»   » ''ഇതൊക്കെയാണോ പരസ്യം ? ശരിയല്ലാത്ത ഭാവപ്രകടനങ്ങളും തെറ്റായ വാചകങ്ങളും'' പ്രശസ്ത ഗായിക !!

''ഇതൊക്കെയാണോ പരസ്യം ? ശരിയല്ലാത്ത ഭാവപ്രകടനങ്ങളും തെറ്റായ വാചകങ്ങളും'' പ്രശസ്ത ഗായിക !!

By: Pratheeksha
Subscribe to Filmibeat Malayalam

ടി വി ചാനല്‍ പരസ്യങ്ങളെ കുറിച്ച് പരസ്യമായ വിമര്‍ശനങ്ങള്‍ പൊതുവെ കുറവാണ്. വിമര്‍ശിച്ചിട്ട് കാര്യമില്ലെന്നും കരുതി മിണ്ടാതിരിക്കുന്നവരുമുണ്ട് .എന്നാല്‍  ചാനല്‍ പരസ്യങ്ങളെ പരസ്യമായി വിമര്‍ശിച്ചിരിക്കുകയാണ് പിന്നണി ഗായിക ആശ ബോണ്‍സ്ലെ.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ആശ ബോണ്‍സ്ലെ ചാനല്‍ പരസ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. ചാനലുകളില്‍ വരുന്ന പരസ്യങ്ങള്‍ ഉച്ചാരണ ശുദ്ധിയില്ലാത്തതാണ്. പരസ്യങ്ങളിലെ ഗാനങ്ങള്‍ക്കാണെങ്കില്‍ താളമില്ല, ഇവയ്ക്കു പുറമേ ശരിയല്ലാത്ത ഭാവപ്രകടനങ്ങളും. എന്തുകൊണ്ടാണിങ്ങനെയെന്നാണ് ഗായിക ചോദിക്കുന്നത്.

asha

ഏതെങ്കിലും പ്രത്യേക പരസ്യത്തെ ഉദ്ദേശിച്ചായിരുന്നില്ല ഈ അഭിപ്രായം. ചാനലുകളില്‍ വരുന്ന മൊത്തം പരസ്യങ്ങളെ ഉദ്ദേശിച്ചായിരുന്നു. എന്തായാലും ഗായികയുടെ നിര്‍ദ്ദേശത്തെ പരസ്യദാതാക്കള്‍ പ്രാധാന്യത്തോടെ കാണുമെന്നാണ് കരുതുന്നത്.

English summary
Recently legendary singer Asha Bhosle went ballistic when she took to the twitter to express her concern and anguish over the mediocrity that has crept into the world of television advertisements. I
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam