പുറമേ സൗഹൃദത്തിലാണെങ്കിലും കുടുംബത്തോട് കത്രീനയ്ക്ക് ദേഷ്യമാണോ? വിവാഹത്തെ കുറിച്ച് അർപിത

വിക്കി കൗശൽ -കത്രീന വിവാഹത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ തകൃതിയായി നടക്കുകയാണ്. വധുവരന്മാരും ബന്ധുക്കളും അതിഥികളും വിവാഹത്തിനായി രാജസ്ഥാനിൽ എത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലാണ്.

കല്യാണ ചടങ്ങുകൾ തകൃതിയായി നടക്കുമ്പോൾ പ്രേക്ഷകർക്ക് അറിയേണ്ടത് വിവാഹത്തിന് സൽമാൻ ഖാനും കുടുംബവും എത്തുമോ എന്നാണ്. കത്രീനയും മുൻകാമുകന്റെ കുടുംബാംഗങ്ങളുമായി വളരെ അടുത്ത ബന്ധമാണ്. ബ്രേക്കപ്പിന് ശേഷവും കുടുംബവുമായുള്ള ബന്ധം നടി തുടർന്ന് പോയിരുന്നു. സൽമാന്റെ ഇളയ സഹോദരി അർപ്പിതയും കത്രീനയുടെ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ സൗഹൃദം ബോളിവുഡിൽ പരസ്യമാണ്.

കത്രീന വിവാഹം

സല്ലുവുമായുളള ബ്രേക്കപ്പിന് ശേഷം നടനുമായി കത്രീന അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. വിവാഹം വരെ എത്തിയ ബന്ധമായിരുന്നു ഇവരുടേത്. എന്നാൽ ദീർഘ നാളത്തെ ഈ ബന്ധം അവസാനിപ്പിക്കാനുള്ള കാരണം എന്താണെന്ന് ഇതുവരെ താരങ്ങൾ പറഞ്ഞിട്ടില്ല. സൽമാനുമായുള്ള ബ്രേക്കപ്പിന് ശേഷമായിരുന്നു നടി രൺബീറുമായി പ്രണയത്തിലാവുന്നത്. പിന്നീട് ഈ ബന്ധവും അവസാനിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമായിരുന്നു വിക്കിയുമായി അടുക്കുന്നത്.

കല്യാണത്തെ കുറിച്ച് അർപിത

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കവെ സോഷ്യൽ മീഡിയയിൽ വൈറലാവവുന്നത് സൽമാന്റെ സഹോദരി അർപ്പിത ഖാന്റെ വാക്കുകളാണ്. സല്ലുവും ഫാമിലിയും കല്യാണത്തിന് എത്തുമെന്നും ഇല്ലെന്നുമുളള വാർത്തകൾ പ്രചരിച്ചിരുന്നും. ഇതിന് കൃത്യമായ ഉത്തരം നൽകുകയാണ് അർപിത ഖാൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കല്യാണത്തിന് കത്രീന ക്ഷണിച്ചില്ലെന്നാണ് സഹോദരി പറയുന്നത്.

ക്ഷണിച്ചില്ല

അർപിതയും സഹോദരിയും വിവാഹത്തിനായി രാജസ്ഥാനിലേയ്ക്ക് പോകുന്നു എന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചതിനെ തുടർന്നാണ് ടൈംസ് ഓഫ് ഇന്ത്യൻ സത്യാവസ്ഥ തേടി ഖാൻ സഹോദരിയെ സമീപിച്ചത്. എന്നാൽ പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും ആരാണ് ഇങ്ങനെ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും സഹോദരി ചോദിക്കുന്നു. ഇത്തരത്തിലുള്ള കഥ അത്ഭുതപ്പെടുത്തുന്നുവെന്നും അർപ്പിത കൂട്ടിച്ചേർത്തു. കൂടാതെ തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് പോകുന്നതെന്നും ഗോസിപ്പ് വാർത്തയെ പ്രതികരിച്ച് കൊണ്ട് പറഞ്ഞു.

വിവാഹത്തിന് ക്ഷണിക്കില്ല

അതേസമയം വളരെ നേരത്തെ തന്നെ വിവാഹത്തിന് സല്ലുവിന്റെ കുടുംബത്തെ വിവാഹത്തിന് ക്ഷണിക്കില്ലെന്ന് റിപ്പോൾട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ സൽമാൻ ഖാനെ കല്യാണത്തിന് ക്ഷണിച്ചേക്കുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സൽമാൻ കല്യാണത്തിന് എത്തുമോ എന്നുള്ള കാര്യത്തിൽ ഉറപ്പില്ല. ഇതുവരെ വിവാഹത്തിന് പങ്കെടുക്കുന്നതിനെ കുറിച്ച് സൽമാനോ അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളോ പ്രതികരിച്ചിട്ടില്ല. തന്റെ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പിതാവിന്റെ  പ്രതികരണം

നേരത്തെ കത്രീന- വിക്കി വിവാഹത്തെ കുറിച്ച് പ്രതികരിച്ച് സൽമാൻ ഖാന്റെ പിതാവ് സലീം ഖാൻ എത്തിയിരുന്നു. താരങ്ങളുടെ വിവാഹത്തെ കുറിച്ച് മാധ്യമങ്ങൾ സലീം ഖാനോട് ചോദിക്കവെയായിരുന്നു പ്രതികരണം. താൻ ഇതിൽ എന്താണ് പ്രതികരിക്കേണ്ടതെന്നാണ് സലിം ഖാൻ അന്ന് മാധ്യമങ്ങളോട് ചോദിച്ചത്. "മാധ്യമങ്ങൾക്ക് സംസാരിക്കാൻ അത്തരം വിഷയങ്ങൾ മാത്രം അവശേഷിക്കുന്നതിനാൽ ഞാൻ അതിനെക്കുറിച്ച് എന്താണ് പറയേണ്ടത്." എന്നായിരുന്നു സലിം ഖാന്റെ പ്രതികരണം. ഇത് വൈറലായിരുന്നു. കൂടാതെ പുറത്ത് വന്ന അതിഥികളുടേതായ ലിസ്റ്റിൽ സൽമാൻ ഖാൻ കുടുംബാംഗങ്ങൾ ഇല്ലായിരുന്നു. അതേസമയം മല്ലികെ അറോറയും പേര് ലിസ്റ്റിലുണ്ടായിരുന്നു. വിക്കിയുടേയും കത്രീനയുടേയും അടുത്ത സുഹൃത്താണ് മലൈകയും അർജുൻ കപൂറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X