For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  തെരുവില്‍ വിശന്നുകരഞ്ഞ അര്‍പ്പിത 'ഖാന്‍' കുടുംബത്തിന്‍റെ മകളായ കഥ

  By Super Admin
  |

  ബോളിവുഡിലെ ഏറ്റവും ചൂടേറിയ വാര്‍ത്ത എന്താണ് എന്ന് ചേദിച്ചാല്‍ യാതൊരു സംശയവുമില്ലാതെ പറയാം അര്‍പ്പിത ഖാന്റെ വിവാഹവും വിവാഹ സത്ക്കാരവുമാണെന്ന്. ഖാന്‍ കുടുംബത്തിലെ ദത്തുപുത്രി വധുവായി അണിഞ്ഞൊരുങ്ങി.ത് മുതല്‍ ഇനി ഹണിമൂണിന് പുറപ്പെടുന്നത് വരെ പാപ്പരാസികള്‍ അവരുടെ പിന്നാലെ ആയിരിയ്ക്കും. ആഡംബരപൂര്‍ണമായിരുന്നു വിവാഹവും വിവാഹസ്ത്ക്കാരവുമൊക്കം.

  സല്‍മാന്‍ ഖാന്റെയും സഹോദരന്‍മാരുടേയും കുഞ്ഞു പെങ്ങളായ അര്‍പ്പിത തെരവില്‍ ജനിച്ച ഒരു പെണ്‍കുട്ടിയായിരുന്നു. തന്നെ ദത്തു മകളാക്കിയ ഖാന്‍ കുടുംബത്തോടുള്ള സ്‌നേഹം ഈ പെണ്‍കുട്ടി എപ്പോഴും പ്രകടിപ്പിച്ചിരുന്നു. ഖാന്‍ ആങ്ങളെമാര്‍ക്ക് അര്‍പ്പിത എന്നും അവരുടെ സ്വന്തം കുഞ്ഞുപെങ്ങള്‍ തന്നെയാണ്. ഖാന്‍ കുടുംബത്തിന്റെയും ഇപ്പോള്‍ ആയുഷ് ശര്‍മ്മയുടേയും പ്രിയപ്പെട്ടവളായി അര്‍പ്പിത ഖാന്‍ മാറിക്കഴിഞ്ഞു. അര്‍പ്പിതയെപ്പറ്റി കൂടുതല്‍ അറിയാം

  അര്‍പ്പിതയെന്ന തെരുവ് പെണ്‍കുട്ടി 'ഖാന്‍' കുടുംബത്തിലെത്തിയ കഥ

  സല്‍മാന്‍ഖാന്റെ വാശിക്കാരിയായ ഈ പെങ്ങളെ ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാം. സല്ലുവിന്റെ മുന്‍ കാമുകിമാര്‍ക്കൊക്കെ അര്‍പ്പിത ഒരു പൊതു ശല്യം ആയിരുന്നു. അര്‍പ്പിതയ്ക്ക് ഇഷ്ടക്കേട് തോന്നിയാല്‍ സല്‍മാന്‍ ഇനി എത്ര വല്യ പ്രണയമാണെങ്കിലും ഉപേക്ഷിയ്ക്കുമത്രേ. തെരുവില്‍ നിന്നും ഖാന്‍ കുടുംബം എടുത്തു വളര്‍ത്തിയതാണ് അര്‍പ്പിതയെ. സല്‍മാന്റെ അമ്മയാണ് എടുത്ത് വളര്‍ത്തിയതെന്നും അല്ല വളര്‍ത്തമ്മയായ ഹെലന്‍ ആണ് വളര്‍ത്തിയതെന്നും പറയപ്പെടുന്നു. തെരുവില്‍ വീടില്ലാതെ അലഞ്ഞ ഒരു സ്ത്രീയുടെ കൈയ്യില്‍ അര്‍പ്പിതയെ കണ്ടെത്തുകയായിരുന്നു. വിശന്ന് വലഞ്ഞ ഈ കുട്ടിയുടെ കരച്ചിലാണ് സല്‍മാന്‍രെ പിതാവിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് ആ കുട്ടിയ ഖാന്‍ കുടുംബത്തിലേയ്ക്ക് കൂട്ടുകയായിരുന്നു

  അര്‍പ്പിതയെന്ന തെരുവ് പെണ്‍കുട്ടി 'ഖാന്‍' കുടുംബത്തിലെത്തിയ കഥ

  അര്‍പ്പിതയുടെ അമ്മ തെരുവില്‍ തന്നെ മരിച്ചു. ഖാന്‍ കുടുംബം അര്‍പ്പിതയെ എല്ലാ സുഖസൗകര്യങ്ങളോടും കൂടി വളര്‍ത്തി. അര്‍ജുന്‍ കപൂറുമായി അര്‍പ്പിത ഏറെ നാള്‍ പ്രണയത്തിലായിരുന്നു

  അര്‍പ്പിതയെന്ന തെരുവ് പെണ്‍കുട്ടി 'ഖാന്‍' കുടുംബത്തിലെത്തിയ കഥ

  തന്റെ പ്രിയപ്പെട്ട സഹോദരന്‍മാരുടെയും വളര്‍ത്തമ്മയുടേയും അച്ഛന്റേയും സഹോദരിയുടേയും പേരുകള്‍ അര്‍പ്പിത തന്റെ ശരീരത്തില്‍ പച്ചകുത്തിയിട്ടുണ്ട്. ഇപ്പോള്‍ കൈയ്യില്‍ ഭര്‍ത്താവായ ആയുഷിന്റെ പേരും അര്‍പ്പിത പച്ചകുത്തി. ആയൂഷും അര്‍പ്പിതയുടെ പേര് പച്ചകുത്തിയിട്ടുണ്ട്

  അര്‍പ്പിതയെന്ന തെരുവ് പെണ്‍കുട്ടി 'ഖാന്‍' കുടുംബത്തിലെത്തിയ കഥ

  ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഫാഷനില്‍ നിന്ന് ബിരുദം നേടി. മുംബൈയില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി നോക്കുന്നു. വിവാഹ സമ്മാനമായി സല്‍മാന്‍ 16 കോടിയുടെ ഫഌറ്റാണ് അര്‍പ്പിതയ്ക്ക് നല്‍കിയത്. ബിസിനസുകാരനാണ് അര്‍പ്പിതയുടെ ഭര്‍ത്താവ് ആയുഷ് ശര്‍മ്മ. ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ നേതാവായ അനില്‍ ശര്‍മ്മയുടെ മകനാണ് ആയുഷ് ശര്‍മ്മ

  അര്‍പ്പിതയെന്ന തെരുവ് പെണ്‍കുട്ടി 'ഖാന്‍' കുടുംബത്തിലെത്തിയ കഥ

  ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ആയുഷ് ശര്‍മ്മയും അര്‍പ്പിത ഖാനും വിവാഹിതരാകുന്നത്.

  English summary
  Arpita is the adopted daughter of the Khan family and it is alleged that Salma Khan adopted her, while other reports in the media claim that it was Salman's step mother Helen who found Arpita on a street while she was crying, and decided to take her home.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more