ബിക്കിനിയണിഞ്ഞ് കത്രീന കൈഫ്! മെക്‌സിക്കോയില്‍ പോയത് ഇതിനായിരുന്നോയെന്ന് അര്‍ജുന്‍ കപൂറിന്റെ ചോദ്യം!
ബോളിവുഡിന്റെ പ്രിയപ്പെട്ട താരസുന്ദരികളിലൊരാളായ കത്രീന കൈഫ് പിറന്നാളാശംസ നേര്‍ന്ന് ആരാധകരും സുഹൃത്തുക്കളുമൊക്കെ എത്തിയിരുന്നു. 36 ലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പിറന്നാളാഘോഷത്തെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ച് എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. ബിക്കിനിയണിഞ്ഞുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. മെക്‌സിക്കോയില്‍ വെച്ചാണ് ഇത്തവണ കത്രീന കൈഫ് പിറന്നാളാഘോഷിച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമൊക്കെ താരത്തിനൊപ്പമുണ്ടായിരുന്നു.
ബിക്കിനിയണിഞ്ഞ് ബീച്ചില്‍ നില്‍ക്കുന്ന ഫോട്ടോ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ കണ്ടതിന് ശേഷം കമന്റുകളുമായെത്തിയത്. പിറന്നാളാശംസയാണ് പലരും പോസ്റ്റ് ചെയ്തിട്ടുള്ളത്. ആരാധകര്‍ മാത്രമല്ല താരങ്ങളും കത്രീന കൈഫിന് ആശംസ അറിയിച്ച് എത്തിയിരുന്നു. താരപുത്രന്‍മാരില്‍ പ്രധാനികളിലൊരാളായ അര്‍ജുന്‍ കപൂറിന്റെ ചോദ്യമാണ് ഏറെ ശ്രദ്ധേയമായി മാറിയത്. ആശംസയ്ക്ക് പകരം കത്രീനയെ ട്രോളിയായിരുന്നു താരത്തിന്റെ കമന്റ്. പിറന്നാളാഘോഷത്തിനായല്ല കത്രീന മെക്‌സിക്കോയില്‍ പോയത് ഫോട്ടോ ഷൂട്ടിന് വേണ്ടിയായിരുന്നുവെന്നുമാണ് അര്‍ജുന്റെ കമന്റ്.

നിരവധി പേരാണ് അര്‍ജുന്റെ കമന്റിന് മറുപടി നല്‍കിയത്. ലവ് സിംപലായിരുന്നു കത്രീനയുടെ മറുപടി. ഇതിന് പിന്നാലെയായാണ് വീണ്ടും അര്‍ജുന്‍ കമന്റ് ചെയ്തത്, പിറന്നാളായതിനാല്‍ വെറുതെ വിടുന്നുവെന്നും നല്ല പിറന്നാള്‍ ദിനം ആശംസിക്കുന്നുവെന്നും നിങ്ങളുടെ ഈ സ്വഭാവത്തെ താന്‍ സ്‌നേഹിക്കുന്നുവെന്നുമായിരുന്നു പിന്നീട് അര്‍ജുന്‍ കമന്റ് ചെയ്തത്. കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര, ശ്വേത ബച്ചന്‍ തുടങ്ങിയവരും താരത്തിന് ആശംസ അറിയിച്ചിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചവരോട് നന്ദി പറഞ്ഞും കത്രീ എത്തിയിട്ടുണ്ട്.


Click it and Unblock the Notifications











