സൽമാൻഖാന്റെ വിവാഹം ഇനി ഒരിക്കലും നടക്കില്ല, പൊതുവേദിയിൽ തുറന്നടിച്ച് ജോത്സ്യൻ

ബോളിവുഡിന്റെ എവർഗ്രീൻ സൂപ്പർ ക്രോണിക്കൽ ബാച്ചിലറാണ് സൽമാൻ ഖാൻ. 1988 ൽ പുറത്തിറങ്ങിയ ൽ ബീവി ഹോ തോ ഐസി എന്ന സിനിമയിലൂടെയാണ് സൽമാൻ വെള്ളിത്തിരയിൽ എത്തിയത്. എന്നാൽ ആദ്യ താരത്തിന് വേണ്ടവിധം ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. 1989 ൽ ഇറങ്ങിയ മെംനെ പ്യാർ കിയ എന്ന സിനിമയിലൂടെയാണ് സൽമാൻ ബോളിവുഡിന്റെ പ്രിയപ്പെട്ട സല്ലു ഭായ് ആയത്.

ഒന്നിന് പുറകെ ഒന്നായി സിനിമയിൽ വിജയം നേടിയ താരം വളരെ പെട്ടെന്ന് തന്നെ ബോളിവുഡിന്റെ അഭിഭാജ്യ ഘടകമാവുകയായിരുന്നു. സൽമാൻഖാന്റെ സിനിമാ കരിയർ വൻ വിജയമായിരുന്നുവെങ്കിലും പേഴ്സൽ ലൈഫ് ബോളിവുഡ് സിനിമ പോലെ അത്രയധികം കളർ ഫുൾ ആയിരുന്നില്ല. ഇന്നും പ്രേക്ഷകർ സൽമാനോട് ചോദിക്കുന്ന ചോദ്യമാണ് വിവാഹത്തെ കുറിച്ച്.

 ഗോസിപ്പ് കോളങ്ങളിൽ

ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരാണ് നടൻ സൽമാന്റേത്. സം​ഗീത ബിജ്ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് അടക്കമുള്ള നിരവധി താരസുന്ദരികളുമായുള്ള പ്രണയകഥ പ്രചരിച്ചിരുന്നു . എന്നാൽ ഇതൊന്നും വിവാഹത്തിൽ എത്തിയില്ലായിരുന്നു. പകുതി വഴിയിൽ മുടങ്ങി പോകുകയായിരുന്നു സമയപ്രായക്കാർ വിവാഹം കഴിഞ്ഞ് സുഖമായി ജവിക്കുമ്പോഴും സൽമാൻ ഇന്നും ഒറ്റയ്ക്കാണ്.

 സല്ലുവിന്റെ വിവാഹം

ബോളിവുഡിന്റെ കൂൾ ക്രോണിക്കൽ ബാച്ചിലർ സൽമാൻ ഖാൻ ഇന്ന് പ്രായം 54 ആണ്. വയസ് 54 ആയി എങ്കിലും താരം വിവാഹിതനായി കാണാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുമുണ്ട്. ഇത് ആരാധകർ സോഷ്യൽ മീഡിയയിലൂടേയും മറ്റും ചോദിക്കാറുമുണ്ട്. ഇപ്പോഴിത സൽമാൻഖാന്റെ വിവാഹം വീണ്ടു ബോളിവുഡ് കോളങ്ങളിൽ ചർച്ചയാവുകയാണ്. സൽമാൻ തന്നെയാണ് ഇക്കുറി തന്റെ വിവാഹകാര്യത്തിൽ മുൻ കൈ എടുത്ത് രംഗത്തെത്തിയിരിക്കുന്നത്.

വിവാഹം നടക്കുമോ

ബോസ് സീസണ്‍ 14ന്റെ വേദിയിലാണ് സല്ലുവിന്റെ വിവാഹക്കാര്യം ചർച്ച വിഷയമായത്. ഇക്കുറി പണ്ഡിറ്റ് ജനാര്‍ദനന്‍ എന്ന ജോത്സ്യൻ ബിഗ് ബോസ് ഷോയിലെ മത്സരാർഥിയാണ്.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്നേ താരത്തിന്റെ വിവാഹം നടക്കാന്‍ സാധ്യതയുണ്ടെന്ന് പണ്ഡിറ്റ് ജനാര്‍ദന്‍ പ്രവചിച്ചിരുന്നു. അത് ഓര്‍മപ്പെടുത്തിയായിരുന്നു സല്‍മാന്റെ ചോദ്യം. "ഭാവിയില്‍ എന്റെ വിവാഹം നടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?" എന്നാണ് താരം ചോദിച്ചത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് മറുപടിയായിരുന്നു ജോത്സ്യൻ നൽകിയത്.

വിവാഹം  നടക്കില്ല

തീര്‍ച്ചയായും ഇല്ല എന്നായിരുന്നു ജോത്സ്യന്റെ മറുപടി. "വൗ, വിവാഹം നടക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു" എന്ന് സല്‍മാനും. ഈ സംഭാഷണങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. റുമേനിയന്‍ ടെലിവിഷന്‍ അവതാരക യൂലിയ വന്റൂര്‍ ആണ് സല്‍മാന്റെ കാമുകി എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ലോക്ഡൗണ്‍ കാലം പാന്‍വാലിലെ ഫാം ഹൗസില്‍ സല്‍മാനൊപ്പം യൂലിയയും ഉണ്ടായിരുന്നു.

More from Filmibeat

Read more about: salmankhan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X