ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഭൂരിഭാഗവും കള്ളം!! ലക്ഷ്യം പബ്ലിസിറ്റി, മീ ടുവിനെ വിമർശിച്ച് നടൻ
മീ ടു ക്യാംപെയിനെ വിമർശിച്ച് ബോളിവുഡ് നടനും സംവിധായകനുമായ അശ്രാനി രംഗത്തെത്തിയിട്ടുണ്ട്.
ബോളിവുഡിൽ മീ ടു ക്യാംപെയ്നുകൾ ശക്തിയാർജിക്കുകയാണ്. ഒന്നിനു പിറികെ ഒന്നായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായിട്ടാണ് നടിമാർ രംഗത്തെത്തുന്നത്. ഹോളിവുഡിൽ തുടങ്ങി ബോളിവുഡിലും ഇപ്പോൾ മലയളത്തിലും മിടു ക്യാംപെയ്നുകൾ സജീവമാകുകയാണ്. സിനിമയിലെ പ്രമുഖ വ്യക്തികൾക്ക് നേരെയാണ് നടിമാർ വിരൽ ചൂണ്ടുന്നത്.

മീ ടു ക്യാംപെയിനെ വിമർശിച്ച് ബോളിവുഡ് നടനും സംവിധായകനുമായ അശ്രാനി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകൾ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് അശ്രാനിയുടെ വാദം. ഞാൻ സ്ത്രീകളെ പിന്തുണക്കുന്നുണ്ട്. എല്ലാവരും അങ്ങനെ തന്നെയാകണം. എന്നാൽ ഇവിടെ നടക്കുന്നത് പബ്ലിസിറ്റിയ്ക്ക് മാത്രമാണ്. അത് സിനിമകളുടെ പ്രമോഷനു വേണ്ടിയാകാം. അല്ലെങ്കിൽ മറ്റ് എന്തിനെങ്കിലും വേണ്ടിയാകാം. ഇപ്പോൾ പ്രചരിക്കുന്ന അരോപണങ്ങളിൽ 90 ശതമാനവും കള്ളമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നടന്മാർക്ക് എതിരെ ഉയരുന്ന ആരോപണത്തെ സിനിമകാര്യമായിട്ടാണ് എല്ലാവരും കാണുന്നത്. ആരോപണങ്ങളും വിമർശനങ്ങളും കുറ്റപ്പെടുത്തലുമെല്ലാം സിനിമക്കാര്യങ്ങളാണ്. എന്നാൽ ഇതൊന്നുമല്ല ഗൗരവത്തിൽ എടുക്കേണ്ടത്. മഹാത്മഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരിച്ചാൽ ആരും വായിക്കില്ല. എന്നാൽ മാധുരി ദീക്ഷിത്തിന്റേയോ മധുബാലയുടേയോ ആണെങ്കിൽ ആളുകൾ വായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Click it and Unblock the Notifications