»   » അസിന്‍ അഭിഷേക് ബച്ചന്റെ നായികയാവുന്നു

അസിന്‍ അഭിഷേക് ബച്ചന്റെ നായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലാണ് അസിന്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഹിന്ദിച്ചിത്രങ്ങള്‍ ചെയ്തുതുടങ്ങിയതില്‍പ്പിന്നെ അസിന്‍ തെന്നിന്ത്യന്‍ ഭാഷകളിലൊന്നും അഭിനയിച്ചിട്ടില്ല. സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് പിന്നാലെ ഇപ്പോള്‍ അസിന്‍ അഭിഷേക് ബച്ചന്റെയും നായികയാകാന്‍ പോകുന്നുവെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഹോ മൈ ഗോഡ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ഉമേഷ് ശുക്ലയുടെ പുതിയ ചിത്രത്തിലാണ് അഭിഷേകും അസിനും ജോഡികളാകുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് അസിനുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും കൂടുതല്‍ക്കാര്യങ്ങളൊന്നും പറയാനായിട്ടില്ലെന്നുമാണ് ശുക്ല പറയുന്നത്.

രോഹിത് ഷെട്ടിയുടെ ബോല്‍ ബച്ചന്‍ എന്ന ചിത്രത്തില്‍ അഭിഷേകിന്റെ അനിയത്തിയായി അസിന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ നായികയായി അഭിനയിക്കാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത് ഇതാദ്യമാണ്. എല്ലാകാര്യങ്ങളും വിചാരിച്ചപോലെ നടക്കുകയാണെങ്കില്‍ ഇവര്‍ രണ്ടുപേരുമായിരിക്കും തന്റെ ചിത്രത്തില്‍ റൊമാന്റിക് ജോഡികളെന്ന് ശുക്ല പറയുന്നു.

ഇപ്പോള്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ്. അതുകഴിഞ്ഞ് കാര്യങ്ങള്‍ തീരുമാനിയ്ക്കും. ഇതുവരെ നായികമാരെ ആരെയും കരാര്‍ ചെയ്തിട്ടില്ല- സംവിധായകന്‍ പറയുന്നു. ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സാമൂഹികപ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

English summary
Actress Asin is likely to team up with Abhishek Bachchan for a comedy film directed by Oh My God fame director Umesh Shukla.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam