങനെയായിരുന്നു പ്രചരിച്ച വാർത്ത.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പ്രണയം തുടങ്ങുന്നത്

2019 ൽ ആയിരുന്നു മലൈക- അർജുൻ കപൂർ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. സൽമാൻ ഖാന്‌റെ സഹോദരൻ നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി അടുപ്പത്തിലാവുന്നത്. 1998ൽ ആയിരുന്നു ഇവരുടെ വിവാഹം. 2016ൽ നിയമപരമായി വേർപിരിയുകയായിരുന്നു ഈ ബന്ധത്തിൽ അർഹാൻ എന്നൊരു മകനുണ്ട്. വിദേശത്ത് പഠിക്കുകയാണ് അർഹാൻ. അവധി ആഘോഷത്തിനായി ഇന്ത്യയിൽ എത്തിയിരുന്നു. അമ്മ മലൈകയും അച്ഛൻ അർബാസും ചേർന്നാണ് മകനെ സ്വീകരിച്ചത്. എയർപോർട്ടിൽ നിന്നുള്ള ഈ ചിത്രം വൈറൽ ആയിരുന്നു.

Read more about: arjun kapoor malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X