For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇങ്ങനെ ചെയ്യുന്നത് സങ്കടകരവും ലജ്ജാകരവുമാണ്, മലൈകയെയും തന്നെയും താരതമ്യം ചെയ്തുളള വാര്‍ത്തക്കെതിരെ അര്‍ജുന്‍

  |

  ബോളിവുഡ് സിനിമാലോകത്ത് എപ്പോഴും വാര്‍ത്തകളില്‍ നിറയാറുളള ജോഡിയാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി വേര്‍പിരിഞ്ഞ ശേഷമാണ് മലൈക അര്‍ജുനുമായി അടുത്തത്. മലൈകയേക്കാള്‍ 11വയസ് ഇളയതാണ് അര്‍ജുന്‍. വിവാഹ ശേഷം മകനൊപ്പമാണ് മലൈക താമസിക്കുന്നത്. അര്‍ഹാന്‍ ഖാന്‍ എന്നാണ് മലൈകയുടെ മകന്‌റെ പേര്. അര്‍ജുന്‌റെയും മലൈകയുടെയും പ്രണയ നിമിഷങ്ങളെല്ലാം തന്നെ മിക്കപ്പോഴും വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയ പേജുകളില്‍ റൊമാന്‌റിക്ക് ചിത്രങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്.

  arjunkapoor-malikaarora

  അര്‍ജുനുമായി ഡേറ്റിംഗ് ആരംഭിച്ച ശേഷം നടിക്ക് എതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളില്‍ ഒന്നും അധികം പ്രതികരിക്കാതെയാണ് മലെെക മുന്നോട്ടുപോയത്. 2017ലാണ് നടനും സംവിധായകനുമായ അര്‍ബാസ് ഖാനുമായി മലൈക വേര്‍പിരിഞ്ഞത്. അര്‍ജുന്‍ കപൂറുമായുളള ബന്ധത്തില്‍ താന്‍ സന്തോഷവതിയാണെന്ന് മലൈക മുന്‍പ് പറഞ്ഞിട്ടുണ്ട്. വിവാഹ മോചന ശേഷം മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തനിക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍ അര്‍ജുനുമായുളള ബന്ധം തന്‌റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു എന്നും നടി മുന്‍പ് പറഞ്ഞു.

  നാല് തവണ ഓഡീഷന്‍ ചെയ്ത് അവസരം, പ്രണവ് ആള് പാവം, ഹൃദയം അനുഭവം പറഞ്ഞ് മിന്‌റു മരിയ

  അതേസമയം മലൈകയെയും തന്നെയും താരതമ്യപ്പെടുത്തി വന്ന ഒരു വാര്‍ത്തയ്ക്ക് അര്‍ജുന്‍ കപൂര്‍ നല്‍കിയ മറുപടി വൈറലാവുകയാണ്. അര്‍ജുന്‌റെ സമ്പത്തും മലൈകയുടെ സമ്പത്തും താരതമ്യം ചെയ്തുകൊണ്ടുളള ഒരു ആര്‍ട്ടിക്കിളാണ് ഒരു ബോളിവുഡ് മാധ്യമത്തില്‍ വന്നത്. ഇതിന് മറുപടിയുമായാണ് അര്‍ജുന്‍ രംഗത്തെത്തിയത്. വാര്‍ത്തയുടെ തലക്കെട്ടും ഉളളടക്കവും കണ്ട് അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. '2021ല്‍ ഇതുപോലൊരു തലക്കെട്ട് വായിക്കുന്നത് സങ്കടകരവും ലജ്ജാകരവുമാണ്. തീര്‍ച്ചയായും അവള്‍ നന്നായി സമ്പാദിക്കുന്നു. ഒരു നല്ല നിലയില്‍ എത്താന്‍ ഒരുപാട് വര്‍ഷം അവള്‍ ജോലി ചെയ്തു. എന്നെയോ മറ്റ് ആരുമായോ അവളെ താരതമ്യപ്പെടുത്തരുത്' എന്നാണ് അര്‍ജുന്‍ കപൂര്‍ കുറിച്ചത്.

  തന്‌റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അര്‍ജുന്‍ പ്രതികരിച്ചത്. പിന്നാലെ നടന്‍ ഇത് ഡീലിറ്റ് ചെയ്യുകയും ചെയ്തു. അതേസമയം 2019ലാണ് അര്‍ജുന്‍ കപൂറും മലൈകയും ഡേറ്റിംഗ് ആരംഭിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് താരങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ആരാധകര്‍ അറിയുന്നത്. ജന്മദിനങ്ങളിലും പ്രത്യേക അവസരങ്ങളിലുമെല്ലാം ഇരുവരും പരസ്പരം സ്‌നേഹം പ്രകടിപ്പിച്ചുളള പോസ്റ്റുകള്‍ പങ്കുവെക്കാറുണ്ട്. ഒരുമിച്ച് നിരവധി യാത്രകളും ചെയ്തിട്ടുണ്ട് താരജോഡി. സര്‍ദാര്‍ കാ ഗ്രാന്‍ഡ്‌സണ്‍ ആണ് അര്‍ജുന്‍ കപൂറിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  റൊമാന്‌റിക്ക് കോമഡി ചിത്രത്തില്‍ നീന ഗുപ്തയും രകുല്‍ പ്രീത് സിങ്ങുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സര്‍ദാര്‍ കാ ഗ്രാന്‍ഡ്‌ സണ്ണിന് ശേഷം ഭൂട്ട് പോലീസാണ് നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. സെയ്ഫ് അലി ഖാന്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, യാമി ഗൗതം, ജാവേദ് ജാഫ്രി തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒടിടി വഴി സെപ്റ്റംബറിലാണ് സിനിമ റിലീസ് ചെയ്യുന്നത്. മലൈക സിനിമയില്‍ ഇപ്പോള്‍ സജീവമല്ല.

  പ്രണയിനിക്കായി ഫ്‌ളാറ്റ് സ്വന്തമാക്കി താരപുത്രന്‍ | filmibeat Malayalam

  ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്. കൂടാതെ ടിവി പരിപാടികളിലും മറ്റ് വേദികളിലും എല്ലാം നൃത്തം അവതരിപ്പിച്ചും മലൈക അറോറ എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാണ് മലൈക അറോറ. നിരവധി ഫോളോവേഴ്‌സാണ് നടിക്ക് ഇന്‍സ്റ്റഗ്രാമിലുളളത്.

  മനസുകൊണ്ട് ഞാന്‍ അതിന് തയ്യാറാകുന്നു, പുതിയ ട്രാന്‍സ്ഫര്‍മേഷന് സമയമായെന്ന് സൂരജ് സണ്‍

  Read more about: arjun kapoor malaika arora
  English summary
  arjun kapoor's reaction on news report comparison about his and malika arora's wealth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X