അച്ഛന്റെ രണ്ടാം ഭാര്യ മരിച്ചപ്പോഴും മുൻ പങ്കാളിയുടെ പിതാവ് മരിച്ചപ്പോഴും മുന്നില്‍ നിന്നു! കാരണം പറഞ്ഞ് അർജുൻ
ബോളിവുഡിലെ അടുത്ത വിവാഹമെന്ന് പലരും കരുതി കാത്തിരുന്നെങ്കിലും നടന്‍ അര്‍ജുന്‍ കപൂറും നടി മലൈക അറോറയും അവരുടെ ബന്ധം വേര്‍പിരിഞ്ഞിരിക്കികയാണ്. 2018 മുതലാണ് അര്‍ജുനും മലൈകയും അവരുടെ പ്രണയം പരസ്യമാക്കുന്നത്.
മലൈക വിവാഹിതയും ഒരു മകന്റെ അമ്മയുമായിരുന്നു. മാത്രമല്ല അര്‍ജുനേക്കാളും പ്രായവ്യത്യാസം ഉള്ളതിനാലും ഇരുവരും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. എന്നിരുന്നാലും വര്‍ഷങ്ങളോളം പരസ്പരം സ്‌നേഹത്തോടെ ലിവിങ് ടുഗദറായി താരങ്ങള്‍ ജീവിച്ചു. ഇപ്പോള്‍ ബന്ധം വേര്‍പിരിയാന്‍ മാത്രം താരങ്ങള്‍ക്കിടയിലെ പ്രശ്‌നം എന്താണെന്ന് വ്യക്തമല്ലെങ്കിലും ശത്രുക്കളായിട്ടല്ല സുഹൃത്തുക്കള്‍ ആയിട്ടാണ് ഇരുവരും വേര്‍പിരിഞ്ഞത്.

അടുത്തിടെ മലൈകയുടെ പിതാവ് മരിച്ച സമയത്തും മുന്നില്‍ നിന്നത് അര്‍ജുന്‍ ആയിരുന്നു. റിലേഷന്‍ഷിപ്പ് ബ്രേക്ക് ആയതിനുശേഷവും മലൈകയുടെ കൂടെ നിന്നതിന്റെ കാരണത്തെപ്പറ്റി പറയുകയാണ് നടനിപ്പോള്‍. കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് തന്റെ ബന്ധങ്ങളെ കുറിച്ച് അര്‍ജുന്‍ വെളിപ്പെടുത്തിയത്.
ആരോടെങ്കിലും ഞാന്‍ വൈകാരികമായ ബന്ധം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവരുടെ നല്ലതോ ചീത്തയോ കണക്കിലെടുക്കാതെ ഞാന്‍ അവര്‍ക്കൊപ്പം എന്നും ഉണ്ടാകും. നല്ല കാര്യങ്ങള്‍ക്ക് എന്നെ ക്ഷണിച്ചാല്‍ ഞാന്‍ അവിടെ ഉണ്ടാകും. ഇനി മോശം സാഹചര്യത്തിലാണെങ്കില്‍ എന്റെ ആവശ്യം ഉണ്ടെങ്കില്‍ ഞാന്‍ അവിടെയുണ്ടാവും. മലൈകയുടെ പിതാവ് മരിച്ചപ്പോള്‍ അവിടെ പോയതും അങ്ങനെയാണ്. തന്റെ മുന്‍ പങ്കാളിയുടെ ജീവിതത്തിലെ ഏറ്റവും നിസ്സഹായമായ അവസ്ഥയില്‍ ഞാന്‍ അവള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത് സഹജീവി ബോധത്തോട് കൂടിയാണ്.
2018 ല്‍ നടി ശ്രീദേവി മരിച്ച സമയത്ത് താന്‍ പിതാവിനും സഹോദരിമാര്‍ക്കും ഒപ്പം നില്‍ക്കാന്‍ കാരണവും ഇത് തന്നെയാണ്. ആ സമയത്ത് പിതാവ് ബോണി കപൂറിനെയും അദ്ദേഹത്തിന്റെ മക്കളായ ഖുഷിയെയും ജാന്‍വിയെയും പിന്തുണയ്‌ക്കേണ്ട ആവശ്യകത ഉണ്ടെന്ന് എനിക്ക് തന്നെ തോന്നി.
ബന്ധങ്ങള്‍ ഇതുപോലെ കാത്തുസൂക്ഷിക്കാനുള്ള കാരണം അത് നഷ്ടപ്പെടുമോ എന്നുള്ള ഭയമാണ്. എന്റെ അമ്മയെയും വളര്‍ത്ത് മൃഗങ്ങളെയും ചുറ്റുമുള്ള പല ആളുകളെയും നഷ്ടപ്പെട്ടത് എന്റെ ഉള്ളില്‍ അങ്ങനെയൊരു നഷ്ടബോധം സൃഷ്ടിച്ചിട്ടുണ്ട്. അതൊരു ഭയമായി നില്‍ക്കുകയാണ്.
എന്റെ പിതാവ് മറ്റൊരു ബന്ധത്തിലേക്ക് പോകാന്‍ തീരുമാനമെടുത്തു, അതുപോലെ എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു... ഇതൊക്കെ ജീവിതത്തില്‍ സ്‌നേഹിച്ചതൊക്കെ നഷ്ടപ്പെടുമെന്ന ഭയം കൂട്ടി. എല്ലാവരെയും ഇതുപോലെ നഷ്ടപ്പെടുമോ എന്ന പേടി തനിക്കുണ്ടെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു...

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവായ ബോണി കപൂറിന്റെ ഏക മകനാണ് അര്‍ജുന്‍ കപൂര്‍. അര്‍ജുന് പത്ത് വയസ്സുള്ളപ്പോഴാണ് ആദ്യ ഭാര്യയുമായി ബോണി വേര്‍പിരിയുന്നത്. ശേഷം നടി ശ്രീദേവിയെ വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളും ജനിച്ചു. മാതാപിതാക്കളുടെ വേര്‍പിരിയല്‍ തന്റെ ജീവിതത്തെയും പഠനത്തെയും വല്ലാതെ ബാധിച്ചുവെന്ന് കഴിഞ്ഞ ദിവസം അര്‍ജുന്‍ പറഞ്ഞിരുന്നു.
എന്നാല്‍ രണ്ടാനമ്മയായ ശ്രീദേവിയുടെ മരണസമയത്ത് പിതാവിനെയും അര്‍ദ്ധസഹോദരിമാരെയും ചേര്‍ത്തുപിടിച്ച് മുന്നില്‍ നിന്നത് അര്‍ജുന്‍ ആയിരുന്നു. ആ സമയത്ത് പിണക്കം മറന്ന് കുടുംബത്തിന്റെ ഐക്യത്തിന് ഒപ്പം നിന്ന അര്‍ജുന്‍ ഏറെ പ്രശംസിക്കപ്പെട്ടു. അടുത്തിടെ നടി മലൈക അറോറയുടെ പിതാവ് മരിച്ചപ്പോഴും ആദ്യം വീട്ടിലേക്ക് ഓടിയെത്തിയ അര്‍ജുന്‍ അവിടെ വേണ്ട കാര്യങ്ങളൊക്കെ നോക്കി നടത്തിയിരുന്നു. ഇതും നടന് പ്രശംസകള്‍ നേടിക്കൊടുത്തു. സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തില്‍ അടുത്തിടെ അര്‍ജുന്‍ അഭിനയിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അര്‍ജുന്‍ സിനിമയില്‍ സജീവമാകുന്നത്.


Click it and Unblock the Notifications











