മലൈക അറോറയെ പ്രണയിക്കാനുള്ള കാരണങ്ങളിതാണ്, വിവാഹത്തെ കുറിച്ച് പ്രതികരിച്ച് അർജുൻ കപൂർ

നിരന്തരം ഗോസിപ്പുകള്‍ പ്രചരിച്ചിട്ടും വിവാഹത്തെ കുറിച്ച് പ്രതികരിക്കാതെ നടക്കുകയായിരുന്നു നടന്‍ അര്‍ജുന്‍ കപൂറും നടി മലൈക അറോറയും. എത്രയോ വര്‍ഷത്തോളമായി ഇരുവരെയും കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ യാത്രകളും പൊതുപരിപാടികളിലുമൊക്കെ ഇരുവരും ഒന്നിച്ച് പങ്കെടുക്കാന്‍ എത്തുന്നത് പതിവായിരുന്നു.

ഇപ്പോഴിതാ സമൂഹ മാധ്യമത്തിലൂടെ മലൈകയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ഒരു ആരാധകന്‍ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞ് കൊണ്ട് ആദ്യമായി അര്‍ജുന്‍ വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഞാനെപ്പോഴാണ് വിവാഹിതനാവുക എന്ന കാര്യം അന്നേരം നിങ്ങളെ അറിയിക്കുന്നതായിരിക്കും. ഇപ്പോള്‍ അങ്ങനെ ഒരു പ്ലാനും ഇല്ല. മാത്രമല്ല ഇപ്പോള്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തന്നെ എങ്ങനെ നടത്താനാണെന്നും താരം തിരിച്ച് ചോദിക്കുന്നു.

arjun-kapoor

എല്ലായിപ്പോഴും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളത് പോലെ തന്നെ ഒരിക്കലും ഞാനത് മറച്ച് പിടിക്കില്ല. മറ്റുള്ളവരില്‍ നിന്നും മലൈക വേറിട്ട് നില്‍ക്കുന്നത് എന്തൊക്കെയാണെന്നതിനെ കുറിച്ചും ചിലര്‍ അര്‍ജുനോട് ചോദിച്ചിരുന്നു. ഇതിനും താരം ഉത്തരം പറഞ്ഞു. അത് പറയാന്‍ ലേശം ബുദ്ധിമുട്ടാണ്. നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുമ്പോള്‍ അദ്ദേഹത്തില്‍ ചില കാര്യങ്ങള്‍ നമുക്ക് ഒത്തിരി ഇഷ്ടപ്പെടും.

അവരുടെ വ്യക്തിത്വത്തിന്റെ എല്ലാ തലത്തിലും നമ്മള്‍ സ്‌നേഹിക്കും. മലൈകയെ സംബന്ധിച്ച് അവര്‍ എന്നെ സ്വീകരിക്കുന്നു. എന്റെ കാര്യത്തില്‍ ഒരുപാട് ക്ഷമ ഉണ്ട്. ഞാന്‍ അത്ര സിംപിള്‍ ആയിട്ടുള്ള ഒരാള്‍ അല്ല. എനിക്ക് എന്റേതായ ചില വഴികളുണ്ട്. അതിനാല്‍ തന്നെ അവള്‍ക്ക് എന്നോടുള്ള ക്ഷമ വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു.

arjun-kapoor

45 കാരിയായ മലൈക അറോറയും ബോണി കപൂറിന്റെ മകനും നടനുമായ അര്‍ജുന്‍ കപൂറുമായി രണ്ട് വര്‍ഷത്തിന് മുകളിലായി പ്രണയത്തിലാണ്. മാത്രമല്ല ഇരുവരും ലിവിംഗ് റിലേഷന്‍ ആണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രാജ്യത്ത് ഒരു മാസത്തിന് മുകളില്‍ നീട്ടിയ ലോക് ഡൗണ്‍ സമയത്തും താരങ്ങള്‍ ഒന്നിച്ചായിരുന്നു താമസം. അതിനാല്‍ ഇത് സത്യമാണെന്നാണ് ആരാധകര്‍ പറയുന്നത്.

ലോക് ഡൗണ്‍ ആണെങ്കിലും കൊവിഡ് 19 നെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്ത് അര്‍ജുനും രംഗത്തുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരാധകരോട് സാമ്പത്തിക സഹായങ്ങള്‍ നല്‍കണമെന്ന് താരം അഭ്യര്‍ഥിച്ചിരുന്നു. അതിന് തന്റെ കൂടെ ഡിന്നറ് കഴിക്കാനുള്ള അവസരവും താരം ഒരുക്കാമെന്ന് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X