ദളപതി വിജയ്‌യെ കുറിച്ച് ഒരു വാക്ക് പറയാമോ? വൈറലായി ഷാരൂഖ് ഖാന്‌റെ മറുപടി

By Midhun Raj

ആരാധക പിന്തുണയുടെ കാര്യത്തില്‍ ബോളിവുഡില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് ഷാരൂഖ് ഖാന്‍. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലൂളള സൂപ്പര്‍ താരത്തിന്‌റെ ഓരോ ചിത്രങ്ങള്‍ക്കായും വലിയ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം ആരാധകരുടെ പിന്തുണയിലും സ്‌നേഹത്തിലും മുന്നോട്ടുപോവുകയാണ് നടന്‍. കിംഗ് ഖാന്‌റെ ഒരു മികച്ച ചിത്രം ഉടനുണ്ടാവുമെന്ന പ്രതീക്ഷകളില്‍ തന്നെയാണ് ആരാധകര്‍. താരമൂല്യത്തിന്‌റെ കാര്യത്തിലും ബോളിവുഡില്‍ ഇപ്പോഴും മുന്നില്‍ തന്നെയാണ് ഷാരൂഖ് ഖാന്‍.

ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

കോടികളാണ് സിനിമകള്‍ക്കായി അദ്ദേഹം പ്രതിഫലം വാങ്ങാറുളളത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സെലക്ടീവായി മാത്രമാണ് ഷാരൂഖ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. റൊമാന്റിക്ക് ഹീറോയില്‍ നിന്നാണ് ബോളിവുഡില്‍ സൂപ്പര്‍ താര പദവിയിലേക്ക് ഷാരൂഖ് എത്തുന്നത്. അതേസമയം കിംഗ് ഖാന്‍ സിനിമയിലെത്തി 29 വര്‍ഷം തികയുന്ന വര്‍ഷമാണ് ഇത്.

29ാം വാര്‍ഷികത്തോടനുബന്ധിച്ച് ട്വിറ്ററില്‍

29ാം വാര്‍ഷികത്തോടനുബന്ധിച്ച് ട്വിറ്ററില്‍ ആരാധകരുമായി സംസാരിക്കാന്‍ എത്തിയിരുന്നു താരം. #ASKSRK എന്ന ഹാഷ്ടാഗിലാണ് ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ ചോദ്യോത്തര വേള നടത്തിയത്. ഇടയ്ക്കിടെ ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി സംവദിക്കാന്‍ സമയം കണ്ടെത്താറുളള താരമാണ് ഷാരൂഖ് ഖാന്‍. ഇപ്പോള്‍ ഏട്ട് മാസത്തിന് ശേഷമാണ് ബോളിവുഡ് സൂപ്പര്‍ വീണ്ടും ട്വിറ്റര്‍ സംവാദവുമായി എത്തിയത്.

1992 ജൂണ്‍ 2നാണ് ഷാരൂഖ് ഖാന്റെ ആദ്യ

1992 ജൂണ്‍ 2നാണ് ഷാരൂഖ് ഖാന്റെ ആദ്യ ചിത്രമായ ദീവാന പുറത്തിറങ്ങിയത്. ടെലിവിഷന്‍ പരമ്പരകളില്‍ തിളങ്ങിയ ശേഷമാണ് ഷാരൂഖ് ഖാന്‍ ഹിന്ദി സിനിമാ ലോകത്തേക്ക് എത്തിയത്. അതേസമയം ട്വിറ്റര്‍ സംവാദത്തില്‍ 'താങ്കളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് ആണ്' ഒരാള്‍ എസ്ആര്‍കെയോട് ചോദിച്ചത്. ഇതിന് മറുപടിയായി 'മുംബൈയിലെ മഴ പോലെ' എന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.

പുതിയ സിനിമകള്‍ എന്ന് റിലീസ് ആവുമെന്നാണ്

'പുതിയ സിനിമകള്‍ എന്ന് റിലീസ് ആവുമെന്നാണ്' മറ്റൊരാള്‍ക്ക് അറിയേണ്ടത്. അ'വയെല്ലാം ക്ഷമാപൂര്‍വ്വം ചാര്‍ട്ട് ചെയ്യുക എന്നതാണ് വിവേകം' എന്ന് എസ്ആര്‍കെ കുറിച്ചു. മിക്ക ചോദ്യങ്ങള്‍ക്കും രസകരമായിട്ടാണ് ഷാരൂഖ് ഖാന്‍ മറുപടി നല്‍കിയത്. 'ജോണ്‍ എബ്രഹാമിനൊപ്പം എത്തില്ലെങ്കിലും തന്‌റെതായ രീതിയില്‍ ആരോഗ്യത്തോടെ ഇരിക്കുന്നു' എന്നാണ് ആരോഗ്യത്തെ കുറിച്ചുളള ചോദ്യത്തിന് നടന്‍ മറുപടി നല്‍കിയത്.

Recommended Video

When Shah Rukh Khan confessed he attends award shows to communicate with his late parents
എന്നാല്‍ ഇതില്‍ ദളപതി വിജയെ കുറിച്ച്

എന്നാല്‍ ഇതില്‍ ദളപതി വിജയെ കുറിച്ച് ഷാരൂഖ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രെന്‍ഡിംഗായത്. തമിഴ് സൂപ്പര്‍താരം വിജയെ കുറിച്ച് ഒരു വാക്ക് പറയാമോ എന്ന ചോദ്യത്തിന് വെരി കൂള്‍ എന്നാണ് ഷാരൂഖ് മറുപടി നല്‍കിയത്. 34000ല്‍ ഏറെ ലൈക്കുകളും 11000ത്തില്‍ പരം ഷെയറുകളുമാണ് വിജയെ കുറിച്ചുളള ഷാരൂഖിന്‌റെ വാക്കുകള്‍ക്ക് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X