അര്‍ജുന്‍ റാംപാലും മെഹര്‍ ജസിയയും പിരിയുന്നു
ബോളിവുഡില്‍ നിന്ന് മറ്റൊരു വിവാഹമോചന വാര്‍ത്തകൂടി എത്തുന്നു. ഹൃത്വിക്സൂസെന് പിന്നാലെ നടന്‍ അര്‍ജുന്‍ റാംപാലും സൂപ്പര്‍മോഡല്‍ മെഹര്‍ ജസിയയും ബന്ധം അവസാനിപ്പിക്കുന്നു.
17 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കുന്നതിനായി ഇരുവരും ഉഭയസമ്മതത്തോടെ ഹര്‍ജി ഫയല്‍ ചെയ്തതായിട്ടാണ് കേള്‍ക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങിയെന്ന് നേരത്തേ വാര്‍ത്ത പുറത്തു വന്നിരുന്നെങ്കിലും അത് താരങ്ങള്‍ നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് അര്‍ജുനും മെഹറും ബാന്ദ്രാകോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതായി വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് ട്വിറ്ററിലൂടെ തള്ളി.
മെഹര്‍ വിവാഹമോചന കാര്യത്തിനായി നിയമ വിദഗ്ദ്ധ മൃണാളിനി ദേശ്മുഖിനെ സമീപിച്ചതായിട്ടാണ് മുംബൈ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ആറു മാസത്തെ സമയം നല്കിയിട്ടുണ്ടെന്നും അതു കഴിയുമ്പോള്‍ സ്വാഭാവികമായും ഇരുവരും വേര്‍പെടുമെന്നുമാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications











