അര്‍ജുന്‍ കപൂറിന് കൊവിഡ്! തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തി നടൻ...

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരം അർജുൻ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു. നടൻ തന്നെയാണ് തന്റെ ആരാധകരോടെ ടെസ്റ്റ് റിസൾട്ട് പോസിറ്റീവായതിനെ കുറിച്ച് വെളിപ്പെടുത്തിയത്. കൊവിഡ് ബാധയെ കുറിച്ചും നിലവിലെ ആരോഗ്യ സ്ഥിതിയെ കുറിച്ചും അർജുൻ ഇൻസ്റ്റഗ്രാം പേസ്റ്റിലൂടെ പറയുന്നുണ്ട്. താരത്തിന് രോഗ ശാന്തി നേർന്ന് ആരാധകരും സിനിമ ലോകവും രംഗത്തെത്തിയിട്ടുണ്ട്.

arjun kapoor

തനിക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് വീട്ടിൽ തന്നെ ഐസലോഷൻ കഴിയുകയാണെന്നും അർജുൻ പങ്കുവെച്ച് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. നടൻ വാക്കുകൾ ഇങ്ങനെ... തനിക്ക് കൊവിഡ് പോസിറ്റീവായ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കേണ്ടത് എന്റെ കടമയാണ്. എനിക്ക് നിലവിൽ കുഴപ്പങ്ങളൊന്നുമില്ല. കൂടാതെ പ്രകടമായ രോഗലക്ഷണവുമില്ല.

ഡോക്ടര്‍മാരുടെയും അധികാരികളുടെയും നിർദ്ദേശപ്രകാരം ഞാന്‍ വീട്ടില്‍ തന്നെ ഐസൊലേഷനിൽ കഴിയുകയാണ്. നിങ്ങളുടെ പിന്തുണയ്ക്ക് ഞാന്‍ ഞാൻ നന്ദി അറിയിക്കുന്നു. വരും ദിവസങ്ങളില്‍ എന്റെ ആരോഗ്യത്തെക്കുറിച്ച് നിങ്ങളെ എല്ലാവരെയും അറിയിക്കുകയും ചെയ്യും. ഇവ അസാധാരണമായ കാലമാണ്. മനുഷ്യരാശിയെല്ലാം ഈ വൈറസിനെ മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്,. ഒരുപാട് സ്നേഹം അര്‍ജുന്‍ പങ്കുവെച്ച് പോസ്റ്റിൽ കുറിച്ചു.

പെട്ടെന്ന് രോഗം ഭേദമായി പഴയതു പോലെ തിരിച്ചു വരൂ എന്ന് ആശംസിച്ച് സഹോദരി ജാൻവി കപൂറും സഹപ്രവർത്തകരായ കൃതി സനൺ, പരിണീതി ചോപ്ര, ഹർഷവർധൻ കപൂർ, കരൺ ജോഹർ, ശ്രുതി ഹാസൻ തുടങ്ങിവരും രംഗത്തെത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപായിരുന്നു തന്റെ കൊവിഡ് ബാധയെ കുറിച്ച് വെളിപ്പെടുത്തി നടി ജെനീലിയ ഡിസൂസ രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ തന്റെ കൊവിഡ് ദിനങ്ങളെ കുറിച്ചും നടി വൈകാരികമായിട്ടുള്ള ഒരു കുറിപ്പും പങ്കുവെച്ചു കൊണ്ടാണ് തനിക്കേറ്റ കൊവിഡ് ബാധയെ കുറിച്ച് പറഞ്ഞത്. രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നെന്നും എന്നാൽ കൊവിഡ് ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആവുകയായിരുന്നു. കൊവിഡ് നെഗറ്റീവായി ക്വറന്റൈൻ കാലാവധി പൂർത്തിയാക്കി, വീട്ടിൽ തിരികെ എത്തിയതിന് ശേഷമാണ് തന്റെ രോഗത്തെ കുറിച്ച് നടി ആരാധകരോട് പങ്കുവെച്ചത്.

അമിതാഭ് ബച്ചനും മകൻ അഭിഷേകിനും ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും കൊവിഡ് പോസിറ്റീവ് ആയിരുന്നു. ബിഗ് ബിക്കാണ് ആദ്യംകൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ അഭിഷേകിനും കൊവിഡ് പോസിറ്റീവ് ആകുകയായിരുന്നു. തൊട്ട് അടുത്ത ദിവസമാണ് ഐശ്വര്യക്കും മകൾക്കും കൊറോണ പോസിറ്റീവ് ആകുന്നത്. ആഴ്ചകൾക്ക് ശേഷമാണ് ബച്ചൻ കുടുംബം ആശുപത്രി വിട്ടത്. ജയ ബച്ചനും മറ്റുള്ളവർക്കും കൊവിഡ് നെഗറ്റീവായിരുന്നു.

അർജുൻ കപൂർ പോസ്റ്റ്

Read more about: arjun kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X