»   » ബച്ചന്റെ ചെറുമകള്‍ക്ക് ശേഷം ഷാറൂഖിന്റെ മകന്‍ കണ്ടെത്തിയ പുതിയ കൂട്ടുകാരി ആരാണ് ?

ബച്ചന്റെ ചെറുമകള്‍ക്ക് ശേഷം ഷാറൂഖിന്റെ മകന്‍ കണ്ടെത്തിയ പുതിയ കൂട്ടുകാരി ആരാണ് ?

By: pratheeksha
Subscribe to Filmibeat Malayalam

നടന്‍ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കുറിച്ചുളള പുതിയ ചര്‍ച്ചയാണ് ബോളിവുഡില്‍. ആര്യനൊപ്പം സതേണ്‍ കാലിഫോര്‍ണിയയിലെ  യൂണിവേഴ്‌സിറ്റി കോളേജില്‍ നില്‍ക്കുന്ന പെണ്‍കുട്ടി ആരാണന്നാണ് പുതിയ ചോദ്യം. ഇതിനു മുന്‍പ് ആര്യനെയും അമിതാബ് ബച്ചന്റെ ചെറുമകള്‍ നവ്യയെയും ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പരന്നിരുന്നെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ഇരുവരും വെളിപ്പെടുത്തിയത്.

കോളേജിലെ ബിരുദദാനച്ചടങ്ങിനിടെയുള്ള  ആര്യനും പെണ്‍കുട്ടിയുമൊന്നിച്ചുളള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരാണ് ആ പെണ്‍കുട്ടി ? ഷാറൂഖിനു എന്താണു പറയാനുളളത്.

Read more: നിങ്ങള്‍ വിശ്വസിക്കില്ല ഈ നടിമാര്‍ക്ക് 40 കഴിഞ്ഞെന്ന് !!

ചലച്ചിത്രരംഗത്തേക്കുളള കാല്‍വെപ്പ്

സിനിമാ രംഗത്തേയ്ക്കു പ്രവേശിക്കുന്നതിന്റെ മുന്നോടിയായാണ് ആര്യന്‍ ഖാന്‍ കാലിഫോര്‍ണിയയിലെ യൂണിവേഴ്‌സിറ്റിയില്‍ ചലച്ചിത്ര സംബന്ധ കോഴ്‌സിനു ചേര്‍ന്നത്.

ക്ലാസിക് ചിത്രങ്ങള്‍

ഇതിന്റെ ഭാഗമായി ആര്യന് ഹിന്ദി സിനിമയിലെയും അന്താരാഷ്ട്ര സിനിമയിലെയും ക്ലാസിക്കുകള്‍ കാണിച്ചുകൊടുക്കാറുണ്ടെന്നും ഷാറൂഖ് പറയുന്നു.

മകള്‍ക്ക് അഭിനയിക്കണം

മകള്‍ സുഹാനയ്ക്കാണ് അഭിനയിക്കാന്‍ താത്പര്യമാണെന്നും ആര്യന്‍ പൊതുവെ ലജ്ജാലുവാണെന്നുമാണ് ഷാറൂഖ് പറയുന്നത്.

ആര്യനും നവ്യയുമായുളള ബന്ധം

ആര്യനും നവ്യയുമായുളള ബന്ധത്തെ കുറിച്ച് മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോഴൊന്നും ഷാറൂഖ് പ്രതികരിച്ചിരുന്നില്ല. തന്റെ കുട്ടികളെ തനിക്കറിയാമെന്നാണ് താരം പറഞ്ഞത്. ഇത്തരം ബന്ധങ്ങളെ കുറിച്ച് അവനോട് ചോദിക്കാറില്ലെന്നും ഷാറൂഖ് പറയുന്നു

പുതിയ പെണ്‍കുട്ടി

സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ പെണ്‍കുട്ടിയുമായി ആര്യനുളള ബന്ധമെന്തായിരിക്കുമെന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്.

English summary
Shahrukh Khan's elder son Aryan Khan is a charmer and we know that! The young boy is currently pursuing the film making course at the University Of Southern California and look, we just got our hands on the recent picture of Aryan from his college

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam