»   »  അസിന് അഹങ്കാരം?

അസിന് അഹങ്കാരം?

Posted By:
Subscribe to Filmibeat Malayalam
Asin
അസിന്‍ തോട്ടുങ്കല്‍ എന്ന മലയാളി സുന്ദരിയ്ക്ക് എന്തായാലും എല്ലാ സൗഭാഗ്യങ്ങളും നല്‍കിയത് അന്യഭാഷാചിത്രങ്ങളായിരുന്നു. തമിഴകത്ത് നിന്ന് ബോളിവുഡിലെത്തിയ ഈ താരസുന്ദരിയ്ക്ക് അവിടേയും തിളങ്ങാനായി. പിന്നീട് മലയാളത്തിലേയ്ക്ക് അസിന്‍ തിരിഞ്ഞു നോക്കിയില്ല.

ബോളിവുഡ് നടിമാര്‍ക്ക് അല്പം അഹങ്കാരമൊക്കെയാവാം എന്നതാണത്രേ ഈ താരസുന്ദരിയുടെ നിലപാട്. ഷാരൂഖ് അടക്കമുള്ള നടന്‍മാര്‍ക്കൊപ്പം അഭിനയിച്ച അസിന്‍ ഷാഹിദ് കപൂറിനൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചു. ഹീറോ തനിയ്ക്ക് പിടിക്കാത്തയാളാണെങ്കില്‍ നായികയാവാന്‍ വേറെയാളെ നോക്കണമെന്നതാണ് അസിന്റെ പുതിയ പോളിസി.

നാളെ അസിനാണ് നായിക എന്ന് ഷാഹിദിനോട് പറഞ്ഞാല്‍ പ്രായമായ സ്ത്രീയ്‌ക്കൊപ്പം അഭിനയിക്കാനില്ലെന്ന് നടന്‍ പറയുമോ എന്ന് കണ്ടറിയണം. എന്തായാലും ഈ നിലപാടുമായി മുന്നോട്ടു പോയാല്‍ അസിന്‍ അധികം വൈകാതെ വീട്ടിലിരിക്കേണ്ടി വരുമെന്നാണ് ബി ടൗണ്‍ പാപ്പരാസികള്‍ പറയുന്നത്.

English summary

 Asin becomes the 2nd actress to refuse to work with Shahid Kapoor.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam