»   » പ്രഭുദേവ അസിന്റെ അരികില്‍

പ്രഭുദേവ അസിന്റെ അരികില്‍

Posted By:
Subscribe to Filmibeat Malayalam
Asin
ബോളിവുഡിലെ മലയാളി താരസുന്ദരി അസിന് തെന്നിന്ത്യയില്‍ നിന്നൊരു അയല്‍വാസി. സംവിധായകനും നടനുമായ പ്രഭുദേവയാണ് അസിന് തൊട്ടരുകില്‍ പാര്‍പ്പുറപ്പിച്ചിരിയ്ക്കുന്നത്. അസിന്റെ മുംബൈ ലോഖണ്ഡ് വാലയിലുള്ള ഫഌറ്റിലേക്കാണ് പ്രഭുവും താമസത്തിനെത്തിയത്.

പ്രഭുദേവ സംവിധാനം ചെയ്ത ഒരു സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ഹിന്ദിയില്‍ ഒരുക്കുന്നതിനാണ് മുംബൈയിലേക്ക് താമസം മാറ്റിയിരിക്കുന്നത്. ഷൂട്ടിങ്ങിന്റെയും മറ്റും സൗകര്യത്തിനായി നഗരത്തില്‍ തന്നെയുള്ള ഒരു വീട് അന്വേഷിച്ചുവരികയായിരുന്നു പ്രഭു. പുതിയ വസതി പ്രഭുവിന് ഏറെ പുടിച്ചുവെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.

നേരത്തെ നയന്‍സിനെ വിവാഹം ചെയ്ത മുംബൈയിലേക്ക് താമസം മാറ്റാന്‍ പ്രഭുവിന് ആലോചനയുണ്ടായിരുന്നു. എന്നാല്‍ നയന്‍താരയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനുള്ള ശ്രമത്തിലാണ് പ്രഭു.

അതേസമയം ബോളിവുഡില്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയതിന്റെ ലഹരിയിലാണ് അസിന്‍. ഹൗസ്ഫുള്‍ 2, ബോല്‍ ബച്ചന്‍ ബോല്‍ എന്നിങ്ങനെ രണ്ട് സിനിമകളാണ് ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയം നേടിയത്.

English summary
Choreographer-director Prabhu Deva is said to have moved into a house in the same building as Asin in Lokhandwala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam