»   » അസിന്റെ കണ്ണ് ബി ടൗണ്‍ പയ്യന്‍സില്‍

അസിന്റെ കണ്ണ് ബി ടൗണ്‍ പയ്യന്‍സില്‍

Posted By:
Subscribe to Filmibeat Malayalam
Asin
സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ സിനിമയിലെത്തിയ അസിന്‍ തോട്ടുങ്കല്‍ ഇന്ന് ബോളിവുഡിലെ മുന്‍നിര നായികമാരിലൊരാളാണ്. അമീറിന്റെ നായികയായി ബോളിവുഡിലെത്തിയ അസിന്‍ സല്‍മാനൊപ്പവും അഭിനയിച്ചു കഴിഞ്ഞു. മുതിര്‍ന്നതാരങ്ങളെ വിട്ട് ചെറുപ്പക്കാര്‍ക്കൊപ്പം അഭിനയിക്കാനാണത്രേ ഇപ്പോള്‍ ഈ മലയാളി സുന്ദരിയ്ക്ക് താത്പര്യം.

ബി ടൗണില പയ്യന്‍സിനും തനിക്കൊപ്പം അഭിനയിക്കാന്‍ മോഹം കാണില്ലേ എന്നാണ് അസിന്റെ ചോദ്യം. ഇനി തന്റെ പരിഗണന യങ് ജനറേഷന്‍ നടന്‍മാര്‍ക്കാണെന്ന് നടി വെളിപ്പെടുത്തിയതിന് ശേഷം ആര്‍ക്ക് നറുക്ക് വീഴും എന്ന കാത്തിരിപ്പിലാണ് ബോളിവുഡ്.

ചേതന്‍ ഭഗത്തിന്റെ 2 സ്‌റ്റേറ്റ്‌സ് എന്ന പുസ്തകം ചലച്ചിത്രമാകുമ്പോള്‍ അസിനാവും അതിലെ നായിക എന്നൊരു ഗോസിപ്പ് ബി ടൗണില്‍ പരന്നു തുടങ്ങിയിട്ടുണ്ട്. പുതുമുഖം അര്‍ജുന്‍ കപൂര്‍ ആണ് ചിത്രത്തിലെ നായകനെന്നും ശ്രുതിയുണ്ട്.

ബി ടൗണ്‍ പയ്യന്‍സിനൊപ്പം അഭിനയിക്കാനാണ് താത്പര്യമെന്ന് പ്രഖ്യാപിക്കുമ്പോഴും ഷാരൂഖിനൊപ്പം ഒരു സിനിമ തന്റെ സ്വപ്‌നമാണെന്ന് അസിന്‍ പറയുന്നു. രണ്ടു വഞ്ചിയിലും കാലുവച്ച് അവസാനം വെള്ളത്തില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക.

English summary

 Right from the day she stepped into Bollywood with Aamir Khan's 'Ghajini', Asin has been acting with seniors alone. Besides Aamir, she had shared the screen space with Salman Khan, Ajay Devgn and Akshay Kumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam