സല്‍മാന്റെ പെങ്ങളുടെ കല്യാണത്തിന്റെ 10 'ഹൈലൈറ്റ്‌സ്'

By Aswathi

ബോളിവുഡ് മുഴുവന്‍ എത്തുന്ന കല്യാണം, അതാണ് ഇന്ന് (18-11-2014) ഹൈദരാബാദില്‍ നടക്കുന്നത്. ഒരു പക്ഷെ ഒരു ബോളിവുഡ് താരത്തിന്റെ വിവാഹം പോലും ഇങ്ങനെ ആഘോഷമാക്കിയിരിക്കില്ല. പറഞ്ഞുവരുന്നത് സല്‍മാന്‍ ഖാന്റെ കുഞ്ഞുപെങ്ങള്‍ അര്‍പിത ഖാന്റെ വിവാഹാഘോഷത്തെ കുറിച്ചാണ്. ബോളിവുഡ് ഇതുവരെ കണ്ടിട്ടാല്ലാത്ത ഒരു വിവാഹവും വിവാഹ വിരുന്നുമായിരിക്കും അര്‍പിതയുടേത്.

സല്‍മാന്‍ ഖാന്റെ പെങ്ങള്‍ എന്നതിനപ്പുറം ബോളിവുഡ് തിരക്കഥാകൃത്തായ സലീം ഖാന്റെ മകള്‍ കൂടെയാണ് അര്‍പിത. രാഷ്ട്രീയ നേതാവായ അനില്‍ ശര്‍മയുടെ മകന്‍ ആയുഷ് ശര്‍മയാണ് അര്‍പിതയെ വിവാഹം ചെയ്യുന്നത്. അര്‍പിത ഖാന്റെ വിവാഹത്തിന്റെ പത്ത് ഹൈലൈറ്റ്‌സ് താഴെ കൊടുക്കുന്നു.

ക്ഷണക്കത്ത്

സല്‍മാന്റെ പെങ്ങളുടെ കല്യാണത്തിന്റെ 10 'ഹൈലൈറ്റ്‌സ്'

ആദ്യം വിവാഹ ക്ഷണക്കത്തില്‍ നിന്ന് തന്നെ തുടങ്ങാം. ലളിതവും എന്നാല്‍ ആഡംബരം നിറഞ്ഞതുമായ ക്ഷണക്കത്ത്. ഒന്നും രണ്ടുമല്ല നാലഞ്ച് ഡിസൈനകളില്‍ കത്ത് അടിച്ചിട്ടുണ്ട്. അതിന്റെ ഒരു മോഡല്‍ മാത്രമാണ് ഈ കാണുന്നത്.

മെഹന്തി

സല്‍മാന്റെ പെങ്ങളുടെ കല്യാണത്തിന്റെ 10 'ഹൈലൈറ്റ്‌സ്'

നവംബര്‍ 16ന് മുംബൈയിലെ ഗ്യാലക്‌സി അപ്പാര്‍ട്‌മെന്റിലാണ് മെഹന്തി ചടങ്ങ് നടന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ തുടങ്ങിയ ആഘോഷത്തില്‍ ഖാന്‍ കുടുംബത്തിലെ എല്ലാവരും പങ്കെടുത്തു.

സംഗീത് സെറമണി

സല്‍മാന്റെ പെങ്ങളുടെ കല്യാണത്തിന്റെ 10 'ഹൈലൈറ്റ്‌സ്'

ഇതും മുംബൈയിലെ ഗ്യാലക്‌സി അപ്പാര്‍ട്‌മെന്റിലാണ് നടന്നത്. ഷാരൂഖ് ഖാന്‍ ചടങ്ങിനെത്തിയതായിരുന്നു മുഖ്യ ആകര്‍ഷണം. ചടങ്ങില്‍ അര്‍പിതയെ ചേര്‍ത്തു നിര്‍ത്തി ഷാരൂഖും സല്‍മാനും ചുംബിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

വിവാഹവേദി

സല്‍മാന്റെ പെങ്ങളുടെ കല്യാണത്തിന്റെ 10 'ഹൈലൈറ്റ്‌സ്'

ഹൈദരാബാദിലെ താജ് ഫാലാക്‌നുമ പൂര്‍ണമായും രണ്ട് ദിവസത്തേക്ക് (18,19) ഖാന്‍ സഹോദരങ്ങള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. 2 കോടിയാണത്രെ ഇതിന് മാത്രം ചെലവായത്. താജ് ഗ്രൂപ്പിന്റെ ഈ ആഡംബര ഹോട്ടലില്‍ 60 മനോഹരമായി മുറികളാണുള്ളത്.

