Arjun Kapoor: സെക്സി ലുക്കിൽ ജാൻവി കപൂർ!! വാർത്തയ്ക്കെതിരെ പൊട്ടിത്തെറിച്ച് അർജുൻ കപൂർ
അനുജത്തിയ്ക്ക് നേരെ പടച്ചു വിട്ട കഥകൾക്കെതിരെ രൂക്ഷമായി വിമർശിച്ച് സഹോദരൻ അർജുൻ കപൂർ രംഗത്തെത്തിയിട്ടുണ്ട്.
ബോളിവുഡിലെ ഗോസിപ്പ് കോളങ്ങൾ താരങ്ങൾക്ക് പലപ്പോഴും തലവേദനയായി മാറാറുണ്ട്. എത്ര നല്ല പ്രവർത്തി ചെയ്താലും അതിലെ മോശം വശം ചിതായാനാണ് ഇവർക്ക് താൽപര്യം. ഇപ്പോൾ ബോളിവുഡിലെ ഗോസിപ്പ് കോളത്തിലെ ചർച്ച വിഷയം ശ്രീദേവിയുടെ മകളെ കുറിച്ചാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കഥയാണ് ജാൻവിക്ക് നേരെ പ്രചരിക്കുന്നത്. ഇതിനു മുൻപും ജാൻവിക്ക് നേരെ പാപ്പരാസികൾ കഥകൾ മെനഞ്ഞിരുന്നു. എന്നാൽ അമ്മയുടെ മരണ ശേഷം ഇതാദ്യമായാണ് താരത്തിനെതിരെയുള്ള ഇവരുടെ ആക്രമണം.
ജാൻവിയുടെ വസ്ത്രധാരണമാണ് അപ്പോഴും വിവാദങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. ഇതിനു മുൻപ് താരത്തിന്റെ വസ്ത്രധാരണത്തിനെതിരെ പപ്പാരാസികൾ രംഗത്തെത്തിയിരുന്നു. അത് അമ്മ ശ്രീദേവി ഉണ്ടായപ്പോഴായിരുന്നു. ഇത്തവണയും അതു തന്നെയാണ് ആവർത്തിച്ചിരിക്കുന്നത്. എന്നാൽ അനുജത്തിയ്ക്ക് നേരെ പടച്ചു വിട്ട കഥകൾക്കെതിരെ രൂക്ഷമായി വിമർശിച്ച് സഹോദരൻ അർജുൻ കപൂർ രംഗത്തെത്തിയിട്ടുണ്ട്.

അർജുൻ കപൂറിന്റെ വീട്ടിൽ
കഴിഞ്ഞ ദിവസം ബോണി കപൂറും, മക്കൾ ഖുശി, ഝാൻവി എന്നിവർ സഹോദരനായ അർജുൻ കപൂറിന്റെ വീട് സന്ദർശിച്ചിരുന്നു. ബോണി കപൂറും ഖുശിയും ഒന്നിച്ചെത്തിയപ്പോൾ ജാൻവി തെട്ടു പിന്നാലെ മറ്റൊരു വാഹനത്തിലായിരുന്നു എത്തിയത്. ഇതാണ് പുതിയ ഗോസിപ്പിന് ആധാരം. ജാൻവി സഹോദരന്റെ വീട്ടിൽ എത്തിയത് വളരെ മോശമായ വസ്ത്രം ധരിച്ചു കൊണ്ടാണെന്നും. ശരീരഭാഗങ്ങൾ കാണാൻ സാധിക്കുന്ന രീതിയിലാണ് വസ്ത്രം ധരിച്ചതെന്നു ഒരു ബോളിവുഡ് മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്ത വളരെ വേഗം തന്നെ ബോളിവുഡിൽ കത്തി പടർന്നിരിക്കുകയാണ്.

ലജ്ജിക്കുന്നു
എന്നാൽ ഈ വാർത്തയ്ക്കെതിരെ ജാൻവിയുടെ സഹോദരനും നടനുമായ അർജുൻ കപൂർ രംഗത്തെത്തിയിട്ടുണ്ട്. നമ്മുടെ രാജ്യം എങ്ങനെയാണ് ചെറിയ പെൺക്കുട്ടികളെ നോക്കി കാണുന്നു എന്നതിനുളള ഉത്തമ ഉദാഹരണമാണ് ഈ വാർത്ത. ഈ വാർത്ത ലജ്ജിപ്പിക്കും വിധത്തിലുള്ളതാണെന്നും അർജുൻ കപൂർ പറഞ്ഞു. ട്വിറ്ററിലൂടെയായരുന്നു താരത്തിന്റെ പ്രതികരണം. ശ്രീദേവിയുടെ മരണ ശേഷം ഇരു കുടുംബങ്ങൾ തമ്മിൽ നല്ല അടുപ്പത്തിലാണ്. ബോണി കപൂറിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് അർജുൻ കപൂർ.

അച്‌ഛന്റെ മകൻ
അർജുൻ കപൂറിനെ ഉത്തമ പുത്രൻ എന്നാണ് ബോളിവുഡിൽ വിളിക്കുന്നത്. ആപത്ത് ഘട്ടത്തിൽ പിണക്കവും പരിഭവവും മറന്ന് അച്ഛനും സഹോദരിമാർക്കും താരം താങ്ങായി നിന്നിരുന്നു. അർജുൻ കപൂറിന്റെ അമ്മ ജീവനോടെയിരിക്കെയാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്യുന്നത്. ശ്രീദേവിയുടെ മരണം വരെ താരം ശ്രീദേവിയോട് മിണ്ടിയിരുന്നില്ല. ശ്രീദേവി അച്ഛന്റെ രണ്ടാം ഭാര്യ മാത്രമാണ് അല്ലാതെ താനിയ്ക്ക് ആരുമല്ലെന്നും താരം മുൻപ് ബോളിവുഡ് മാധ്യനത്തിനു നൽകിയ അഭിമുഖത്തിന് നൽകിയിരുന്നു. എന്നാൽ ശ്രീദേവിയുടെ മരണ ശേഷം അന്ത്യ കർമ്മങ്ങളെല്ലാം ഒരു മകന്റെ സ്ഥാനത്ത് നിന്ന് താരം ചെയ്തിരുന്നു.

സഹേദരിമാരോടൊപ്പം
ജാൻവിയും ഖുശിയും അർജുൻ കപൂറിന്റെ അർധ സഹോദരിമാരാണ്. ശ്രീദേവിയുടെ മരണത്തിനു ശേഷം സഹോദരിമാരെ കാണാൻ താരം എല്ലാ തിരക്കുകളും മാറ്റി ഓടി എത്തിയിരുന്നു. അന്ന് അനിൽ കപൂറിന്റെ വസതിയിൽ എത്തിയായിരുന്നു സഹോദരി ജാൻവിയെ താരം കണ്ടത്. അതിനു ശേഷം ഇരുവരുമായി നല്ല ബന്ധമാണ് അർജുനും ആൻഷുലയും വെച്ചു പുലർത്തുന്നത്


Click it and Unblock the Notifications











