»   » അസിനോട് ആരാധന; ഹിന്ദിക്കാരന്‍ തമിഴ് പഠിയ്ക്കുന്നു

അസിനോട് ആരാധന; ഹിന്ദിക്കാരന്‍ തമിഴ് പഠിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

താരങ്ങളോടുള്ള ആരാധനമൂത്ത് പലതും ചെയ്തുകളയുന്ന ആരാധകരുണ്ട്. നടിമാരോടുള്ള ആരാധനകാരണം അവര്‍ക്ക് ക്ഷേത്രം പണിയുകയും ദൈവമായി ആരാധിയ്ക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. ചില ആരാധകരാകട്ടെ നടിമാരെ ഒത്തുകിട്ടിയാല്‍ തോണ്ടാനും പിച്ചാനുമെല്ലാമാണ് താല്‍പര്യം കാണിയ്ക്കാറുള്ളത്.

എന്നാല്‍ നടി അസിന് ഒരു ആരാധകനുണ്ട് വളരെ വ്യത്യസ്തനായ ഒരു ആരാധകന്‍. ഹിന്ദിക്കാരനായ ഇയാള്‍ അസിനോടുള്ള ആരാധനമൂത്ത് ഇപ്പോള്‍ തമിഴ് പഠിയ്ക്കുകയാണ്. അസിന്റെ തമിഴ് ചിത്രങ്ങള്‍ കണ്ട് രസിക്കാനായിട്ടാണ് ഇയാള്‍ അത്യധ്വാനം ചെയ്ത് തമിഴ് പഠിയ്ക്കുന്നത്.

അടുത്തിടെയാണ് അസിന്‍ ഈ ആരാധകനെക്കുറിച്ച് അറിയുന്നതത്രേ. ദില്ലിക്കാരനായ ഇയാള്‍ തന്റെ ആരാധന വ്യക്തമാക്കിക്കൊണ്ട് അസിന് കത്തെഴുതുകയായിരുന്നു. താന്‍ അസിന്റെ കടുത്ത ആരാധകനാണെന്നും തമിഴ് ചിത്രങ്ങള്‍ കാണാനായി ഭാഷ പഠിയ്ക്കുകയാണെന്നും ഇയാള്‍ കത്തില്‍ എഴുതിയിട്ടുണ്ടത്രേ. അസിനുമായി അടുപ്പമുള്ളവരാണ് ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.

ആരാധകന്റെ കത്തിലെ വരികള്‍ അസിനെ വല്ലാതെ ആകര്‍ഷിച്ചിരിക്കുകയാണെന്നും ഇങ്ങനെ ഒരിക്കലും ഒരു ആരാധകന്‍ കത്തെഴുതിയിട്ടില്ലാത്തതിനാല്‍ നന്ദി അറിയിച്ചുകൊണ്ട് അസിന്‍ ഇയാള്‍ക്ക് മറുപടി അയ്ക്കുകയും ചെയ്തിട്ടുണ്ടത്രേ.

English summary
A Fan of actress Asin, who speaks Hindi, went out of his way to learn Tamil, so that he can watch more of Asin’s films down south.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam