For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകിയുടെ ആദ്യ വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ 13 വയസ്; താരപുത്രന്‍ അര്‍ജുന്‍ കപൂറിന്റെ രസകരമായ ഫോട്ടോ വൈറല്‍

  |

  ബോളിവുഡ് സിനിമാലോകം ഏറെ ചര്‍ച്ചയാക്കുന്ന പ്രണയകഥയാണ് നടി മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മിലുള്ളത്. നേരത്തെ വിവാഹമോചിതയായ മലൈക യുവനടനുമായി ഇഷ്ടത്തിലായിട്ട് വര്‍ഷങ്ങളായി. ഇരുവരും ലിവിംഗ് റിലേഷനിലാണെന്നാണ് പൊതുവേയുള്ള സംസാരം. അതേ സമയം താരങ്ങളെ കുറിച്ചുള്ള ചില രസകരമായ കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

  ഇപ്പോള്‍ പ്രണയിതാക്കാളായി വിലസുകയാണെങ്കിലും മലൈകയും അര്‍ജുനും തമ്മില്‍ ഒത്തിരി പ്രായവ്യത്യാസമുണ്ട്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ വിമര്‍ശനങ്ങളേറ്റ് വാങ്ങുന്നത് പ്രായത്തിന്റെ പേരിലാണ്. അതിലുപരി മലൈകയുടെ ആദ്യ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അര്‍ജുന്റെ ചില ഫോട്ടോസാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

  പ്രായത്തില്‍ കൂടുതലുള്ള നടിമാരെ പ്രണയിക്കുന്നത് ബോളിവുഡില്‍ പതിവുള്ള കാര്യമാണ്. അഭിഷേക് ബച്ചന്‍-ഐശ്വര്യ റായി മുതലിങ്ങോട്ട് പല പ്രമുഖരും അത്തരത്തില്‍ വിവാഹം കഴിച്ചവരാണ്. ഇപ്പോള്‍ മലൈകയും അര്‍ജനും തമ്മിലുള്ള പ്രണയമാണ് ചര്‍ച്ചകളില്‍ നിറയാറുള്ളത്. മലൈകയെക്കാളും പന്ത്രണ്ട് വയസിന് ഇളയ ആളാണ് അര്‍ജുന്‍. ഇരുവരും റിലേഷനിലാണെന്ന് വെളിപ്പെടുത്തിയെങ്കിലും വിവാഹത്തെ കുറിച്ച് മാത്രം ഇനിയും പറഞ്ഞിട്ടില്ല.

  Also Read: 16-ാമത്തെ വയസില്‍ പ്രണയിച്ച ആളുടെ കൂടെ പോയി; ഭര്‍ത്താവായി കണ്ടയാള്‍ ചതിച്ചു, വഞ്ചനയുടെ കഥ പറഞ്ഞ് നടി അശ്വതി

  സല്‍മാന്റെ ഖാന്റെ സഹോദരനും നടനുമായ അര്‍ബ്ബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം കഴിക്കുന്നത്. ഏറെ കാലം നീണ്ട പ്രണയത്തിനൊടുവില്‍ 1998 ലാണ് ഈ താരവിവാഹം. അന്ന് മലൈകയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അര്‍ജുനും എത്തിയിരുന്നു എന്ന രസകരമായ വിവരമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വിവാഹ പാര്‍ട്ടിയ്ക്കിടയില്‍ കോള കുടിക്കുന്ന അര്‍ജുന്റെ ഒരു ഫോട്ടോ വൈറലാവുകയാണ്. നീല നിറമുള്ള പാന്‍സും ഷര്‍ട്ടുമാണ് നടന്റെ വേഷം.

  Also Read: അച്ഛന്റെ ആത്മഹത്യയുടെ കാരണം അറിഞ്ഞത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം; ജീവിതത്തിലെ വലിയ നഷ്ടത്തെ കുറിച്ച് മഞ്ജു

  മലൈക ആദ്യം വിവാഹിതയാവുമ്പോള്‍ അര്‍ജുന് പതിമൂന്ന് വയസേയുള്ളു. അന്ന് ചെറിയ പയ്യനായിരുന്ന അര്‍ജുന്‍ ഇന്ന് വളര്‍ന്ന് വലിയൊരു പുരുഷനായി. രസകരമായ മറ്റൊരു കാര്യം അര്‍ബ്ബാസിന്റെ സഹോദരി അര്‍പ്പിത ഖാനെയാണ് അര്‍ജുന്‍ ആദ്യം സ്‌നേഹിച്ചിരുന്നതെന്നാണ്. മലൈകയുടെ നാത്തൂനായ അര്‍പ്പിതയുമായി ഏറെ കാലം അര്‍ജുന് ബന്ധമുണ്ടായിരുന്നെങ്കിലും അത് വേര്‍പിരിയുകയായിരുന്നു. ഒടുവില്‍ ഖാന്‍ കുടുംബത്തെ അത്ഭുതപ്പെടുത്തി കൊണ്ടാണ് അര്‍ജുനും മലൈകയും ജീവിതത്തില്‍ ഒന്നിക്കുന്നത്.

  Also Read: 'മാർക്ക് കുറഞ്ഞതിന്റെ പേരിൽ സ്കൂളിന്റെ പടിയിറങ്ങേണ്ടി വന്നപ്പോൾ ഞാൻ എനിക്ക് തന്നെ കൊടുത്ത വാക്കാണിത്'; റോബിൻ!

  ആദ്യ വിവാഹത്തില്‍ അര്‍ഹാന്‍ എന്നൊരു മകന്‍ മലൈകയ്ക്കുണ്ട്. വിവാഹമോചനത്തോടെ അര്‍ഹാന്‍ മലൈകയുടെ കൂടെയായിരുന്നെങ്കിലും ഇപ്പോള്‍ വിദേശത്ത് പഠിക്കുകയാണ്. അതേ സമയം മുന്‍ഭര്‍ത്താവുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാനും മലൈകയ്ക്ക് സാധിക്കുന്നുണ്ട്. അടുത്തിടെ താരപുത്രനെ യാത്രയാക്കാന്‍ ഇരുവരും ഒരുമിച്ച് എയര്‍പോര്‍ട്ടില്‍ വന്ന ചിത്രങ്ങളും വീഡിയോസും വൈറലായിരുന്നു.

  Read more about: malaika arora arjun kapoor
  English summary
  Arjun Kapoor's Photo Viral On Lover Malaika Arora's First Marriage Function
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X