വിവാഹ വസ്ത്രം

സല്‍മാന്റെ പെങ്ങളുടെ കല്യാണത്തിന്റെ 10 'ഹൈലൈറ്റ്‌സ്'

പ്രശസ്ത ഡിസൈനര്‍ അബു ജെയിനും സന്ദീപ് ഗോസ്ലയും ചേര്‍ന്നാണ് വധുവിനുള്ള വിവഹ വസ്ത്രം ഒരുക്കിയിരിക്കുന്നത്. കത്രീന കൈഫിന്റെ മേക്കപ്പ് മാനാണ് അര്‍പിതയെ സുന്ദിയാക്കുന്നത്. റിസംപ്ഷന് വേണ്ടിയും ആഡംബര വസ്ത്രം ഒരുക്കിയിട്ടുണ്ട്.

വിവാഹത്തിന് എത്തുന്നവര്‍

സല്‍മാന്റെ പെങ്ങളുടെ കല്യാണത്തിന്റെ 10 'ഹൈലൈറ്റ്‌സ്'

ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ പ്രശസ്തരെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. അതില്‍ രാഷ്ട്രീയ- സിനിമാ- കായിക രംഗത്തുള്ള പ്രമുഖരും പെടുന്നു. 200 പേരാണ് ലിസ്റ്റില്‍ ഉള്ളത്.

വിവാഹ സദ്യ

സല്‍മാന്റെ പെങ്ങളുടെ കല്യാണത്തിന്റെ 10 'ഹൈലൈറ്റ്‌സ്'

വിവാഹ ദിനത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കൊക്കെയും ഉച്ചഭക്ഷണവും അത്താഴവും ഉണ്ടാകും. ഹൈദരാബാദ് സ്‌പെഷ്യല്‍ ബിരിയാണി, ഹലീം, പതര്‍ ക ഘോഷ്ട്(ഹൈദരാബാദ് സ്‌പെഷ്യല്‍) അങ്ങനെ വിവിധ തരം ഭക്ഷണങ്ങളുമുണ്ടാകും.

സുരക്ഷ ക്രമീകരണങ്ങള്‍

സല്‍മാന്റെ പെങ്ങളുടെ കല്യാണത്തിന്റെ 10 'ഹൈലൈറ്റ്‌സ്'

വിവാഹത്തിനെത്തുന്നവരൊക്കെ പ്രമുഖരാണല്ലോ. അതുകൊണ്ട് തന്നെ വിവിഐപി സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് പോലും നിയന്ത്രണങ്ങളുണ്ട്. സൗത്ത് സൂണ്‍ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍.

വിവാഹ സമ്മാനം

സല്‍മാന്റെ പെങ്ങളുടെ കല്യാണത്തിന്റെ 10 'ഹൈലൈറ്റ്‌സ്'

പെങ്ങളുടെ കല്യാണത്തിന് സല്‍മാന്റെ വക ഒരു വമ്പന്‍ വിവാഹ സമ്മാനവുമുണ്ട്. പതിനാറ് കോടി രൂപയുടെ ഒരു ഫഌറ്റ്!

റിസംപ്ഷന്‍

സല്‍മാന്റെ പെങ്ങളുടെ കല്യാണത്തിന്റെ 10 'ഹൈലൈറ്റ്‌സ്'

നവംബര്‍ 21 ന് മുംബൈയില്‍ വച്ചാണ് വിവാഹ റിസംപ്ഷന്‍ നടക്കുക. അടുത്ത സുഹൃത്തുക്കളും ഖാന്‍ കുടുംബക്കാരും റിസംപ്ഷന് പങ്കെടുക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X