റാണി- അഭിഷേക് കൂട്ട് ആഷിന് ദഹിക്കുന്നില്ല
പൊതുവേ അമ്മായിയമ്മ മരുമകള്‍ ബന്ധം പൊട്ടലും ചീറ്റലും നിറഞ്ഞതാണ് എന്നാണ് സത്യം. എന്നാല്‍ നവവധു ഐശ്വര്യാ ബച്ചനും അമ്മായിയമ്മ ജയാ ബച്ചനും നേരെ തിരിച്ചാണെന്നാണ് അറിയുന്നത്.
പ്രത്യേകിച്ചും റാണി മുഖര്‍ജിയെ പരിഹസിക്കുന്ന കാര്യത്തില്‍.
ലഗാ ചുനരി മേന്‍ ദാഗ് എന്ന് ചിത്രത്തില്‍ ചിത്രീകരണവേളയിലാണ് ഇവരുടെ ഒത്തൊരുമ പ്രകടമായത്. റാണി, അഭിഷേക് ബച്ചന്‍, ജയാ ബച്ചന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സൈറ്റില്‍ ഒരു ദിവസം ഐശ്വര്യ സന്ദര്‍ശനത്തിനെത്തിയത്രേ.
പിന്നീട് മരുമകളും അമ്മായമ്മയും ചേര്‍ന്ന് സിനിമയില്‍ റാണിയുടെ വേഷത്തെ കുറിച്ചും വെളളിത്തിരയില്‍ അഭിഷേക്-റാണി ജോടികളുടെ വിജയത്തെ കുറിച്ചുമൊക്കെ കുത്തികുത്തി പറയാന്‍ തുടങ്ങിയത്രേ. എന്നാല്‍ റാണി ഇതിനൊന്നും ചെവികൊടുക്കാതെ തന്റെ ജോലി തുടര്‍ന്നെന്നാണ് കാഴ്‌ചക്കാര്‍ പറയുന്നത്.
ഒരു കാലത്ത് അഭിഷേകിന്റെ ഹൃദയത്തില്‍ റാണിയ്‌ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ അഭി-ആഷ് വിവാഹത്തോടെ ആ ബന്ധത്തിന് അന്ത്യമായി. വീണ്ടും അഭിഷേക് തന്റെ മുന്‍ കൂട്ടുകാരിയുമായി അഭിനയിക്കുന്നത് ആഷിന് ദഹിക്കുന്നില്ലത്രേ.


Click it and Unblock the Notifications