ഞങ്ങൾ വളരെ അനുഗ്രഹീതരാണെന്ന് തോന്നുന്നു!! കുഞ്ഞിന്റെ പേര് പങ്കുവെച്ച് പ്രിയപ്പെട്ട താരം...

ബോളിവുഡ് നടൻ അർജുൻ രാംപാലിനും കാമുകി ഗബ്രിയേലയ്ക്കും ഈ മാസം( ജൂലൈ 18 ന്) ആയിരുന്നു കുഞ്ഞ് ജനിച്ചത്. കുഞ്ഞ് പിറന്ന സന്തോഷ വിവരം താരം തന്നെയാണ് തന്റെ ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിത കുഞ്ഞിന് പേര് വെളിപ്പെടുത്തുകയാണ്.

arjun rampal

അരിക് രാംപാൽ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. അർജുൻ തന്നെയാണ് പേരും പുറത്തു വിട്ടിരിക്കുന്നത്. '' ഞങ്ങൾ വളരെ അനുഗ്രഹീതരാണെന്ന് തോന്നുന്നു, ഒരുപാട് നന്ദി, ഒത്തിരി സന്തോഷം. ജൂനിയർ രാംപാലിനെ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ അനുഗ്രഹങ്ങൾക്കും സ്നേഹത്തിനും ആശംസകൾക്കും നന്ദി. അരിക് രാംപാലിന് ഹലോ പറയാം'' പേര് പുറത്തു വിട്ടു കൊണ്ട് താരം കുറിച്ചു.

നിറവയറുമായി നിൽക്കുന്ന ഗബ്രിയേലയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അമ്മയാകാൻ പോകുന്നു എന്നുളള സന്തോഷ വാർത്ത പ്രേക്ഷകരുമായി അർജുൻ രാംപാൽ പങ്കുവെച്ചത്. മുൻ മിസ് ഇന്ത്യ മെഹർ ജെസിയയാണ് അർജുന്റെ ആദ്യ ഭാര്യ. 20 വർഷത്തെ ദാമ്പത്യ ബന്ധത്തിനെടുവിൽ കഴിഞ്ഞ വർഷമായിരുന്നു ഇവർ വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് ആൺകുട്ടികളുണ്ട്. ബോളിവുഡിൽ നായികനും വില്ലനുമായി ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് അർജുൻ രാംപാൽ. ഷാരൂഖ്ഖാൻ ചിത്രമായ ഓംശാന്തി ഒം, രാം വൺ എന്നി ചിത്രങ്ങളിലെ നെഗറ്റീവ് റോൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X