ബോളിവുഡ് താരം അര്‍ജുന്റെ വിവാഹമോചനത്തിന് കാരണം ഹൃത്വിക് റോഷന്റെ മുൻ ഭാര്യ! പഴികേട്ട് സൂസന്നെ ഖാൻ...
ബോളിവുഡിലെ പ്രണയവും വിവാഹമോചനവു നിത്യവും ഉണ്ടാവുന്ന കാര്യമായി മാറികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ബോളിവുഡ് താരം അര്‍ജുന്‍ രാംപാലും ഭാര്യയും വേര്‍പിരിയുന്ന കാര്യമാണ് വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. പരസ്പര സമ്മതത്തോടെയാണ് വേര്‍പിരുയന്നതെന്ന കാര്യം ഇരുവരും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
അര്‍ജുന്റെ ദാമ്പത്യ ബന്ധത്തെ കുറിച്ച് പലപ്പോഴും ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ടായിരുന്നു. ഒടുവില്‍ ഇരുപത് വര്‍ഷം നീണ്ട ബന്ധം രണ്ടാളും അവസാനിപ്പിക്കുമ്പോള്‍ പഴികേള്‍ക്കേണ്ടി വന്നത് മറ്റൊരാള്‍ക്കാണ്. അര്‍ജുന്റെ കുടുംബം തകര്‍ത്തത് നടന്‍ ഹൃത്വിക് റോഷന്റെ ഭാര്യയാണെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരിക്കുന്നത്. അതിനൊരു കാരണവുമുണ്ട്.

വിവാഹമോചിതനായി അര്‍ജുന്‍ രാംപാല്‍
ഇരുപത് വര്‍ഷം നീണ്ട ദാമ്പത്യബന്ധം അവസാനിപ്പിച്ച് ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാലും ഭാര്യ മെഹര്‍ ജെസിയയും ഇനി രണ്ട് വഴിക്ക്. ഇരുവരുടെയും ബന്ധത്തെ കുറിച്ച് വന്ന ഗോസിപ്പുകള്‍ ഒടുവില്‍ ഇങ്ങനെയായിരിക്കുകയാണ്. 20 വര്‍ഷം നീണ്ട സുന്ദരവും പ്രണയാതുരവുമായ ദാമ്പത്യം അവസാനിപ്പിക്കുന്നു. ഇനി തങ്ങള്‍ക്ക് വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളാണുള്ളതെന്നുമാണ് ഇരുവരും പറയുന്നത്. യാത്ര പുതിയതാണെങ്കിലും മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കുമെന്നും രണ്ട് പേരും വ്യക്തമാക്കിയിരിക്കുകയാണ്.

സ്വകാര്യതയെ മാനിക്കണം..
ഞങ്ങള്‍ ഇപ്പോഴും ഒരു കുടുംബം പോലെയാണ്. പരസ്പരമുള്ള സ്‌നേഹം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. പ്രത്യേകമായി മക്കളായ മഹികയ്ക്കും മിറയ്ക്കും വേണ്ടി ഒന്നായി തന്നെയായിരിക്കുമെന്നും... ദയവ് ചെയ്ത് ഞങ്ങളുടെ സ്വകാര്യതെ മാനിക്കണമെന്നും ഇരുവരും പറയുന്നു. ബന്ധങ്ങള്‍ക്ക് അവസാനമുണ്ടെങ്കിലും സ്‌നേഹം എന്നും തുടരുമെന്നും പത്രക്കുറിപ്പിലൂടെ രണ്ടാളും ഒന്ന് ചേര്‍ന്ന് പറഞ്ഞിരിക്കുകയാണ്.

താരദമ്പതികള്‍
ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ താരം കൂടിയാണ് അര്‍ജുന്‍ രാംപാല്‍. അര്‍ജുനും മോഡല്‍ മെഹര്‍ ജെസിയയും 1998 ലായിരുന്നു വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് പെണ്‍കുട്ടികളാണുള്ളത്. 2015 ല്‍ കോടതിയില്‍ നിന്നും ഇരുവരെയും ഒന്നിച്ച് കണ്ടതോടെ വിവാഹമോചനത്തിനാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അര്‍ജുന്‍ അന്ന് വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ അധിക കാലം നീളാതെ 2018 ല്‍ ഇരുവരും വേര്‍പിരിയാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

കാരണം സൂസന്നെയോ?
അര്‍ജുന്റെയും മെഹറിന്റെയും വിവാഹമോചന വാര്‍ത്ത വന്നതിന് പിന്നാലെ സമൂഹിക മാധ്യമങ്ങള്‍ പഴിപറഞ്ഞത് ഹൃത്വിക് റോഷന്റെ ഭാര്യ സൂസന്നെ ഖാനെയാണ്. സൂസന്നയും അര്‍ജുനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതാണ് അര്‍ജുന്റെയും മെഹറിന്റെയും ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതെന്നായിരുന്നു മുന്‍പ് വന്നിരുന്ന വാര്‍ത്തകള്‍. അര്‍ജുനുമായി അടുത്ത് വന്നപ്പോഴാണ് സൂസന്നെ ഹൃത്വികില്‍ നിന്നും വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു.

സൂസന്നെയുടെ ആവശ്യമായിരുന്നു..
സൂസന്നെയുടെയും ഹൃത്വികിന്റെയും ബന്ധത്തില്‍ അര്‍ജുന്‍ വന്നതാണ് പ്രശ്‌നത്തിന് കാരണമെന്ന് അഭ്യൂഹങ്ങള്‍ വന്നതോടെ താന്‍ ഒരിക്കലും ഇതിന് ഉത്തരവാദി അല്ലെന്ന് അര്‍ജുന്‍ വ്യക്തമാക്കിയിരുന്നു. 2013 ല്‍ വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് സൂസന്നെ ആവശ്യപ്പെട്ടതോടെ ഹൃത്വിക് സമ്മതിക്കുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഇരുവര്‍ക്കും വിവാഹമോചനം ലഭിക്കുകയും ചെയ്തിരുന്നു.

വീണ്ടും വിവാഹം കഴിക്കുന്നു..
ദാമ്പത്യം അവസാനിപ്പിച്ചിരുന്നെങ്കിലും ഹൃത്വികും സുസന്നെയും മാതൃക ദമ്പതിമാരായിരുന്നു. മക്കള്‍ക്ക് വേണ്ടി ഇരുവരും ഒത്ത് ചേരുകയും യാത്ര പോവുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. പൊതുപരിപാടികളില്‍ കുടുംബം ഒന്നിച്ച് വരുന്നതും പോവുന്നതും ശ്രദ്ധേയമായിരുന്നു. ഇതോടെ വീണ്ടും ഹൃത്വികും സുസന്നെയും വിവാഹം കഴിക്കുന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും താരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല.


Click it and Unblock the Notifications











