വിവാഹത്തെക്കുറിച്ചല്ല ചിന്തയെന്ന് താരപുത്രന്‍! പ്രണയനിമിഷങ്ങള്‍ ആസ്വദിക്കുകയാണെന്ന് അര്‍ജുന്‍ കപൂര്‍
അര്‍ജുനും കപൂറും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അടുത്തിടെയാണ് ഇരുവരും ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരിച്ചത്. പൊതുവേദിയിലും സ്വകാര്യ ചടങ്ങുകളിലുമൊക്കെ ഇരുവരും ഒരുമിച്ചെത്തുന്നത് തുടര്‍ക്കഥയായതോടെയാണ് ഇവരുടെ പ്രണയത്തെക്കുറിച്ച് എല്ലാവരും ചോദിച്ച് തുടങ്ങിയത്. അര്‍ജുന്‍ കപൂറിന്റെ പിറന്നാള്‍ ആഘോഷത്തിനായി ഇരുവരും വിദേശത്തേക്ക് പോയിരുന്നു. ഇതിനിടയിലാണ് മലൈക അറോറ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വിവാഹമോചനം നേടിയ സമയത്ത് താന്‍ മറ്റൊരു ബന്ധത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്നും അത് സംഭവിക്കുകയായിരുന്നുവെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചായിരുന്നു പ്രധാന വിമര്‍ശനം. തങ്ങള്‍ക്കിടയില്‍ അതൊരു വിഷയമല്ലെന്ന് താരം പറഞ്ഞിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. അത്തരത്തിലൊരു കാര്യത്തെക്കുറിച്ചും തങ്ങള്‍ ചിന്തിച്ചിട്ടില്ലെന്നാണ് അര്‍ജുന്‍ പറയുന്നത്. പ്രണയനിമിഷങ്ങള്‍ ആസ്വദിക്കുകയാണ് തങ്ങള്‍. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതിനായി എല്ലാവരും തങ്ങളെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തന്റെ പ്രണയം എങ്ങനെയാമെന്ന കാര്യത്തെക്കുറിച്ച് താനാണ് ചന്തിക്കേണ്ടത്. തങ്ങള്‍ ഇരുവര്‍ക്കും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും താരപുത്രന്‍ പറയുന്നു. മാധ്യമങ്ങള്‍ തങ്ങള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നുണ്ട്. അതുകൊണ്ടാണ് ഇരുവരും ഒരുമിച്ച് പുറത്തുപോവുന്നത്. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്നുണ്ട് ഇവരെ. വിവാഹത്തെക്കുറിച്ച ചോദിച്ചപ്പോള്‍ മലൈകയും സമാനമായ രീതിയിലായിരുന്നു പ്രതികരിച്ചത്.


Click it and Unblock the Notifications