അച്ഛനെ വെറുതെ വിടൂ! വിവാഹത്തോടെ ഇങ്ങോട്ടേക്കേയില്ലെന്ന് അസിൻ; താരം ബോളിവുഡിൽ നേരിട്ടത്

സിനിമാ രം​ഗത്ത് നിന്നും വർഷങ്ങളായി പൂർണമായും മാറി നിൽക്കുകയാണ് അസിൻ. അവാർഡ് ഷോകളിലോ ഇവന്റുകളിലോ അഭിമുഖങ്ങളിലോ ഒന്നും അസിനെ കാണാറില്ല. ബോളിവുഡിൽ അസിന് വലിയ ഉയർച്ചയുണ്ടാകുമെന്ന് ഒരുകാലത്ത് പ്രേക്ഷകർ കരുതിയിരുന്നു. ​ഗജിനിയുടെ ഹിന്ദി റീമേക്കുമായാണ് അസിൻ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. സിനിമ സൂപ്പർ​ഹിറ്റായി. ആമിർ ഖാന് ശേഷം സൽമാൻ ഖാന്റെ നായികയായും അഭിനയിച്ചു. വലിയ ഓഫറുകൾ അസിനെ തേടിയെത്തി.

എന്നാൽ ബോളിവുഡിലെ ലെെഫ് സ്റ്റെെൽ അസിന് ഒട്ടും പറ്റുന്നില്ലായിരുന്നു. അസിന്റെ രീതികൾ ബോളിവുഡിലെ പ്രമുഖർക്കും ഇഷ്ടമായില്ല. ബോളിവുഡിൽ അപൂർവമായേ മാതാപിതാക്കൾ നടിമാർക്കൊപ്പം സെറ്റിലെത്തുകയും പ്രൊഫഷനിൽ ഇടപെടുകയും ചെയ്യൂ. എന്നാൽ അസിൻ ബോളിവുഡിലെത്തിയപ്പോഴും പിതാവ് ജോസഫ് തോട്ടുങ്കലിന്റെ നിയന്ത്രണത്തിലായിരുന്നു. ഇത് ബോളിവുഡിൽ അക്കാലത്ത് വാർത്തയായി. ബോളിവുഡുമായി ചേർന്ന് പോകാൻ അസിൻ നന്നേ ബുദ്ധിമുട്ടി. നിരന്തരം ​ഗോസിപ്പുകൾ. കർക്കശക്കാരനായ അച്ഛൻ അസിന്റെ സിനിമകളുടെ സെറ്റിൽ തലവേദനയാകുന്നു എന്ന് വാർത്തകൾ പ്രചരിച്ചു.

Asin

അച്ഛൻ എപ്പോഴും സെറ്റുകളിൽ കറങ്ങുകയല്ല. വിദേശത്തുള്ള ഷെഡ്യൂളിന് അച്ഛൻ എനിക്കാെപ്പം വന്നു. അത്രമാത്രമേയുള്ളൂ. അച്ഛനെ കൊണ്ട് വന്നത് ആളുകൾ എന്തിന് വലിയ സംസാരമാക്കുന്നു എന്നെനിക്കറിയില്ല. മെനെഞ്ഞെടുത്ത കഥകളാണ് തന്നെക്കുറിച്ച് പ്രചരിക്കുന്നതെന്ന് അസിൻ ഒരിക്കൽ പ്രതികരിച്ചു. അദ്ദേഹം വീട്ടിലിരിക്കുകയാണ്. സ്വന്തം കാര്യങ്ങൾ നോക്കുന്നു. വിവാദങ്ങളിലേക്ക് അദ്ദേഹത്തെ വലിച്ചിഴയ്ക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. മാതാപിതാക്കളെക്കുറിച്ച് ഇത്തരത്തിൽ എഴുതുന്നത് അലോസരകരമാണ്. അച്ഛനെ ഇതിൽ നിന്നും മാറ്റി നിർത്തൂയെന്നും അസിൻ അന്ന് മീഡിയകളോട് പറഞ്ഞു.

അസിന്റെയും പിതാവിന്റെയും നിബന്ധനയും നിയന്ത്രണങ്ങളുമെല്ലാ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് വലിയ പ്രശ്നമായിട്ടില്ല. എന്നാൽ ബോളിവുഡിൽ ഇത് വിഷയമായി. മുൻനിരയിലായിരുന്ന അസിന്റെ കരിയർ ​ഗ്രാഫിടിഞ്ഞു. ദീപിക പദുകോൺ, അനുഷ്ക ശർമ തുടങ്ങിയ നടിമാർ വലിയ വിജയം കൊയ്യവെ അസിന് തുടരെ പരാജയങ്ങൾ വന്നു. തുടക്കത്തിൽ ഇവരേക്കാളും മുന്നിലായിരുന്നു അസിനുള്ള താരമൂല്യം. 2016 ൽ വിവാ​ഹം ചെയ്ത അസിൻ സിനിമാ രം​ഗം പൂർണമായും വിട്ടു. വിവാഹത്തിന് മുമ്പേ തന്നെ അസിന്റെ കരിയർ ​ഗ്രാഫ് ഇടിഞ്ഞിരുന്നു. ഓൾ ഈസ് വെൽ ആണ് അസിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. അഭിഷേക് ബച്ചൻ നായകനായെത്തിയ ഈ ചിത്രം പരാജയമായിരുന്നു. വിവാഹ ശേഷം സിനിമാ രം​ഗവുമായി ഒരു ബന്ധവും വെക്കാൻ അസിൻ താൽപര്യപ്പെട്ടിരുന്നില്ല. വർഷങ്ങളിത്ര കഴിഞ്ഞിട്ടും അസിന്റെ തീരുമാനത്തിൽ മാറ്റമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X