»   » അസിന് പ്രതിശ്രുത വരന്‍ രാഹുല്‍ നല്‍കിയ സര്‍പ്രൈസ് സമ്മാനം

അസിന് പ്രതിശ്രുത വരന്‍ രാഹുല്‍ നല്‍കിയ സര്‍പ്രൈസ് സമ്മാനം

Posted By:
Subscribe to Filmibeat Malayalam

അസിന്‍ ആകെ ത്രില്ലിലാണ്. വിവാഹം അടുത്തു കൊണ്ടിരിയ്ക്കുന്നു. അതിനു മുമ്പ് കരാറൊപ്പിട്ട ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കണം. വിവാഹ ശേഷം അഭിനയം നിര്‍ത്താനാണ് അസിന്റെ തീരുമാനം.

സിനിമകള്‍ പൂര്‍ത്തിയാക്കിയ അസിന് പ്രതിശ്രുത വരന്‍ രാഹുല്‍ ശര്‍മ്മ ഒരു സര്‍പ്രൈസ് സമ്മാനം അയച്ചിരുന്നു. അതിന്റെ ചിത്രങ്ങള്‍ അസിന്‍ തന്റെ ഇന്‍സ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവച്ചു. കാണൂ...

അസിന് പ്രതിശ്രുത വരന്‍ രാഹുല്‍ നല്‍കിയ സര്‍പ്രൈസ് സമ്മാനം

ഇതാണ് അസിന് രാഹുല്‍ ശര്‍മ അയച്ച സര്‍പ്രൈസ് ഗിഫ്റ്റ്. ഫ്‌ളോറല്‍ സര്‍പ്രൈസ് ഫ്രം ദ മാന്‍ എന്ന തലക്കെട്ടോടുകൂടെയാണ് അസിന്‍ ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

അസിന് പ്രതിശ്രുത വരന്‍ രാഹുല്‍ നല്‍കിയ സര്‍പ്രൈസ് സമ്മാനം

അസിന്‍ പ്രണയത്തിലാണെന്ന് ഏറെ നാളായി വാര്‍ത്തകളുണ്ടായിരുന്നു. അടുത്തിടെയാണ് ആത് രാഹുല്‍ ശര്‍മയുമായാണെന്ന് ആരാധകര്‍ അറിഞ്ഞത്. എന്നാല്‍ ആദ്യമൊക്കെ പ്രണയവാര്‍ത്ത ഗോസിപ്പാണെന്ന് പറഞ്ഞു തള്ളിയ അസിന്‍ കഴിഞ്ഞ ആഴ്ചയാണ് തന്റെ പ്രണയം സമ്മതിച്ച് രംഗത്തെത്തിയത്.

അസിന് പ്രതിശ്രുത വരന്‍ രാഹുല്‍ നല്‍കിയ സര്‍പ്രൈസ് സമ്മാനം

അസിന്‍ നായികയായെത്തിയ, നടിയുടെ കരിയറിലെ 'ബിഗ് ടേണിങ് പോയിന്റ്' ആയ ഗജിനി എന്ന ചിത്രത്തിലെ പ്രണയ കഥപോലെയാണ് യഥാര്‍ത്ഥ ജീവിതത്തിലെ അസിന്റെയും രാഹുല്‍ ശര്‍മയുടെയും പ്രണയം എന്ന പ്രത്യേകതയുമുണ്ട്.

അസിന് പ്രതിശ്രുത വരന്‍ രാഹുല്‍ നല്‍കിയ സര്‍പ്രൈസ് സമ്മാനം

വരുന്ന നവംബര്‍ 21നാണ് വിവാഹം. പുതിയ ചിത്രം ആള്‍ ഈസ് വെല്ലിന്റെ പ്രചരണാര്‍ഥം ദില്ലിയിലുള്ള അസിന്‍ ഏറ്റെടുത്ത കരാറുകളെല്ലാം പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍.

അസിന് പ്രതിശ്രുത വരന്‍ രാഹുല്‍ നല്‍കിയ സര്‍പ്രൈസ് സമ്മാനം

ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ്മ (36). നടന്‍ അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്.

English summary
Asin is soon going to get married to Micromax honcho Rahul Sharma and the latter has given an adorable surprise gift to his would-be-wife.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam