ഹേമ മാലിനി കുടുംബം തകർക്കാനല്ല ധർമ്മേന്ദ്രയെ പ്രണയിച്ചത്; ആദ്യ ഭാര്യ ചോദിക്കേണ്ടത് ഭർത്താവിനോടല്ലേ; അരുണ ഇറാനി
സിനിമാ താരങ്ങളുടെ വിവാഹ ജീവിതം എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. താരങ്ങളുടെ ആദ്യ വിവാഹം പരാജയപ്പെടുന്നത് പണ്ട് മുതലേ സിനിമാ ലോകത്ത് കണ്ട് വരുന്ന പ്രവണതയാണ്. 80 കളിലും 90 കളിലും തിളങ്ങി നിന് നായിക നടിമാരുടെ വ്യക്തി ജീവിതമെടുത്താൽ കൗതുകരമാണ്. ഇവരിൽ പലരും വിവാഹം കഴിച്ചിരിക്കുന്നത് നേരത്തെ ഒരു ഭാര്യയുള്ള പുരുഷനെയാണ്.
ആദ്യ വിവാഹം നിലനിൽക്കെയാണ് നടിമാർ ഇവരുമായി പ്രണയത്തിലാവുന്നത്. നടി സാവിത്രി മുതൽ ശ്രീദേവിയുടെ വരെ ജീവിതത്തിൽ സംഭവിച്ചത് ഇതാണ്. കരിയറിൽ തിളങ്ങുമ്പോഴും നടിമാർക്ക് കുടുംബം തകർത്തവരെന്ന കുറ്റപ്പെടുത്തലുകളും ഇതിന്റെ പേരിൽ പേരിൽ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഗോസിപ്പ് കോളങ്ങളിൽ ഇവർ സ്ഥിരം ചർച്ച വിഷയമാവും.

ഇപ്പോഴിതാ വിവാഹേതര ബന്ധത്തെക്കുറിച്ചും നടിമാരുടെ വിവാഹത്തെക്കുറിച്ചുമെല്ലാം സംസാരിച്ചിരിക്കുകയാണ് നടി അരുണ ഇറാനി. നേരത്തെ ഒരു ഭാര്യയുള്ള പുരുഷനെ പങ്കാളി ആക്കുന്നതിൽ നടിമാരെ പഴിക്കേണ്ട കാര്യമില്ലെന്ന് അരുണ ഇറാനി പറയുന്നു.
'ഭാര്യമാർ ബന്ധം തകർന്നാൽ സ്ത്രീകളെ ആണ് കുറ്റം പറയുന്നത്. നോക്കൂ നിങ്ങൾ സന്തോഷത്തോടെ ഇരിക്കേണ്ടത് എന്റെ ഉത്തരവാദിത്തം അല്ല. നിങ്ങളുടെ ഭർത്താവാണതിന് ഉത്തരവാദി'

'എന്തിനാണിങ്ങനെ ചെയ്തതെന്ന് നിങ്ങൾ അദ്ദേഹത്തോട് ചോദിക്കൂ. കുടുംബം തകർക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല ഞാൻ ഒരു ബന്ധം വെക്കുന്നത്'
'ഹേമ മാലിനി ധർമ്മേന്ദ്രയെ വിവാഹം കഴിച്ചത് കുടുംബം തകർക്കാനല്ല. വിവാഹം ഒരു സുരക്ഷിതത്വവും തരില്ല. പ്രണയമാണത് തരുന്നത്. എന്റെ ഭർത്താവാണ് ഭാര്യയാണ് എന്ന് പറയാനുള്ള ഒരു പേപ്പറാണത്. അതിനപ്പുറം ഒരു മൂല്യവും അതിനില്ല. സ്നേഹം എവിടെ അവസാനിക്കുന്നോ അവിടെ വിവാഹ ബന്ധവും അവസാനിക്കുന്നു, അരുണ ഇറാനി പറഞ്ഞതിങ്ങനെ'

പഴയ കാല നടൻ മെഹ്മൂദ് അലിയുമായി നേരത്തെ പ്രണയത്തിലായിരുന്നു അരുണ ഇറാനി. ഇദ്ദേഹം മറ്റൊരു സ്ത്രീയുടെ ഭർത്താവായിരുന്നു. അധിക നാൾ അരുണയുടെ ഈ ബന്ധം നിലനിന്നില്ല. പിന്നീടെ ഫിലിം മേക്കർ കുകു കോലിയെയാണ് അരുണ വിവാഹം കഴിച്ചത്. 40ാം വയസ്സിലായിരുന്നു ഈ വിവാഹം.സിനിമാ സെറ്റിൽ വെച്ച് ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നു.

ഇദ്ദേഹവും നേരത്തെ വിവാഹിതനായിരുന്നു. ഇക്കാരണം കൊണ്ട് തന്നെയാണ് താൻ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചതെന്നും അരുണ ഇറാനി പറയുന്നു. കുട്ടിക്ക് രാത്രി എന്തെങ്കിലും സംഭവിച്ചാൽ പെട്ടെന്ന് എനിക്ക് ഭർത്താവിനെ വിളിക്കാൻ പറ്റില്ല. ആ ദുഖം കുഞ്ഞിന് നൽകാൻ താനാഗ്രഹിക്കുന്നില്ലെന്നും അരുണ ഇറാനി വ്യക്തമാക്കി.

70 കളിലും 80 കളിലും ഹിന്ദി സിനിമകളിലെ ഹിറ്റ് താര ജോഡിയായിരുന്നു ധർമ്മേന്ദ്രയും ഹേമ മാലിനിയും. തും ഹസീൻ മേം ജവാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. ധർമ്മേന്ദ്ര അന്ന് പ്രകാശ് കൗർ എന്ന സ്ത്രീയുടെ ഭർത്താവാണ്.
സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജിത ഡിയോൾ, അജീത എന്നീ മക്കളും ഇരുവർക്കുമുണ്ട്. ആദ്യ വിവാഹം നിലനിൽക്കെത്തെന്നെ ധർമ്മേന്ദ്ര ഹേമ മാലിനിയെ വിവാഹം ചെയ്തു. ഇരുവരുടെയും മക്കളാണ് ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവർ.


Click it and Unblock the Notifications