അമ്മയ്ക്കൊപ്പം മക്കൾ! 21 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് താരങ്ങൾ...
ബോളിവുഡ് താരം അർജ്ജുൻ രാംപാലും മുൻ മനസ് ഇന്ത്യ മെഹർ ജെല്ലിയും വിവാഹമോചിതരായി. നീണ്ട 20 വർഷത്തെ വിവാഹ ജീവിതമാണ് കഴിഞ്ഞ നിയമപരമായി വേർ പിരിഞ്ഞത്. സപെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹമോചിതരായത്. കോടതി ഉത്തരവ് പ്രകാരം മക്കളായ മഹീകയും മൈറയും അമ്മയ്ക്കെപ്പം പോകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഈ വർഷം മെയിലാണ് ഇവർ വേർപിരിയലിനെ കുറിച്ച് ഓദ്യോഗികമായി വെളിപ്പെടുത്തിയത്. 20 വർഷത്തെ മനോഹരമായ യാത്ര അവസാനിപ്പിച്ച് രണ്ട് വഴികളിൽ സഞ്ചരിക്കാൻ സമയമായെന്ന് പറഞ്ഞു കൊണ്ടാണ് ഇരുവരും വേർപിരിയലിനെ കുറിച്ച് തുറന്നു പറഞ്ഞത്. വിവാഹ ബന്ധം അവസാനിപ്പിക്കുന്നെങ്കിലും സുഹൃത്തുക്കളായി തുടരുമെന്ന് ഇവർ രണ്ടും പേരും പറയുന്നു.
ബോളിവുഡ് നടൻ അർജുൻ രാംപാലിനും കാമുകി ഗബ്രിയേലയ്ക്കും ജൂലൈ 18 ന് കുഞ്ഞ് ജനിച്ചിരുന്നു. അരിക് രാംപാൽ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ബോളിവുഡിൽ നായികനും വില്ലനുമായി ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് അർജുൻ രാംപാൽ. ഷാരൂഖ്ഖാൻ ചിത്രമായ ഓംശാന്തി ഒം, രാം വൺ എന്നി ചിത്രങ്ങളിലെ നെഗറ്റീവ് റോൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











