ആര്യന്‍ ഖാന് യുവതികളുടെ ചുംബനം; ചിത്രം ഹിറ്റ്
ബോളിവുഡിന്റെ ബാദ്ഷ എന്നാണ് ഷാരൂഖ് ഖാനെ ഏവരും വിശേഷിപ്പിക്കാറുള്ളത്. ഷാരൂഖിന്റെ പ്രണയചിത്രങ്ങളിലെ പ്രകടനം തന്നെയാണ് ഈ വിശേഷണം ലഭിയ്ക്കാന്‍ കാരണം. എത്രയോ മികച്ച കാമുക വേഷങ്ങളുണ്ട് ഷാരൂഖിന്റെ ലിസ്റ്റില്‍. പലതും പ്രണയികള്‍ക്ക് മറക്കാന്‍ കഴിയാത്ത ചിത്രങ്ങളും കഥാപാത്രങ്ങളുമാണ്.
ആണ്‍മക്കള്‍ പൊതുവേ അച്ഛന്മാരെപ്പോലെയാകുമെന്നാണ് പറയാറുള്ളത്. ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ കാഴ്ചയ്ക്ക് ഏതാണ്ട് അച്ഛന്റെ രൂപമാണ്. പക്ഷേ പ്രണയകേളികളുടെ കാര്യത്തില്‍ മകന്‍ അച്ഛനെ കടത്തിവെട്ടുമെന്നാണ് പുതിയ ചില സംഭവങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ദിവസം പുറത്തുവന്നൊരു ചിത്രമാണ് ആര്യന്‍ വാര്‍ത്തകളുണ്ടാക്കുന്ന കാര്യത്തില്‍ അച്ഛനെ കടത്തിവെട്ടുമെന്ന് തെളിയിച്ചിരിക്കുന്നത്. രണ്ട് യുവതികള്‍ ഒരുമിച്ച് ആര്യനെ ചുംബിയ്ക്കുന്ന ഫോട്ടോ നെറ്റില്‍ വൈറലായി മാറിയിരിക്കുകയാണ്. ഏതോ രാത്രിവിരുന്നിനിടെ വിദേശികളായ രണ്ട് യുവതികള്‍ ആര്യന്റെ രണ്ട് കവിളിലും ചുംബിയ്ക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ചിത്രം പുറത്തുവന്നത്. ചുംബനം നല്‍കിയ യുവതികളില്‍ ഒരാളായ സൈനബ് അബ്ദുല്ലാഹിയാണ് ഈ ചിത്രം ട്വിറ്ററിലിട്ടിരിക്കുന്നത്. ആര്യന്‍ ഖാന്‍ ദി ലേഡീസ് മാന്‍ എന്നാണ് ചിത്രത്തിന് സൈനബ് പേരിട്ടിരിക്കുന്നത്.
ചിത്രത്തെക്കുറിച്ച് ഷാരൂഖ് അറിഞ്ഞിട്ടുണ്ടോയെന്നകാര്യം വ്യക്തമല്ല, ഇതിനെക്കുറിച്ച് അദ്ദേഹത്തിന്റെ കമന്റുകളൊന്നും പുറത്തുവന്നിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് തന്റെ മകള്‍ വളര്‍ന്നുവെന്നും അവള്‍ നല്ലൊരു കാമുകനെയായിരിക്കണം തിരഞ്ഞെടുക്കുന്നതെന്നും താനാഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ഷാരൂഖ് മകന്റെ ചുംബനഫോട്ടോ കണ്ട് അസ്വസ്ഥനാവാന്‍ ഇടയില്ലെന്ന് കരുതാം. ഇപ്പോള്‍ ലണ്ടനില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് ആര്യന്‍.


Click it and Unblock the Notifications