അത് സത്യമായിരുന്നു! താരപുത്രനുമായി വിവാഹത്തിനൊരുങ്ങി ബോളിവുഡ് സുന്ദരി! വിവാഹ തീയ്യതി പുറത്ത്!!
ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ബോളിവുഡ് താരങ്ങളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. ഇരുവരും എപ്പോഴും ഒന്നിച്ചുണ്ട് എന്നതായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്ത ബി ടൗണിലെ പ്രധാന ചര്‍ച്ച വിഷയമാവാന്‍ കാരണം. കഴിഞ്ഞ പുതുവത്സര ആഘോഷത്തില്‍ അര്‍ജുനൊപ്പം മലൈകയും പങ്കെടുത്തിരുന്നു. ബോളിവുഡ് നടന്‍ സഞ്ജയ് കപൂറും ഭാര്യ മഹീപ് കപൂറും ഒരുക്കിയ പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചാണ് എത്തിയത്.
45 കാരിയായ മലൈക താരപുത്രന്‍ അര്‍ജന്‍ കപൂറുമായി ലിവിംഗ് റിലേഷന്‍ ആണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മലൈക വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണന്നുള്ളതാണ് ചിലര്‍ക്ക് ഈ ബന്ധം ഇത്രയും വാര്‍ത്തകളില്‍ നിറയാന്‍ കാരണം. പാപ്പരാസികള്‍ പലതും പടച്ച് വിട്ടിട്ടുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള അടുപ്പം ഇനിയും വ്യക്തമല്ല.

എന്നാലിപ്പോള്‍ അര്‍ജുനും മലൈകയും വിവാഹിതരാവാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. വരുന്ന ഏപ്രില്‍ 19 ന് ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കരീന കപൂര്‍, കരീഷ്മ കപൂര്‍ തുടങ്ങി അടുത്ത സുഹൃത്തുക്കളെയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ നടി ക്ഷണിച്ചിട്ടുള്ളതെന്നും സൂചനയുണ്ട്. അതേ സമയം രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ബോളിവുഡിലെ പ്രമുഖ നടിയും മോഡലുമായി ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന നടി സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനും സംവിധായകനുമായ അര്‍ബാസ് ഖാനുമായി നേരത്തെ വിവാഹം കഴിച്ചിരുന്നു. 1998 ലാണ് ഇരുവരും വിവാഹിതരാവുന്നത്. പത്തൊന്‍പത് വര്‍ഷം ദമ്പതികളായി ജീവിച്ച ഇരുവരും 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്.


Click it and Unblock the Notifications