കോലി തോറ്റതിന് അനുഷ്ടകയെ പഴിക്കരുതെന്ന് അസിനും സുസ്മിതയും

By Aswathi

സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് കളിച്ച് ഇന്ത്യ ദയനീയമായി പരജായപ്പെട്ടതിനും, വീരാട് കോലിയ്ക്ക് ബാറ്റിങില്‍ പിഴച്ചതിനും സോഷ്യല്‍ മീഡിയ കുറ്റം പറയുന്നത് അനുഷ്‌ക ശര്‍മ്മയെയാണ്. അനുഷ്‌ക കളി കാണാന്‍ വന്നതുകൊണ്ടാണത്രെ കോലി മോശമായി കളിച്ചതും ഇന്ത്യ തോറ്റതും.

എന്തിനാണ് അനുഷ്‌കയെ അതിന് പഴിയ്ക്കുത്തനെന്നാണ് അസിന്‍ തോട്ടുമുക്കാലിന്റെയും സുസ്മിത സെന്നിന്റെയും ചോദ്യം. അനുഷ്‌കയ്ക്ക് പിന്തുണയുമായി സുസ്മിതയും അസിനും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.

asin-susmitha

പരിഹസിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും അനുഷ്‌കയെ വെറുതെ വിടണമെന്നും തന്റെ കാമുകനെയും രാജ്യത്തെയും പിന്തുണയ്ക്കാനാണ് അനുഷ്‌ക ഓസ്‌ട്രേലിയയില്‍ പോയതെന്ന് സുസ്മിത ട്വിറ്റില്‍ കുറിച്ചു.

ഇന്ത്യയുടെ തോല്‍വിയ്ക്ക് അനുഷ്‌കയെ പഴിയ്ക്കുന്നത് പരിഹാസ്യമാണെന്നാണ് അസിന്‍ പറയുന്നത്. ടീമിനെ പ്രോത്സാഹിപ്പിയ്ക്കാന്‍ ഓസ്‌ട്രേലിയയില്‍ പോകുന്നതില്‍ എന്താണ് തെറ്റെന്നും അസില്‍ ചോദിയ്ക്കുന്നു.

കോലി ഒരു റണ്ണുമെടുത്ത് മടങ്ങിയതില്‍ സോഷ്യല്‍ മീഡിയയില്‍ അനുഷ്‌കയ്ക്ക് നേരെ വന്‍ ആക്രമണമാണ് നടക്കുന്നത്. അനുഷ്‌കയുടെ വീടിന് കല്ലെറിയാനാണ് കമാല്‍ ആര്‍ ഖാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X