എനിക്കറിയില്ല; സൂസൻ ഖാനുമായുള്ള വിവാഹ വാർത്തകളെക്കുറിച്ച് കാമുകൻ
ബോളിവുഡിലെ പ്രിയ താര ദമ്പതികളായിരുന്നു നടൻ ഹൃതിക് റോഷനും സൂസൻ ഖാനും. ഇരുവരും 2014 ലാണ് വേർപിരിഞ്ഞത്. 14 വർഷത്തോളം നീണ്ട ബന്ധം പിരിയാനുള്ള തീരുമാനം ഇരുവരുടെയും കുടുംബങ്ങളെ ആശങ്കപ്പെടുത്തിയിരുന്നു. ഏറെ ചർച്ചകൾക്കൊടുവിൽ ഒത്തുപോവാൻ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് ഇരുവരും വേർപിരിഞ്ഞതെന്നാണ് അന്ന് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്.
ബന്ധം വേർപെടുത്തിയ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. രണ്ട് പേരും പുതിയ പ്രണയത്തിലേക്കും കടന്നു. ഹൃതിക് യുവനടി സബ അസദുമായി പ്രണയത്തിലായപ്പോൾ സൂസൻ പുതുമുഖ നടൻ അർസ്ലൻ ഗോണിയുമായി പ്രണയത്തിലായി. തങ്ങളുടെ പ്രണയത്തെക്കുറിച്ചുള്ള വിശേഷങ്ങൾ സൂസനും അർസ്ലനും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.
ഇതിനിടെ പുറത്തു വന്ന മറ്റൊരു വാർത്തയായിരുന്നു അർസ്ലനും സൂസനും വിവാഹം കഴിക്കാൻ പോവുകയാണെന്നത്. ബോളിവുഡ് ലൈഫ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതേപറ്റി പ്രതികരിച്ചിരിക്കുകയാണ് അർസ്ലൻ. ഈ വാർത്ത മാധ്യമങ്ങളിലൂടെയാണ് താനറിഞ്ഞതെന്നും തനിക്കിതിനെ പറ്റി സംസാരിക്കാൻ താൽപര്യമില്ലെന്നും അർസല്ൻ പറയുന്നു.

'ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ആരാണ് ഇത് പറഞ്ഞതെന്ന് എനിക്കറിയില്ല. അതിരാവിലെ എണീറ്റപ്പോൾ ഇൻസ്റ്റഗ്രാമിൽ വന്ന ആദ്യ ടാഗ് ഇതായിരുന്നു. ആരാണ് ഇതേക്കുറിച്ച് എഴുതിയതെന്നും എനിക്കറിയില്ല. എവിടെ നിന്ന് അവർ അറിഞ്ഞു? ആരാണ് ഈ തീരുമാനമെടുത്തത്. എന്ന് എന്നോട് പറയാൻ അവരോട് ഞാൻ ആവശ്യപ്പെടും. ഇതേക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല,' അർസ്ലൻ പറഞ്ഞു.

തന്റെ വ്യക്തിപരമായ ജീവിതത്തെ പറ്റി സംസാരിക്കാൻ ഇഷ്ടപ്പെടുന്നയാളല്ല ഞാൻ. സുഹൃത്തുക്കളോട് പോലും അങ്ങനെയാണ്. വ്യക്തി ജീവിതവും കരിയറും നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. ഒന്നും ഒളിപ്പിക്കാനാഗ്രഹിക്കുന്നില്ല. പക്ഷെ ആരോടും ഉത്തരം പറയേണ്ട ആവശ്യവുമില്ലെന്നും അർസ്ലൻ പറഞ്ഞു.
2000 ലാണ് ഹൃതിക് റോഷനും സൂസനും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. വിവാഹ മോചന ശേഷവും രണ്ട് പേരും നല്ല സുഹൃത്തുക്കളാണ്. തങ്ങളുടെ മക്കളുടെ ആവശ്യത്തിന് ഇരുവരും ഒരുമിച്ചെത്താറുണ്ട്. ഒരുമിച്ച് നിൽക്കുന്നതിൽ കാര്യമില്ലെന്ന ഘട്ടത്തിലേക്ക് വിവാഹ ജീവിതമെത്തിയപ്പോഴാണ് പിരിയാൻ തീരുമാനിച്ചതെന്നാണ് നേരത്തെ സൂസൻ ഒരഭിമുഖത്തിൽ പറഞ്ഞത്.


Click it and Unblock the Notifications











