സംവിധായകനോ നായകനോ അനാവശ്യ കമന്റടിച്ചാൽ; ഇവിടെ പലരും പാർട്ടിക്ക് പോകുന്നതിന് കാരണം; അസിന്റെ വാക്കുകൾ

തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്കെത്തി വിജയം കൈവരിക്കാൻ കഴിഞ്ഞ നടിയാണ് അസിൻ. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമയിലൂടെ അഭിനയ രം​ഗത്ത് തുടക്കം കുറിച്ച അസിൻ പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ശ്രദ്ധ നൽകി. രണ്ട് ഭാഷകളിലെയും താരറാണിയായി മാറാൻ അസിന് കഴിഞ്ഞു. പ്രത്യേകിച്ചും തമിഴിൽ അസിനുണ്ടാക്കിയ അലയൊലികൾ ചെറുതല്ല. അഭിനയ രം​ഗം വിട്ടിട്ട് വർഷങ്ങളായെങ്കിലും അസിനെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. ​

ഗജിനി എന്ന തമിഴ് ചിത്രമാണ് അസിന്റെ കരിയറിൽ ഏവരും എടുത്ത് പറയാറുള്ള സിനിമ. ഈ സിനിമയുടെ റീമേക്കിലൂടെയാണ് അസിൻ ബോളിവുഡിലേക്ക് കട‌ക്കുന്നത്. ആമിർ ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം അസിൻ ബോളിവുഡിൽ അഭിനയിച്ചു. എന്നാൽ അസിന്റെ ബോളിവുഡ് കരിയറിൽ അധിക കാലം ആയുസുണ്ടായിരുന്നില്ല. തെന്നിന്ത്യയിലേത് പോലെ താര റാണിയായി അസിൻ മാറിയില്ല. ബോളിവുഡിലെ പല രീതികളുമായി ഒത്ത് പോകാൻ അസിന് സാധിച്ചിരുന്നില്ല.

Asin

2016 ൽ വിവാഹിതയായ ശേഷമാണ് അസിൻ അഭിനയ രം​ഗം വിട്ടത്. എന്നാൽ അതിന് മുമ്പ് നടി കരിയറിൽ സജീവമല്ലാതായിട്ടുണ്ട്. ബോളിവുഡിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും ഈ ഇൻഡസ്ട്രിയലെ ചില രീതികളോട് അസിന് എതിർപ്പുണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് നടി തുറന്ന് സംസാരിച്ചിട്ടുമുണ്ട്. നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ബോളിവുഡ് വലിയൊരു പ്ലേ ​ഗ്രൗണ്ടാണ്. അവിടെ പല പ്ലേയേർസ് ഉണ്ട്.

വലിയ കുഴപ്പമില്ലാതെ നമ്മളും പോകുന്നെന്ന് അസിൻ അന്ന് പറഞ്ഞു. സംവിധായകനോ നായകനോ അനാവശ്യ കമന്റ‌ടിച്ചാൽ താനത് അവ​ഗണിച്ച് മുന്നോട്ട് പോകാറാണുള്ളതെന്നും അസിൻ പറഞ്ഞു. ആരും തെറ്റായ രീതിയിൽ പെരുമാറുകയോ കമന്റ് പറയുകയോ ചെയ്തിട്ടില്ല. അത് നമ്മുടെ ആറ്റിറ്റ്യൂഡ് പോലെയിരിക്കും.

Asin

നമ്മൾ കൊടുക്കുന്നതാണ് തിരിച്ച് കിട്ടുക. പിന്നെ അവിടെയും ഇവിടെയും ചില തമാശ പറയും. നമ്മൾ മൈൻഡ് ചെയ്യാതെയങ്ങ് പോകും. പാർട്ടികളിൽ അപൂർവമായേ പോകാറുള്ളൂ. ബോളിവുഡിൽ ഒരുപാ‌ട് പാർട്ടികളുമുണ്ടാകും. സുഹൃത്തുക്കളുടെ ഫംങ്ഷനാണെങ്കിൽ പോകും. സിനിമയുടെ പ്രൊമോഷനും മറ്റും പോകും. ഇവിടെ എല്ലാവരും അങ്ങനെയല്ലേ പോകുന്നതെന്ന് ചോദിച്ചാൽ അല്ല. ഇവിടെ ഒരു പിആർ പോയന്റ് ഓഫ് വ്യൂവിൽ തന്നെ പോകുന്നവരുണ്ട്. ഈ പാർട്ടിക്ക് പോയാൽ നാളെ പേജ് ത്രീയിൽ വരും, ചാനലിൽ വിസിബിലിറ്റി ലഭിക്കും എന്ന രീതിയിൽ.

ആ സ്ട്രാറ്റജിയിൽ താനൊരിക്കലും പാർട്ടിക്ക് പോയിട്ടില്ലെന്നും അസിൻ അന്ന് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അസിൻ ഇക്കാര്യങ്ങൾ പറഞ്ഞത്. അഭിനയ രം​ഗം വിട്ട ശേഷം അസിൻ ഒരു അഭിമുഖം പോലും നൽകിയിട്ടില്ല. സോഷ്യൽ മീഡിയയിൽ സ്വന്തം ഫോട്ടോയും നടി പങ്കുവെക്കാറില്ല.

ബിസിനസുകാരനായ രാഹുൽ ശർമ്മയെ വിവാഹം ചെയ്ത അസിന് ഒരു മകളുമുണ്ട്. അരിൻ എന്നാണ് മകളുടെ പേര്. സിനിമാ തിരക്കുകൾ ഒഴിവാക്കി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയാണ് അസിനിപ്പോൾ. അടുത്തിടെ നടി വിവാഹമോചിതയാകുന്നു എന്ന് ​ഗോസിപ്പുകൾ വന്നെങ്കിലും താരം വാർത്ത നിഷേധിച്ച് രം​ഗത്ത് വന്നു.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X