കറണ്ട് ബില്ല് അടക്കാൻ പെയിന്റിങ്ങ് വാങ്ങി സഹായിക്കു, കിഡ്‌നി അടുത്ത മാസത്തേക്കെന്ന് നടൻ

കറണ്ട് ബില്ല് കണ്ട് ഷോക്ക് അടിച്ച് നിൽക്കുകയാണ് ബോളിവുഡ് താരങ്ങൾ . ഇതിനെതിരെ രൂക്ഷ വിമർശനവുമായി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സാധാരണ ലഭിക്കുന്നതിനെക്കാളും ഇരട്ടിയിൽ അധികം ബില്ലാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിത ലഭിച്ച കറണ്ട് ബില്ലിനെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരം അര്‍ഷാദ് വാര്‍സി. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കറണ്ട് ബില്ല് അടക്കാനായി പെയിന്റിങ്ങുകൾ വിൽക്കേണ്ട അവസ്ഥയാണെന്നാണ് താരം ട്വീറ്റ് ചെയ്തത്.അദാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപയോക്താവാണ് അര്‍ഷാദ് വാര്‍സി.

arshid

താരത്തിന്റെ ട്വീറ്റ് ഇങ്ങനെ... 1.03 ലക്ഷം രൂപയാണ് വൈദ്യുതി ബില്ല് അടക്കാനായി അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെട്ടത്.അദാനിയുടെ വൈദ്യുതി ബില്ലടക്കാനായി എന്റെ പെയിന്റിങ്ങുകള്‍ നിങ്ങള്‍ വാങ്ങണം" എന്ന അപേക്ഷയാണ് താരം ട്വിറ്ററിൽ കുറിച്ചു.അടുത്ത മാസത്തെ ബില്ലിനായി എന്റെ കിഡ്‌നികള്‍ സൂക്ഷിക്കുകയാണ്".- അർഷിദ് ട്വീറ്റ് ചെയ്തു."അത് വില്‍ക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്റെത് മാറ്റി വയ്ക്കു" എന്നാണ് നടി ടിസ്‌ക ചോപ്രയുടെ കമന്റ്. "എന്നെ ബില്ലിനുള്ള തുക കണ്ടെത്താന്‍ അനുവദിക്കൂ" എന്ന മറുപടിയും അര്‍ഷാദ് നല്‍കിയിട്ടുണ്ട്. താരത്തിന്റെ ട്വീറ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. "നിങ്ങളുടെ പെയിന്റിങ് വാങ്ങണമെങ്കില്‍ ഞാന്‍ എന്റെ കിഡ്‌നി വില്‍ക്കേണ്ടി വരും" എന്ന് ഒരു ആരാധകന്‍ കുറിച്ചു.

വൈദ്യുത ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച് ബോളിവുഡ് താരങ്ങളായ താപ്സി പന്നു,വീർ ദാസ്, ദാസ്, രേണുക ഷഹാനെ,അലി ഫസൽ, ഡിനോ മോറിയ, പുൽകിത് സാമ്രാട്ട് , ഹുമ ഖുറേഷി എന്നിവർ രംഗത്തെത്തിയിരുന്നു. കറണ്ട് ബിൽ സഹിതം ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു താപ്സിയുടെ വിമർശനം. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വൈദ്യുതി ബില്ലും താപ്സി പങ്കുവച്ചിട്ടുണ്ട്. ഏപ്രിലിൽ 4390 ആയിരുന്നു ബില്ല്, മെയിൽ 3850. ജൂണിൽ അത് 36,000 രൂപയും. ഇത്രയും ബില്ല് വന്ന അപ്പാർട്ട്മെന്റിൽ ആരും താമസമില്ല. ആഴ്ചതോറും വൃത്തിയാക്കാൻ മാത്രമാണ് അവിടെ പോകാറുള്ളത്. തങ്ങളറിയാതെ മറ്റാരെങ്കിലും ആ ഫ്ലാറ്റ് ഉപയോ​ഗിക്കുന്നുണ്ടോ എന്നാണ് ഇപ്പോൾ തന്റെ സംശയമെന്നും താപ്സി കുറിച്ചിരുന്നു.

തപ്സിയെ കൂടാതെ കൊമേജിയൻ വീർ ദാസും രൂക്ഷവിമർശനവുമായി എത്തിയിട്ടുണ്ട്. . സാധരണ ഗതിയിൽ കൊടുക്കുന്നതിന്റെ മൂന്ന് ഇരട്ടി ബില്ലാണ് ഇപ്പോൾ വന്നിരിക്കുന്നത്.2020 ലെ ഷോകളിലേയ്ക്കുള്ള ടിക്കറ്റ് ചാർജ് മുഴുവൻ വാങ്ങിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. വൈദ്യുതി കോമഡിയല്ലെന്നും താരം പറയുന്നുണ്ട്.
l

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X