»   » അസിന്‍ രാഹുല്‍ ശര്‍മ്മ വിവാഹ തീയതി നിശ്ചയിച്ചു

അസിന്‍ രാഹുല്‍ ശര്‍മ്മ വിവാഹ തീയതി നിശ്ചയിച്ചു

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ അസിനും രാഹുല്‍ ശര്‍മ്മയുടെയും ആ ശുഭ മുഹൂര്‍ത്തം വന്നെത്തി. ജനുവരി 23ന് ഡല്‍ഹിയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. നേരത്തെ നവംബര്‍ 26ന് ഡില്‍ഹിയില്‍ വച്ച് വിവാഹം നടക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തയ്ക്ക് എതിരേ അസിന്‍ രംഗത്ത് എത്തിയിരുന്നു. തന്റെ വിവാഹദിനം തീരുമാനിക്കുന്നത് താനാണ്. എന്തായാലും വിവാഹദിനം ആരാധകരെ അറിയ്ക്കാതെ ഉണ്ടാകില്ലെന്നുമായിരുന്നു അസിന്‍ പ്രതികരിച്ചത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹതിരാകുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് രാഹുല്‍ ശര്‍മ്മയെ അസിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. അതിന് ശേഷമാണ് ഇരവരും പ്രണയത്തിലാകുന്നത്. പിന്നീട് ഇവര്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയതോടെ അസിന്‍ തന്നെ ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.

അസിന്‍ രാഹുല്‍ ശര്‍മ്മ വിവാഹ തീയതി നിശ്ചയിച്ചു

ഏറ്റെടുത്ത സിനിമകള്‍ എല്ലാം പൂര്‍ത്തിയാക്കിയിട്ട് മാത്രമേ വിവാഹമുണ്ടാകുകയുള്ളുവെന്ന് അസിന്‍ പറഞ്ഞിരുന്നു.

അസിന്‍ രാഹുല്‍ ശര്‍മ്മ വിവാഹ തീയതി നിശ്ചയിച്ചു

ഏറെ നാളത്തെ പ്രണയത്തിന് ശേഷം അസിനും രാഹുല്‍ ശര്‍മ്മയും ജനുവരി 23ന് വിവാഹിതരാകും. ഡല്‍ഹിയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം.

അസിന്‍ രാഹുല്‍ ശര്‍മ്മ വിവാഹ തീയതി നിശ്ചയിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പിനിയായ മൈക്രോമാക്‌സിന്റെ ഉടമയാണ് രാഹുല്‍ ശര്‍മ്മ. ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ ബിസ്സിനസുകാരില്‍ ഒരാള്‍ കൂടിയാണ് രാഹുല്‍.

അസിന്‍ രാഹുല്‍ ശര്‍മ്മ വിവാഹ തീയതി നിശ്ചയിച്ചു

ബോളിവുഡ് താരം അക്ഷയ് കുമാറാണ് അസിന് രാഹുല്‍ ശര്‍മ്മയെ പരിചയപ്പെടുത്തി കൊടുക്കുന്നത്. അതിന് ശേഷമാണ് ഇരവരും പ്രണയത്തിലാകുന്നത്.

English summary
The report expresses that an extensive excellent gold decorated card arrived only yesterday at the doorsteps and the wedding date read January 23, 2016.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam