»   » അസിന്റെ പരീക്ഷണം ജര്‍മ്മന്‍ ഭാഷയില്‍!

അസിന്റെ പരീക്ഷണം ജര്‍മ്മന്‍ ഭാഷയില്‍!

Posted By:
Subscribe to Filmibeat Malayalam

സ്വന്തം കഴിവ് ഉപയോഗപ്പെടുത്തുന്നതില്‍ ഏറെ പ്രശംസിക്കപ്പെട്ട താരമാണ് അസിന്‍. മലയാളത്തില്‍ കരിയര്‍ തുടങ്ങിയെങ്കിലും അസിന്‍ ശ്രദ്ധിക്കപ്പെടുന്നത് തമിഴകത്തായിരുന്നു. തമിഴകത്ത് കൈനിറയെ അവസരങ്ങളുമായി നില്‍ക്കുന്നകാലത്താണ് അസിന്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. പിന്നീട് അവിടെയും അസിന് മികച്ച അവസരങ്ങള്‍ കിട്ടാന്‍ തുടങ്ങി. ഇതുവരെ അഭിനയത്തിന്റെയോ സമയനിഷ്ടയുടേയോ കാര്യത്തില്‍ അസിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നകാര്യവും ശ്രദ്ധേയമാണ്.

പുതിയ ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ പലതാരങ്ങളും പൊതുവേ അഭിമുഖീകരിക്കാറുള്ള പ്രശ്‌നമാണ് ഭാഷ. എന്നാല്‍ അസിനെ സംബന്ധിച്ച് ഇതൊരു പ്രശ്‌നമേയല്ലായിരുന്നു. തമിഴകത്തും ബോളിവുഡിലുമെല്ലാം സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ അസിന് സാധിച്ചു.

ഭാഷ പഠിയ്ക്കാനുള്ള താല്‍പര്യം തന്നെയാണ് അസിനെ ഇക്കാര്യത്തില്‍ തുണച്ചത്. എട്ട് ഭാഷകള്‍ ഇതിനകം തന്നെ അസിന്‍ പഠിച്ചിട്ടുണ്ട്. ഈ ഭാഷകളിലെല്ലാം നന്നായി സംസാരിക്കാനും താരത്തിനറിയാം. ഇപ്പോള്‍ ഒന്‍പതാമത്തെ ഭാഷ പഠിയ്ക്കുന്ന തിരക്കിലാണ് അസിന്‍.

ഇത്തവണ ജര്‍മ്മന്‍ ഭാഷയിലാണ് അസിന്‍ പരീക്ഷണം നടത്തുന്നത്. ഇപ്പോള്‍ അസിന്‍ ബോളിവുഡില്‍ പുതിയ ചിത്രത്തിലൊന്നും അഭിനയിക്കുന്നില്ല. ഈ ഒഴിവു വേളയിലാണ് അസിന്റെ ജര്‍മ്മന്‍ പഠിത്തം. എന്തായാലും ഇനി ജര്‍മ്മനിയിലോ മറ്റോ പോയി അഭിനയിക്കുകയോ പ്രസംഗിക്കുകയോ വേണ്ടിവന്നാല്‍ അസിന് ഒന്നും നോക്കാതെ ജര്‍മ്മന്‍ ഭാഷയില്‍ കത്തിക്കയറാമല്ലോ.

English summary
Asin hasn't signed any new projects but she is using the free time in an effective manner, she is learning German.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam